കൊല്ലം: ക്ഷേത്രമുറ്റത്ത് എത്തിയ കരോള്‍ സംഘത്തിന് പാല്പായസം നല്കി മേല്‍ശാന്തി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കൊല്ലം പത്തനാപുരം കുന്നിട സെന്റ് തോമസ് മര്‍ത്തോമ ഇടവകയില്‍ നിന്നുളള കരോള്‍ സംഘത്തിനാണ് പട്ടാഴി ചെളിക്കുഴി ചെറുകോണത്ത് കാവ് ശ്രീ രാജരാജേശ്വരി ദേവീ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കിയത്.
ക്രിസുമസിനോട് അനുബന്ധിച്ച് ക്ഷേത്രത്തില്‍ എത്തിയ കരോള്‍ സംഘത്തെ പാല്പായസം നല്കി മേല്‍ശാന്തി സ്വീകരിക്കുകയായിരുന്നു. പായസം സ്വീകരിച്ച ശേഷം സംഘം കരോള്‍ ഗാനവും ആലപിച്ച് പരസ്പരം ആശംസകള്‍ നേര്‍ന്നാണ് പിരിഞ്ഞത്.
ക്ഷേത്ര മേല്‍ശാന്തി മുരളീധരന് ശര്‍മ്മ, ഭാരവാഹി കണ്ണന് ശ്രീരാഗ് എന്നിവരാണ് കരോള്‍ സംഘത്തിന് ക്ഷേത്രത്തില്‍ സ്വീകരണം നല്‍കിയത്. മത സഹോദര്യത്തിന്റെ പുതിയ പ്രതീകമായി മാറുകയാണ് പത്തനാപുരത്തുകാര്‍ക്ക് ഇത്തവണത്തെ ക്രിസ്മസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.