ഒൻപതു കുട്ടികളുടെ അമ്മയായ 39 കാരി സമൂഹമാധ്യമങ്ങളിൽ തംരഗമായി മാറിയിരിക്കുകയാണ്. കോറ ഡ്യൂക്ക് എന്നാണ് ഈ യുവതിയുടെ പേര്. 28 വയസായപ്പോഴേക്കും കോറ ഒൻപതു കുട്ടികളുടെ അമ്മയായി എന്നറിയുമ്പോൾ കേൾവിക്കാർ വീണ്ടുമൊന്ന് ഞെട്ടും.
2001-ൽ 17-ാം വയസിലാണ് കോറ ആദ്യത്തെ കുഞ്ഞിന് ജൻമം നൽകിയത്. തുടർന്നുള്ള ഒരു പതിറ്റാണ്ടോളം എല്ലാ വർഷവും കോറ ഗർഭിണിയായി. 2012-ൽ കോറയ്ക്കും ഭർത്താവിനും ഇളയ കുട്ടി ജനിച്ചത്. ഇപ്പോൾ കോറയ്ക്ക് 39 വയസുണ്ട്. തന്റെ ഒൻപത് കുട്ടികൾക്കും പങ്കാളി ആന്ദ്രെ ഡ്യൂക്കിനുമൊപ്പം നെവാഡയിലെ ലാസ് വെഗാസിലാണ് കോറയുടെ താമസം.
കോറയും ആന്ദ്രേയും 23 വർഷമായി ഒരുമിച്ചു ജീവിക്കുകയാണ്. ഒൻപതു കുട്ടികൾ വേണണെന്ന് താൻ ഒരിക്കലും പദ്ധതിയിട്ടിരുന്നില്ലെന്നും എന്നാൽ താൻ ഒരു അമ്മയാകാൻ വിധിക്കപ്പെട്ടവളാണെന്ന് എപ്പോഴും വിശ്വസിച്ചിരുന്നതായും കോറ പറയുന്നു.
എലിജ (21) ആണ് കോറയുടെയും ആന്ദ്രെയുടെയും ആദ്യത്തെ കുഞ്ഞ്. തുടർന്ന് ഷീന (20) ജാൻ (17), കെയ്‌റോ (15), സയ്യ (14), അവി (13), റൊമാനി (12), തഹ്ജ് (10) എന്നീ കുട്ടികളും ജനിച്ചു. 2004ൽ ജനിച്ച മൂന്നാമത്തെ കുഞ്ഞ് സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോം (SIDS) മൂലം ജനിച്ച് ഒരാഴ്ച കഴിഞ്ഞ് മരിച്ചു.
കോറ ഡ്യൂക്കും ആന്ദ്രെ ഡ്യൂക്കും തിയറ്റർ ക്ലാസിൽ വെച്ചാണ് പരസ്പരം കണ്ടുമുട്ടിയത്. ഹൈസ്‌കൂൾ കാലം തൊട്ടേ ഇരുവരും തമ്മിൽ പ്രണയത്തിലുമായി. ചെറുപ്പമായിരുന്നെങ്കിലും, തങ്ങളുടെ ആദ്യ ഗർഭധാരണം ആസൂത്രണം ചെയ്തതാണെന്ന് ഇരുവരും പറയുന്നു. “മാതൃത്വം എന്നിലേക്ക് സ്വാഭാവികമായി വന്നുചേർന്നതാണ്. എന്റെ ഭർത്താവിന്റെ പിന്തുണ ഉള്ളതുകൊണ്ടു തന്നെ ഒരുപാട് പ്രതിബന്ധങ്ങൾ തരണം ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞു”, കോറ പറഞ്ഞു.
2022- ൽ കോറ ഡ്യൂക്ക് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ വൈറലായിരുന്നു. തന്റെ എല്ലാ കുട്ടികളും അവർ ജനിച്ച വർഷവും ചേർത്തായിരുന്നു വീഡിയോ. ഈ പത്തു വർഷങ്ങൾക്കിടെ ഒരു വർഷം പോലും താൻ ഗർഭിണിയാകാതിരുന്നിട്ടില്ല എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. കോറയുടെ മക്കളും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പലരും കമന്റ് ബോക്സിൽ ധാരാളം ചോദ്യങ്ങളുമായി എത്തിയിരുന്നു
“മുൻപ് ഞാൻ അങ്ങനെ ഗർഭിണിയാകുന്ന സമയമൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഞാൻ ചെറുപ്പമായിരുന്നു. പക്ഷേ പിന്നീട് ഇത് എന്റെ ശരീരത്തെ ബാധിച്ചു. എനിക്ക് അസുഖങ്ങൾ വരാൻ തുടങ്ങി”, കോറ പറഞ്ഞു. “എന്നാൽ ഞങ്ങളുടെ കഥ വൈറലായതിനൊപ്പം നിരവധി ട്രോളുകളും വന്നു, പലപ്പോഴും വീട്ടുകാർക്ക് പോലും മോശം കമന്റുകൾ നേരിടേണ്ടിവരും. അത്തരം കമന്റുകളോട് പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല”, കോറ കൂട്ടിച്ചേർത്തു. ഇനി കുട്ടികൾ വേണമെന്ന് ആഗ്രഹമില്ലാത്തതിനാൽ ഇളയ മകൻ ജനിച്ചതിനുശേഷം കോറ ഡ്യൂക്ക് ട്യൂബൽ ലിഗേഷൻ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.