നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ഇന്ത്യൻ സംസ്കാരത്തെ അപമാനിച്ചു'; വിമർശനം കനത്തതോടെ അറിവില്ലായ്മയ്ക്ക് മാപ്പു പറഞ്ഞ് കൊറിയൻ ഗായിക

  'ഇന്ത്യൻ സംസ്കാരത്തെ അപമാനിച്ചു'; വിമർശനം കനത്തതോടെ അറിവില്ലായ്മയ്ക്ക് മാപ്പു പറഞ്ഞ് കൊറിയൻ ഗായിക

  ഇന്ത്യൻ ക്ലാസിക്കൽ നൃത്ത രൂപത്തെ അപമാനിക്കുകയാണ് സൺമിയും സുഹൃത്തുക്കളും ചെയ്തതെന്ന വിമർശനമാണ് ഉയർന്നത്

  Singer Sunmi

  Singer Sunmi

  • Share this:
   ടിക് ടോക് വീഡിയോയുടെ പേരിൽ പുലിവാല് പിടിച്ച് കൊറിയൻ പോപ് ഗായിക ലീ സണ്‍ മി എന്ന സണ്‍മി. മറ്റ് രണ്ട് ആർടിസ്റ്റുകൾക്കൊപ്പം ഒരു ഗാനത്തിന് ചുവടു വയ്ക്കുന്ന വീഡിയോ സൺമി പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് വിമർശനങ്ങൾക്കിടയാക്കിയത്. പഞ്ചാബി ഗായകൻ ദലെർ മെഹന്ദിയുടെ 'തുനുക് തുനുക്' എന്ന ഗാനത്തിനാണ് ഇവർ ചുവടു വച്ചത്. എന്നാൽ ഇത് വൻ വിമർശനങ്ങൾക്കിടയാക്കുകയായിരുന്നു.


   ഇന്ത്യൻ ക്ലാസിക്കൽ നൃത്ത രൂപത്തെ അപമാനിക്കുകയാണ് സൺമിയും സുഹൃത്തുക്കളും ചെയ്തതെന്ന വിമർശനമാണ് ഉയർന്നത്. 'ടിക് ടോക്കിലെ ഈ ശബ്ദം ഇന്ത്യക്കാരെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.. നിങ്ങളുടെ കയ്യുടെയും തലയുടെയും ചലനങ്ങളും ഇന്ത്യൻ ക്ലാസിക്കൽ ഡാൻസിനെ അപമാനിക്കുന്ന തരത്തിലാണ് ദയവു ചെയ്ത് വീഡിയോ നീക്കം ചെയ്യു' എന്നാണ് ട്വിറ്ററിൽ വന്ന ഒരു പ്രതികരണം.


   സണ്‍മിയുടെ നൃത്തത്തിൽ എന്താണ് പ്രശ്നമെന്ന് ചോദിച്ചവരും ഉണ്ടായിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ കടുത്തതോടെ ഗായിക ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. 'ഏതെങ്കിലും രാജ്യത്തെയോ അവരുടെ സംസ്കാരത്തെയോ അപമാനിക്കാമോ അധിക്ഷേപിക്കാനോ ഉള്ള ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ല.. ആ സംസ്കാരത്തെക്കുറിച്ചുള്ള എന്‍റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ച് പോയതാണ്.. മറ്റു രാജ്യങ്ങളിലെ സംസ്കാരങ്ങളെക്കുറിച്ച് അറിവില്ലാതെ തുടരുന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു' എന്നാണ് ട്വീറ്റിൽ സൺമി കുറിച്ചത്.
   Published by:Asha Sulfiker
   First published:
   )}