പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ തിരുവനന്തപുരം മേയർക്ക് മധുരമുള്ള സ്നേഹം സമ്മാനിച്ച് കോഴിക്കോട്ടുകാർ. മലബാറിലെ പ്രളയബാധിതമേഖലകളിലേക്ക് സാധനങ്ങൾ കയറ്റിയയച്ച ലോറി മടങ്ങുവരുമ്പോൾ, കോഴിക്കോടൻ ഹൽവയാണ് സമ്മാനമായി അവിടുത്തുകാർ നൽകിയത്. മേയർ വി.കെ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഈ പോസ്റ്റ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. പ്രളയദുരിതാശ്വാസത്തിനായി മേയറുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം നഗരസഭ ഒരുക്കിയ കളക്ഷൻ സെന്‍ററിന് വൻതോതിലുള്ള പിന്തുണ ലഭിച്ചിരുന്നു.
മേയറുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂം...
#സ്നേഹത്തിന് ഇത്ര മധുരമോ?
തിരുവനന്തപുരം #നഗരസഭയിൽ നിന്ന് #കോഴിക്കോട്ടേക്ക് പോയ ലോറി മടങ്ങി വന്നപ്പോൾ അവിടെ നിന്നും കൊടുത്തയച്ച കുറച്ച് #ഹൽവയാണിത്.... ഞങ്ങൾ കയറ്റി അയച്ച #സാധനങ്ങളെക്കാൾ ഭാരമുണ്ടിതിന് .... #സ്നേഹത്തിന്റെ ഭാരം ഈ മധുരത്തിന് തിരുവനന്തപുരത്തിന്റെ #നന്ദി അറിയിക്കുന്നു ...
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.