നാട്ടുകാരുടെ രോഗശാന്തിക്ക് 'കൃപാസനം' പത്രം കൊടുക്കുന്ന ഫാദര്‍ ജോസഫ് പനി പിടിച്ചപ്പോള്‍ ആശുപത്രിയില്‍

കൃപാസനം പത്രം ദോശമാവിനൊപ്പം അരച്ചു കഴിച്ച യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായതോടെയാണ് കൃപാസനം വാര്‍ത്തകളില്‍ നിറഞ്ഞത്.

news18
Updated: July 9, 2019, 3:43 PM IST
നാട്ടുകാരുടെ രോഗശാന്തിക്ക് 'കൃപാസനം' പത്രം കൊടുക്കുന്ന ഫാദര്‍ ജോസഫ് പനി പിടിച്ചപ്പോള്‍ ആശുപത്രിയില്‍
news18
  • News18
  • Last Updated: July 9, 2019, 3:43 PM IST
  • Share this:
ആലപ്പുഴ: കൃപാസനം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ വി.പി. ജോസഫ് വലിയവീട്ടില്‍ പനി ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍. കൃപാസനം അച്ചന്‍ എന്നറിയപ്പെടുന്ന ഫാ. ജോസഫിനെ ആലപ്പുഴയിലെ സഹൃദയ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

കൃപാസനം അച്ചന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന കൃപാസനം പത്രം ദോശമാവിനൊപ്പം അരച്ചു കഴിച്ച യുവതി അടുത്തിടെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു. ഇതോടെയാണ് കൃപാസനം വാര്‍ത്തകളില്‍ നിറഞ്ഞത്.

ഇതിനു പിന്നാലെ പട്ടണക്കാട് സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അധ്യാപിക കൃപാസനം പത്രം വിതരണം ചെയ്തതും വിവാദമായി. പാഠപുസ്തകത്തിനിടയിലും കിടക്കുമ്പോള്‍ തലയിണയ്ക്കടിയിലും പത്രം വയ്ക്കണമെന്നും അധ്യാപിക  നിര്‍ദ്ദേശിച്ചു. അങ്ങനെ ചെയ്താല്‍ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുമെന്നായിരുന്നു ഉപദേശം.

മൂന്ന് കുപ്പി ബ്ലഡ് കയറ്റേണ്ടിവരുമെന്ന് ഡോക്ടർമാർ വിധിയെഴുതിയ ഡെങ്കിപ്പനി ബാധിതനെ കൃപാസനം പത്രത്തില്‍ കിടത്തിയപ്പോള്‍ സൗഖ്യം ഉണ്ടായെന്ന പ്രചാരണവും ഏറെ വിമർശനങ്ങൾക്കിടയാക്കി. കൈ ഒടിഞ്ഞയാൾക്ക് രണ്ടു മാസം പ്ലാസ്റ്റര്‍ ഇട്ടിട്ടും അസ്ഥി കൂടിയില്ല. ഒടുവില്‍ കൃപാസനം പത്രം കൈയില്‍ പൊതിഞ്ഞു വച്ചപ്പോഴാണ്അസ്ഥി കൂടിയതെന്നും പ്രചരണമുണ്ടായി. കൃപാസനം പത്രം കഴിച്ചാല്‍ രോഗ ശാന്തിയുണ്ടാകുമെന്നും ചിലര്‍ പ്രചരിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള അനുഭവ സാക്ഷ്യങ്ങൾക്കിടയിലാണ് പ നി ബാധയ്ക്ക് ചികിത്സ തേടി ഫാദർ ജോസഫ്  ആശുപത്രിയില്‍ എത്തിയത്.

Also Read ആ ഐസ്ക്രീം 'കള്ളി'യെ കണ്ടെത്തി!

First published: July 9, 2019, 3:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading