നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Kristen Stewart| 'ഉടൻ വിവാഹിതരാകും'; കാമുകിയുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി ട്വലൈറ്റ് നായിക

  Kristen Stewart| 'ഉടൻ വിവാഹിതരാകും'; കാമുകിയുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി ട്വലൈറ്റ് നായിക

  രണ്ട് വർഷമായി ക്രിസ്റ്റിൻ സ്റ്റുവർട്ടും ഡിലൻ മേയറും പ്രണയത്തിലാണ്

  Image: Instagram

  Image: Instagram

  • Share this:
   കാമുകിയും തിരക്കഥാകൃത്തുമായ ഡിലൻ മേയറുമായുള്ള(Dylan Meyer) വിവാഹനിശ്ചയം കഴിഞ്ഞതായി ഹോളിവുഡ് നടി ക്രിസ്റ്റിൻ സ്റ്റുവർട്ട്(Kristen Stewart). കഴിഞ്ഞ ദിവസം ദി ഹൊവാർഡ് സ്റ്റേൺ ഷോയിലാണ് (The Howard Stern Show)ട്വലൈറ്റ് (Twilight)താരം വിവാഹവാർത്ത അറിയിച്ചത്.

   രണ്ട് വർഷമായി ക്രിസ്റ്റിൻ സ്റ്റുവർട്ടും ഡിലൻ മേയറും പ്രണയത്തിലാണ്. തങ്ങൾ വിവാഹിതരാകാൻ പോകുന്നുവെന്നും ഉടൻ ഉണ്ടാകുമെന്നുമാണ് ക്രിസ്റ്റിൻ കഴിഞ്ഞ ദിവസം പറഞ്ഞത്.

   വിവാഹത്തിനായി ഡിലൻ തന്നെ പ്രപ്പോസ് ചെയ്ത രീതിയും ക്രിസ്റ്റിൻ പറഞ്ഞിട്ടുണ്ട്. "അവർ തന്നെ പ്രപ്പോസ് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അത് മികച്ച രീതിയിൽ തന്നെ ഡിലൻ ചെയ്തു".

   വിവാഹത്തെ കുറിച്ച് വ്യക്തമായ പദ്ധതിയും ക്രിസ്റ്റിന് ഉണ്ട്. സ്വകാര്യമായ ചടങ്ങിൽ വിവാഹം നടത്തണമെന്നാണ് ആഗ്രഹം. തന്റേയും ഡിലന്റേയും കുടുംബങ്ങൾക്ക് പങ്കെടുക്കാൻ രണ്ടുപേരുടേയും നാട്ടിലായിരിക്കണം വിവാഹം. രസകരമായിട്ടായിരിക്കണം വിവാഹമെന്നും തനിക്ക് നിർബന്ധമുണ്ടെന്ന് ക്രിസ്റ്റിൻ പറയുന്നു.
   View this post on Instagram


   A post shared by Dylan Meyer (@spillzdylz)

   2019 ലാണ് ക്രിസ്റ്റിൻ സ്റ്റുവർട്ടും ഡിലൻ മേയറും ആദ്യമായി കാണുന്നത്. സുഹൃത്തിന്റെ പാർട്ടിയിൽ വെച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച്ച. നേരത്തേ, മോഡൽ സ്റ്റെല്ല മാക്സ്വെല്ലുമായി പ്രണയത്തിലായിരുന്നു ക്രിസ്റ്റിൻ.
   View this post on Instagram


   A post shared by Dylan Meyer (@spillzdylz)

   ഡയാന രാജകുമാരിയായി വേഷമിടുന്ന സ്പെൻസർ ആണ് ക്രിസ്റ്റിൻ സ്റ്റുവർട്ടിന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയുടെ പ്രമോഷൻ പരിപാടികളുമായി തിരക്കിലാണ് താരം. വിവാഹം എന്നുണ്ടാകുമെന്ന് താരം വ്യക്തമാക്കിയിട്ടില്ല.
   Published by:Naseeba TC
   First published:
   )}