• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഈ കെ എസ് ആർ ടീ സി ബസ് ഓടിക്കുന്നവരെ നമിക്കണം

ഐഐടി റിസർച്ച് സ്കോളറായ സുനിൽ തോമസ് ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു ചിത്രം ഏറെ ആശങ്കപ്പെടുത്തുന്നതാണ്...

news18
Updated: July 30, 2019, 10:14 PM IST
ഈ കെ എസ് ആർ ടീ സി ബസ് ഓടിക്കുന്നവരെ നമിക്കണം
ksrtc_front cabin
news18
Updated: July 30, 2019, 10:14 PM IST
യാത്രക്കാരുടെ സുരക്ഷിതത്വത്തിനാണ് മുൻഗണനയെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ നാഴികയ്ക്ക് നാൽപ്പത് വട്ടം പറയാറുണ്ട്. എന്നാൽ ഐഐടി റിസർച്ച് സ്കോളറായ സുനിൽ തോമസ് ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു ചിത്രം ഏറെ ആശങ്കപ്പെടുത്തുന്നതാണ്. കാലപ്പഴക്കം ചെന്ന ഡ്രൈവർ ക്യാബിന്‍റേതാണ് ചിത്രം. തുരുമ്പെടുത്ത് ദ്രവിച്ച ഗിയർബോക്സും ഒട്ടും സുരക്ഷിതമല്ലാത്ത ഡ്രൈവർ സീറ്റും സ്റ്റീയറിങും കാണാം.

രസകരമായ കമന്‍റുകളാണ് ഈ പോസ്റ്റിന് കീഴിൽ വരുന്നത്. ഷാസി ഓടിക്കുന്നതിനേക്കാൾ കഷ്ടമാണ് ചില ബോസോടിക്കുന്നതെന്നാണ് ഒരാളുടെ അഭിപ്രായം. ഈ ബസ് ഓടിക്കുന്നവരൊക്കെ അന്താരാഷ്ട്ര കാറോട്ട മത്സരത്തിന് പോയാൽ മിഖായേൽ ഷൂമേക്കറിനൊക്കെ ചെരുപ്പുകുത്തുന്ന ജോലി പോലും കിട്ടില്ലെന്നാണ് ഫലിതം നിറഞ്ഞ മറ്റൊരു കമന്‍റ്. ഈ ബസ് ശരിക്കുമൊരു തകരപ്പാട്ടയാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. പാണ്ഡവന്‍റെ കാലത്ത് ഇറങ്ങിയ ബസാണെന്നാണ് ഒരാൾ കമന്‍റ് ചെയ്യുന്നത്.

'ഞാനും ഓർക്കാറ്ണ്ട് ! ആ താമരശ്ശേരി ചുരം ഒക്കെ വീശിയെ ട്ക്കണ ഒരെട്പ്പ് ണ്ട് , ആ പാട്ട വണ്ടീം കൊണ്ട് :( മ്മള് ജീവൻ കൈയ്യീപ്പിടിച്ച് കൊക്കേ ലെറങ്ങി ക്കേറും'- ഒരാൾ അഭിപ്രായപ്പെടുന്നു. 'ഈ പഴഞ്ചൻ വണ്ടിയുമെടുത്ത് ആണ്, ജെറ്റ് ഓടിക്കുന്ന സ്പീഡിൽ ഓടിക്കുക എന്ന് മാത്രം.. എല്ലാവർക്കും വയറ്റിൽ പിഴപ്പ് തന്നെ പ്രശ്നം..'- മറ്റൊരാൾ പറയുന്നു.


First published: July 30, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...