• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ബ്രേക്ക് ഇല്ലേ ഞാനെന്തോ ചെയ്യണം?' KSRTCയിൽ സംഭവിക്കുന്നതെന്ത്? ഡ്രൈവറും മെക്കാനിക്കും തമ്മിലെ സംഭാഷണം വൈറൽ

'ബ്രേക്ക് ഇല്ലേ ഞാനെന്തോ ചെയ്യണം?' KSRTCയിൽ സംഭവിക്കുന്നതെന്ത്? ഡ്രൈവറും മെക്കാനിക്കും തമ്മിലെ സംഭാഷണം വൈറൽ

'നിങ്ങൾക്ക് നിങ്ങളുടേതായിട്ടുള്ള കാര്യങ്ങൾ ചെയ്യുക, ഞങ്ങൾക്ക് ഞങ്ങളുടേതായിട്ടുള്ള കാര്യങ്ങളുണ്ട്. നിങ്ങൾ പറയുന്നത് എല്ലാം ചെയ്യാനല്ല ഞങ്ങൾ ഇവിടെ ഇരിക്കുന്നത്'

 ATK 48

ATK 48

  • Share this:
    തിരുവനന്തപുരം: സർവീസ് പോകേണ്ട ബസിന് ബ്രേക്ക് ഇല്ലെന്ന് മെക്കാനിക്കോട് KSRTC ഡ്രൈവർ പരാതി പറയുന്ന വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബ്രേക്ക് ഇല്ലേ ഞാനെന്തോ ചെയ്യണമെന്നാണ് മെക്കാനിക്ക് ചോദിക്കുന്നത്. ഡ്രൈവർമാർ പറയുന്നത് ചെയ്തതുകൊണ്ടാണ് ഇത്രയും പ്രശ്നമുണ്ടായതെന്നും മെക്കാനിക്ക് പറയുന്നു.

    ബസിന് ബ്രേക്ക് കുറവാണെന്ന് പല തവണ പറയുന്നുണ്ടെങ്കിലും അത് ശ്രദ്ധിക്കാതെ ലോഗ് ബുക്ക് എഴുതുകയാണ് മെക്കാനിക്ക് ചെയ്യുന്നത്. 'നിങ്ങൾക്ക് നിങ്ങളുടേതായിട്ടുള്ള കാര്യങ്ങൾ ചെയ്യുക, ഞങ്ങൾക്ക് ഞങ്ങളുടേതായിട്ടുള്ള കാര്യങ്ങളുണ്ട്. നിങ്ങൾ പറയുന്നത് എല്ലാം ചെയ്യാനല്ല ഞങ്ങൾ ഇവിടെ ഇരിക്കുന്നത്'- എന്ന് പറഞ്ഞുകൊണ്ട് മെക്കാനിക്ക് എഴുന്നേറ്റ് പോകുകയും ചെയ്യുന്നു.

    അതേസമയം ബസിന് ബ്രക്കില്ല എന്ന് റിപ്പോർട്ട് ഉണ്ടെങ്കിൽ ലോഗ് ഷീറ്റിൽ എഴുതി നൽകുകയാണ് വേണ്ടതെന്ന് കെഎസ്ആർടിസി വൃത്തങ്ങൾ പറയുന്നു. ഓട്ടോമാറ്റിക് സ്ലാക്ക് അഡ്ജസ്റ്റർ ഉള്ള ബസിൽ ഒരിക്കൽ ബ്രേക്ക് സെറ്റ് ചെയ്താൽ മതി. തുടർച്ചയായി സെറ്റ് ചെയ്യണം എന്നത് അനാവശ്യമാണ്. എങ്കിലും ഡ്രൈവർ ആവശ്യപ്പെട്ടാൽ നോക്കി മറ്റ് കുഴപ്പം ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടത് മെക്കാനിക്കിന്റെ ജോലി ആണെന്നും, എന്നാൽ ഇത്തരത്തിൽ വീഡിയോ ചിത്രീകരിച്ച് സോഷ്യൽമീഡിയയിൽ ഇടുന്നത് സ്ഥാപനത്തിന് ഗുണകരമല്ലെന്നും കെഎസ്ആർടിസി വൃത്തങ്ങൾ വ്യക്തമാക്കി.
    Published by:Anuraj GR
    First published: