• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇന്ധനലാഭത്തില്‍ റെക്കോഡിട്ട ഏക ഡ്രൈവര്‍; വിജയന്‍ മെയ് 31-ന് കെ.എസ്.ആര്‍.ടി.സിയില്‍ നിന്നു വിരമിക്കുന്നു


Updated: May 1, 2018, 7:17 PM IST
ഇന്ധനലാഭത്തില്‍ റെക്കോഡിട്ട ഏക ഡ്രൈവര്‍; വിജയന്‍ മെയ് 31-ന് കെ.എസ്.ആര്‍.ടി.സിയില്‍ നിന്നു വിരമിക്കുന്നു

Updated: May 1, 2018, 7:17 PM IST
തൃശൂര്‍: കെ.എസ്.ആര്‍.ടി ഡ്രൈവര്‍മാരെ കുറിച്ച് വ്യാപക പരാതി ഉയരുമ്പോഴും അതിനെല്ലാം ആപവാദമാണ് കെ.എസ് വിജയന്‍ എന്ന തൃശൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍.

ഇന്ധനം ലാഭിക്കുന്നവര്‍ക്ക് കെ.എസ്.ആര്‍.ടി.സി നല്‍കുന്ന 100രൂപ അലവന്‍സ്, പ്രഖ്യാപിച്ച അന്നു മുതല്‍ എല്ലാ ട്രിപ്പിലും കൃത്യമായി വാങ്ങുന്ന ഏക ജീവനക്കാരനും വിജയന്‍ തന്നെ. എന്നാല്‍ മെയ് 31-ന് വിജയന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുകയാണ്.

ഏറ്റവും നല്ല ഡ്രൈവര്‍ക്കുള്ള പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകരങ്ങളാണ് ഈ ആനവണ്ടിക്കാരെനെ തേടിയെത്തിയിട്ടുള്ളത്. 18 വര്‍ഷങ്ങള്‍ക്കു മുന്‍പ് സര്‍വീസില്‍ കയറിയ വിജയന്‍ 15 വര്‍ഷവും തൃശൂര്‍-ബെംഗലുരു സൂപ്പര്‍ ഡീലക്‌സിലെ ഡ്രൈവറായിരുന്നു.

വിജയന്‍ ഡ്രൈവറായിരുന്ന കാലത്ത് ഈ ബസ് ഒരു തവണ പോലും അപകടത്തില്‍പ്പെടുകയോ ഏതെങ്കിലും തരത്തിലുള്ള പോറലേല്‍ക്കുകയോ ചെയ്തിട്ടില്ല. അത്രയ്ക്കു സൂഷ്മമായാണ് വിജയന്‍ ബസ് ഓടിക്കുന്നത്. ബെംഗലുരുവില്‍ പോയി തൃശൂര്‍ മടങ്ങിയെത്താന്‍ 210 ലിറ്റര്‍ ഡിസല്‍ വേണെന്നതാണ് കെ.എസ്.ആര്‍.ടി.സിയുടെ കണക്ക്. എന്നാല്‍ വിജയനാണ് ഡ്രൈവിംഗ് സീറ്റിലെങ്കില്‍ 200 ലിറ്റര്‍ മതിയെന്നാണ് കെ.എസ്.ആര്‍ടി.സി പോലും പറയുന്നത്.

സര്‍വീസില്‍നിന്നു വിരമിക്കാന്‍ ഒരു മാസം ശേഷിക്കെ വിജയന്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. സര്‍വീസില്‍ നിന്നു വിരമിക്കുകയാണെങ്കിലും വിജയനെ നിലനിര്‍ത്താനാകുമോയെന്നാണ് സ്ഥിരം യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സിയോടു ചോദിക്കുന്നത്.

എന്നാല്‍ ജീവനക്കാരുടെ സര്‍വീസ് നീട്ടി നല്‍കുന്ന കീഴ് വഴക്കം ഇല്ലാത്തതിനാല്‍ യാത്രക്കാരുടെ ആവശ്യത്തില്‍ തീരുമാനം എടുക്കാനാകാതെ കെ.എസ്.ആര്‍.ടി.സി അധികൃതരും ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.
First published: May 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍