സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ച ഹര്‍ത്താലിൽ വ്യാപക ആക്രമണം. രാവിലെ ആറുമണി മുതൽ ആരംഭിച്ച ഹര്‍ത്താലിൽ കെഎസ്ആർടിസി ബസുൾപ്പെടെയുള്ള വാഹനങ്ങൾക്ക് നേരെ കല്ലേറും ആക്രമണവുമുണ്ടായി. വിവിധ ജില്ലകളിൽ കെഎസ്ആർടിസി ബസുകൾ കല്ലെറിഞ്ഞു തകർത്തു.
ഇത്തരം സംഭവങ്ങളുടെ വാര്‍ത്തകള്‍ വരുന്നതിനിടെയാണ് ആലവുയിലെയും കൊട്ടാരക്കരയിലെയും കെഎസ്ആര്‍ടിസി ബസ് ഡ്രൈവർമാർ വൈറലാകുന്നത്. ആക്രമണ സംഭവങ്ങൾ പ്രതീക്ഷിച്ച് ഹെൽമറ്റ് ധരിച്ച് ബസ് ഓടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്.
Also Read-പോപ്പുലർ ഫ്രണ്ട് ഹർത്താൽ; പോലീസിനെ വെല്ലുവിളിച്ച് അക്രമം; KSRTC ബസുകൾ തകർത്തു
'സുരക്ഷ മുഖ്യം ബിഗിലേ'; ഹര്‍ത്താല്‍ ദിനത്തില്‍ ഹെല്‍മറ്റ് വെച്ച് ബസ് ഓടിച്ച് KSRTC ഡ്രൈവര്‍ #Kerala #Hartal pic.twitter.com/s2tQTtCdDE
— News18 Kerala (@News18Kerala) September 23, 2022
കൊട്ടാരക്കരയിൽ ഹെൽമറ്റ് ധരിച്ച് സുരഷിതമായി ജോലി ചെയ്യുന്ന KSRTC ബസ് ഡ്രൈവർ #KSRTC #ViralVideo pic.twitter.com/EALYIQF2I9
— News18 Kerala (@News18Kerala) September 23, 2022
എറണാകുളം ആലുവയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ഡ്രൈവറുടെ വീഡിയോ ആദ്യം സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലം കൊട്ടാരക്കരയിൽ നിന്നുള്ള ഡ്രൈവറുടെ വീഡിയോയും വൈറലാകുന്നത്. ആനക്കോട്ടൂർ പുത്തൂർ ബസിലെ ഡ്രൈവർ തങ്കച്ചനാണ് ഹെൽമറ്റ് ധരിച്ച് ബസ് ഓടിക്കുന്നത്.
അതേ സമയം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ പുരോഗമിക്കുന്നതിനിടെ കെഎസ്ആർടിസി ബസുകൾ ആക്രമണത്തിനിരയായി. കോഴിക്കോട്, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, പന്തളം, കൊല്ലം, തൃശൂർ ,കണ്ണൂർ, കോട്ടയം, കാസറകോട്, പാലക്കാട് എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായത് .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ksrtc, Ksrtc bus driver, Viral video