• HOME
  • »
  • NEWS
  • »
  • buzz
  • »
  • KSRTC HONOURS OLYMPIC STORY STAR PR SREEJESH WITH A BUS WITH HIS PICTURES

അഭിമാനതാരം പി ആർ ശ്രീജേഷിന് ആദരവുമായി KSRTC; ശ്രീജേഷിന്റെ ചിത്രങ്ങളുമായി ബസ്

കെഎസ്ആർടിസിയുടെ തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ RSC 466 എന്ന ബസ് നഗരത്തിൽ സർവ്വീസ് നടത്തും. വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ "ശ്രീജേഷ് ഇന്ത്യയുടെ അഭിമാനം " എന്ന് ആലേഖനം ചെയ്ത ഈ ബസ് പര്യടനം നടത്തും.

News18 Malayalam

News18 Malayalam

  • Share this:
    തിരുവനന്തപുരം: ഒളിമ്പിക്സിൽ രാജ്യത്തിന് വേണ്ടി അഭിമാന നേട്ടം കൈവരിച്ച മലയാളി ഹോക്കി താരം പി ആർ ശ്രീജേഷിന് ആദരവുമായി കെഎസ്ആർടിസി. ഒളിമ്പിക്സിൽ വെങ്കലമെഡൽ നേട്ടം രാജ്യത്തിന് സമ്മാനിച്ച പി ആർ‌ ശ്രീജേഷിന്റെ നേട്ടങ്ങൾ പുതു തലമുറയ്ക്ക് പ്രചോദനകരമാകുന്നതിന് വേണ്ടി ശ്രീജേഷിന്റെ നേട്ടങ്ങളും ആക്ഷൻ ചിത്രങ്ങളും ആലേഖനം ചെയ്ത കെഎസ്ആർടിസിയുടെ തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ RSC 466 എന്ന ബസ് നഗരത്തിൽ സർവ്വീസ് നടത്തും. വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ "ശ്രീജേഷ് ഇന്ത്യയുടെ അഭിമാനം " എന്ന് ആലേഖനം ചെയ്ത ഈ ബസ് പര്യടനം നടത്തും.

    Also Read- IND vs ENG| ലോർഡ്‌സിൽ ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി ഇന്ത്യൻ വിജയഗാഥ; ഇന്ത്യൻ ജയം 151 റൺസിന്

    മാനുവൽ ഫ്രെഡറിക് എന്ന മലയാളിക്കു ശേഷം ഒളിംപിക് മെഡൽ നേടുന്ന മലയാളിയായി പി ആർ ശ്രീജേഷ് മാറുമ്പോൾ നിറവേറുന്നത് മലയാളിയുടെ 48 വർഷം നീണ്ട കാത്തിരിപ്പിനാണ്. മികച്ച സേവുകളുമായി കളം നിറഞ്ഞു കളിച്ച പി ആർ ശ്രീജേഷ് എന്ന മലയാളി ഗോൾകീപ്പർക്ക് ഭാരതത്തിന്റെ ഈ അനിർവചനീയമായ നേട്ടത്തിൽ വലിയ പങ്ക് വഹിക്കാനായി. അത് മലയാളികളെ മുഴുവൻ അറിയിക്കുന്നതിന് വേണ്ടിയാണ് കെഎസ്ആർടിസി ഈ ഉദ്യമം ഏറ്റെടുത്തത്.

    Also Read- T20 World Cup| ലോകകപ്പ് മത്സരക്രമം പുറത്തുവിട്ട് ഐസിസി; ഇന്ത്യയുടെ ആദ്യം മത്സരം പാകിസ്താനെതിരെ

    കെ എസ് ആർ ടി സി സിഎംഡി ബിജു പ്രഭാകർ മുന്നോട്ട് വെച്ച ആശയം കെ എസ് ആർ ടി സി യിൽ പുതുതായി രൂപവൽക്കരിച്ച കമേഴ്സ്യൽ ടീമംഗങ്ങളാണ് സാക്ഷാത്കരിച്ചത്. ബസിന്റെ ഡിസൈൻ പൂർണമായും നിർവഹിച്ചത് കെ എസ് ആർ ടി സി ജീവനക്കാരനായ എ കെ ഷിനുവാണ്. മികച്ച രീതിയിൽ ബസിൽ ചിത്രങ്ങൾ പതിപ്പിച്ചു മനോഹരമാക്കിയത് സിറ്റി ഡിപ്പോയിലെ തന്നെ ജീവനക്കാരായ മഹേഷ് കുമാർ, നവാസ്, അമീർ എന്നിവർ ചേർന്നാണ്. ഈ പദ്ധതിക്ക് സിറ്റി യൂണിറ്റ് ഓഫീസർ ജേക്കബ് സാം ലോപ്പസ്, എഡിഇ നിസ്താർ എന്നിവരും പിന്തുണ നൽകി.

    കേരളത്തിൽ നിന്നും ഇനിയും അനേകം ശ്രീജേഷുമാർ ഉയർന്നു വരാൻ കെ എസ് ആർ ടി സിയുടെ ഈ പ്രോത്സാഹനം സഹായകകരമാകുമെന്നാണ് കെഎസ്ആർടിസി ജീവനക്കാരുടെ പ്രതീക്ഷ.
    Published by:Rajesh V
    First published:
    )}