നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • KSRTC യെ കടക്കെണിയിൽ നിന്ന് കരകയറ്റാൻ എം.ഡി നേരിട്ടിറങ്ങി; ബസിന്റെ വളയം പിടിച്ച് ബിജു പ്രഭാകർ

  KSRTC യെ കടക്കെണിയിൽ നിന്ന് കരകയറ്റാൻ എം.ഡി നേരിട്ടിറങ്ങി; ബസിന്റെ വളയം പിടിച്ച് ബിജു പ്രഭാകർ

  എം.ഡി കൂളായി ബസ് ഓടിക്കുന്നത് കെ എസ് ആർ ടി സിയുടെ സോഷ്യൽ മീഡിയ വിഭാഗം പകർത്തി ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു.

  biju prabhakar

  biju prabhakar

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: വർഷങ്ങൾക്ക് മുമ്പാണ് ഒരു ഹെവി വാഹനത്തിന്റെ വളയം കെഎസ്ആർടിസി എം.ഡി ബിജു പ്രഭാകർ പിടിച്ചത്. എന്നാൽ കഴിഞ്ഞദിവസം കെഎസ്ആർടിസി ബസിന്റെ വളയം പിടിച്ചപ്പോൾ എം.ഡി ഒട്ടും പതറിയില്ല. പതറിയില്ലെന്ന് മാത്രമല്ല കോവളം - കഴക്കൂട്ടം ബൈപ്പാസിലും ശംഖുമുഖം - വെട്ടുകാട് റൂട്ടിലുമായി രണ്ടു മണിക്കൂറോളം ബസ് ഓടിച്ചു.

   എം.ഡി കൂളായി ബസ് ഓടിക്കുന്നത് കെ എസ് ആർ ടി സിയുടെ സോഷ്യൽ മീഡിയ വിഭാഗം പകർത്തി ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. സിറ്റി ഡിപ്പോയിലെ ലെയ് ലൻഡ് ബസാണ് അദ്ദേഹം നിരത്തിലിറക്കിയത്. ഹെവി ലൈസൻസ് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ കുറേ കാലമായി വാഹനങ്ങൾ ഓടിച്ചിരുന്നില്ല.

   You may also like:യുവതിക്ക് ഫ്ലാറ്റെടുത്ത് നൽകിയതിന് സദാചാരം പഠിപ്പിച്ച് സസ്പെൻഷൻ ഉത്തരവ് [NEWS]സൂപ്പർ ഓവറിൽ പഞ്ചാബിനെതിരെ ഡെല്‍ഹിക്ക് വിജയം [NEWS] ആ ഭാഗ്യശാലിയെ കണ്ടെത്തി; ബംപറടിച്ചത് 24 കാരനായ ദേവസ്വം ജീവനക്കാരന് [NEWS]

   എന്നാൽ, കെ എസ് ആർ ടി സി എംഡി ആയി എത്തിയതോടെ വാഹനങ്ങളുമായി അടുത്തിടപഴകേണ്ടി വന്നു. ഇതിനെ തുടർന്നു ലൈസൻസും പുതുക്കുകയായിരുന്നു. ബസുമായി നിരത്തിലേക്ക് ഇറങ്ങി അൽപസമയത്തിനുള്ളിൽ വാഹനം പരിചിതമായി.   ഏതായാലും തനിക്ക് കെ എസ് ആർ ടി സി വണ്ടികൾ ഓടിക്കാൻ കൈ വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് എംഡി. പുതിയ ബസുകൾ വാങ്ങേണ്ടി വരുമ്പോൾ നേരിട്ട് പരിശോധിക്കാനും എംഡിക്ക് ഇനി മടിച്ചുനിൽക്കാതെ ധൈര്യമായിട്ട് ഇറങ്ങാം.
   Published by:Joys Joy
   First published:
   )}