'ഏത് സൂപ്രണ്ടായാലും പാസ് കാണിച്ചിട്ട് പോയാൽ മതി'; KSRTC വനിതാ സൂപ്രണ്ടും വനിതാ കണ്ടക്ടറും ബസിൽ കോർത്തപ്പോൾ
'ഏത് സൂപ്രണ്ടായാലും പാസ് കാണിച്ചിട്ട് പോയാൽ മതി'; KSRTC വനിതാ സൂപ്രണ്ടും വനിതാ കണ്ടക്ടറും ബസിൽ കോർത്തപ്പോൾ
എന്നെ എന്നും കണ്ടിട്ടും എന്തിനാണ് പാസെന്ന് സൂപ്രണ്ട്...കാണിച്ചിട്ട് പോയാൽ മതിയെന്ന് വനിതാ കണ്ടക്ടർ...വിഡിയോ കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചു.
യാത്രാപാസ് ആവശ്യപ്പെട്ട വനിതാ കണ്ടക്ടറോട് മോശമായി പെരുമാറുന്ന കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയിലെ വനിതാ സൂപ്രണ്ടിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. കെഎസ്ആർടിസി ജീവനക്കാരാണെങ്കിലും പാസ്സിന്റെ നമ്പർ മെഷീനിൽ രേഖപ്പെടുത്തണമെന്നാണ് നിയമം. ഇല്ലെങ്കിൽ കണ്ടക്ടർക്കെതിരെ നടപടിവരും.
പരിശോധനയ്ക്കായി വനിതാ കണ്ടക്ടർ പാസ് ആവശ്യപ്പെട്ടെങ്കിലും ‘നിനക്ക് പാസ് കാണിച്ചു തരില്ല’ എന്ന മറുപടിയാണ് സൂപ്രണ്ട് നൽകിയത്. ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും നിലപാടിൽ ഉറച്ചുനിന്ന സൂപ്രണ്ട്, ടിക്കറ്റിന്റെ പൈസ നീ തന്നെ കൊടുത്തോ, അല്ലെങ്കിൽ പരാതി കൊടുക്ക് എന്ന് ധാർഷ്ട്യത്തോടെ പറയുന്നതും വിഡിയോയിൽ കാണാം. അടൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചറിലാണ് സംഭവം.
വിഡിയോ കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചു. നെയ്യാറ്റിൻകര ഡിപ്പോയിലെ മഹേശ്വരിയാണ് വീഡിയോയിലുള്ളത്. അഞ്ജലി എന്ന കണ്ടക്ടറോടാണ് ഇവർ വാക്കുതർക്കത്തിൽ ഏർപ്പെടുന്നത്. യാത്രാപാസുകൾ കർശനമായി പരിശോധിക്കണമെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ ഇറക്കിയ ഉത്തരവിൽ വിജിലൻസ് ഓഫിസർ കണ്ടക്ടർമാരോട് നിർദേശിച്ചിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.