• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

തിരുവനന്തപുരം മുഴുവന്‍ 'ലക്ഷ്വറി'യായി കറങ്ങാം!

News18 Malayalam
Updated: April 2, 2018, 9:37 PM IST
തിരുവനന്തപുരം മുഴുവന്‍ 'ലക്ഷ്വറി'യായി കറങ്ങാം!
News18 Malayalam
Updated: April 2, 2018, 9:37 PM IST
899 രൂപയുണ്ടെങ്കിൽ ആഡംബര ബസിൽ തിരുവനന്തപുരത്തെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളും ലക്ഷ്വറിയായി കറങ്ങിക്കാണാം. ഇത് വെറുംവാക്കല്ല. സഞ്ചാരികളെ ആകർഷിക്കാനായി കെടിഡിസി ഒരുക്കിയിരിക്കുന്ന ബസ്ടൂർ പദ്ധതിയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിന് കെടിഡിസി ആഡംബര ബസുകള്‍ നിരത്തിലിറക്കിയിരിക്കുകയാണ്. മൂന്നു ബസുകളാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കിയിരിക്കുന്നത്. കൊച്ചി, തിരുവനന്തപുരം ജില്ലകളിലാണ് പദ്ധതി ആദ്യം നടപ്പാക്കിയത്.

ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് തിരുവനന്തപുരം കറങ്ങിക്കാണാൻ അവസരമുള്ളത്. 899 രൂപയാണ് ഒരാള്‍ക്ക് ചാര്‍ജ്. തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ 1500 രൂപയിൽ തിരുവനന്തപുരം-കന്യാകുമാരി ടൂർ നടത്താം. റിഫ്രഷിംഗ് പൊന്മുടി പാക്കേജില്‍ കെടിഡിസി ഹോട്ടലായ പൊന്മുടി ഗോള്‍ഡന്‍ പീക്കില്‍ താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2655 രൂപയാണ് ഇതിന്റെ നിരക്ക്. ബോള്‍ഗാട്ടി പാലസ് മുതല്‍ മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, തൃപ്പൂണിത്തുറ ഹില്‍പാലസ് എന്നിവിടങ്ങളിലെ സന്ദര്‍ശന പാക്കേജിനും, ചെറായി ബീച്ചടക്കം സന്ദര്‍ശിക്കുന്നതിനുള്ള അള്‍ട്ടിമേറ്റ് കൊച്ചി ടൂര്‍ പാക്കേജിനും 1000 രൂപ വീതമാണ് ചാര്‍ജ്.

24 സീറ്റുകളുള്ള ലക്ഷ്വറി ബസുകളിലാണ് യാത്ര. പരിശീലനം ലഭിച്ച ഗൈഡുകളും ഉണ്ടാകും. സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മൂന്ന് ഭാഷകളില്‍ ബസില്‍ വിവരിക്കുന്നതിനും സംവിധാനമുണ്ട് . ടെക്നോപാര്‍ക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാരെ ഉദ്ദേശിച്ചാണ് തുടക്കത്തില്‍ പദ്ധതി നടപ്പാക്കുന്നത്. വ്യാഴാഴ്ച കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തതോടെ പദ്ധതിക്ക് തുടക്കമായി.
First published: February 16, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...