നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വെറും കൈ കൊണ്ട് വൻ പാമ്പിനെ പിടിക്കുന്ന വനിത; വീഡിയോ വൈറൽ

  വെറും കൈ കൊണ്ട് വൻ പാമ്പിനെ പിടിക്കുന്ന വനിത; വീഡിയോ വൈറൽ

  അസാമാന്യമായ ചടുലതയും വൈഭവവും പ്രയോഗിച്ച് വെറും തന്റെ കൈകൾ മാത്രം ഉപയോഗിച്ച് അവർ ആ പാമ്പിനെ പിടികൂടുകയാണ്.

  • Share this:
   ഭൂമിയിലെ ഏറ്റവും അപകടകാരികളായ ജീവികളാണ് പാമ്പുകൾ എന്ന ധാരണ നമ്മുടെ സമൂഹത്തിൽ പ്രബലമാണ്. അതുകൊണ്ടുതന്നെ ഒരു ചെറിയ പാമ്പിനെ കാണുമ്പോൾ പോലും ഭയചകിതരാകുന്ന എത്രയോ പേർ നമുക്ക് ചുറ്റുമുണ്ട്. ആർക്കും പാമ്പുകളുടെ സമീപത്തേക്ക് പോകാൻ താത്പര്യമില്ല. എന്നാൽ, അടുത്തിടെ വൈറലായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോയിൽ ഒരു സ്ത്രീ വെറും കൈകൾ കൊണ്ട് ഒരു വലിയ പാമ്പിനെ പിടിക്കുന്നത് കാണാം. പാമ്പുകളെ പേടിയുള്ളവരെ അക്ഷരാർത്ഥത്തിൽ കിടിലം കൊള്ളിക്കാൻ പോന്ന ഒരു വീഡിയോ തന്നെയാണ് ഇത്. ഞായറാഴ്ച 'ഹാൻ വൈറൽ' എന്ന് പേരുള്ള ഒരു ഫെയ്‌സ്ബുക്ക് പേജിലാണ് ഈ വീഡിയോ ആദ്യം പങ്കുവെയ്ക്കപ്പെട്ടത്.

   നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു തകർന്ന കെട്ടിടത്തിലെ മുറിയിൽ വലിയൊരു പാമ്പിനെ കാണാം. പാമ്പിൽ നിന്ന് ഏതാനും ചുവടുകൾ അകലെ യാതൊരു ഭയവുമില്ലാതെ അതിനെ പിടിക്കാൻ ശ്രമിക്കുന്ന ഒരു യുവതിയെയും കാണാം. ആദ്യം ആ വനിത ഒരു വടിയുടെ സഹായത്തോടെ പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നു, പക്ഷെ പിന്നീട് ആ ശ്രമം ഉപേക്ഷിച്ച് വടി വലിച്ചെറിയുന്നത് കാണാം. പാമ്പിനെ പിടികൂടാൻ പഠിച്ച പണി പതിനെട്ടും പയറ്റാൻ ഒരുങ്ങിയിരിക്കുകയാണ് ആ വനിത. ഒടുവിൽ അതിശയകരം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന അസാമാന്യമായ ചടുലതയും വൈഭവവും പ്രയോഗിച്ച് വെറും തന്റെ കൈകൾ മാത്രം ഉപയോഗിച്ച് അവർ ആ പാമ്പിനെ പിടികൂടുകയാണ്.

   തുടർന്ന് ആ യുവതി പാമ്പുമായി പുറത്തുള്ള റോഡിലേക്ക് നടക്കുന്നു. എന്നിട്ട് റോഡരികിൽ അതിനെ ഉപേക്ഷിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ, പിടിവിട്ട ഉടനെ പാമ്പ് വീണ്ടും ആ കെട്ടിടത്തിന്റെ ദിശയിലേക്ക് വരാൻ ശ്രമിക്കുന്നു. അതോടെ വനിത വീണ്ടും ആ പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നു. ഒടുവിൽ അവർ അതിനെ പിടിച്ച് ഒരു ചാക്കിലേക്കിടുന്നു.

   യാദൃശ്ചികമായി ഈ യുവതിയുടെ പാമ്പ് പിടുത്തം ശ്രദ്ധയിൽപ്പെട്ട ചിലരാണ് വീഡിയോ റെക്കോർഡ് ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചതിന് ശേഷം ഈ വീഡിയോ ഇതിനകം 1.8 ലക്ഷം പേരാണ് കണ്ടു കഴിഞ്ഞത്. 1.3 ലക്ഷം പേർ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് കമന്റുകളാണ് വീഡിയോയ്ക്ക് കീഴിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. ആ വനിതയുടെ വൈഭവം ആരെയും ആകർഷിക്കുന്നതാണ്. നമ്മളെക്കാളൊക്കെ ധൈര്യശാലിയാണ് ആ സ്ത്രീയെന്ന് നിസംശയം പറയാമെന്ന് നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്.

   എന്നാൽ, ഈ രീതിയിൽ പാമ്പ് പിടിക്കുന്നത് സുരക്ഷിതമല്ലെന്നും പാമ്പ് പിടിത്തത്തിന് ശാസ്ത്രീയമായ രീതികൾ അവലംബിക്കുന്നതാണ് ഉചിതമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. ഈ വനിത പ്രൊഫഷണൽ പാമ്പ് പിടുത്തക്കാരിയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തായാലും, ആരും ഇത് അനുകരിക്കാൻ ശ്രമിക്കരുത് എന്നാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്ന ഉപദേശം.
   Published by:Naveen
   First published:
   )}