നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സെക്കന്റ് ഹാൻഡ് ഫ്രിഡ്ജിനുളളിൽ ലക്ഷക്കണക്കിന് രൂപ; യഥാർത്ഥ ഉടമയെ തേടി പോലീസ്

  സെക്കന്റ് ഹാൻഡ് ഫ്രിഡ്ജിനുളളിൽ ലക്ഷക്കണക്കിന് രൂപ; യഥാർത്ഥ ഉടമയെ തേടി പോലീസ്

  സുതാര്യമായ പ്ലാസ്റ്റിക്ക് ഷീറ്റുകളില്‍ പൊതിഞ്ഞ നിലയിൽ ലക്ഷക്കണക്കിന് രൂപ

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ദക്ഷിണ കൊറിയക്കാരനായ ഒരാള്‍ സെക്കണ്ട് ഹാൻഡായി വാങ്ങിയ റഫ്രിജറേറ്ററിന് കീഴില്‍ ലക്ഷക്കണക്കിന് രൂപ കണ്ടെത്തിയ ഞെട്ടലിലാണ്. ജേജു ദ്വീപിലെ ഒരു താമസ്സക്കാരനാണ് ഈ അപ്രതീക്ഷിത അനുഭവം ഉണ്ടായിരിക്കുന്നത്. കൊറിയന്‍ വിനിമയ നാണ്യമായ, 50,000 വോണിന്റെ (ഏകദേശം 3200 രൂപ) കെട്ടുകളായാണ് പണം കിംചി റഫ്രിജറേറ്ററിന് താഴെ നിന്ന് ലഭിച്ചത്. ഇവ സുതാര്യമായ പ്ലാസ്റ്റിക്ക് ഷീറ്റുകളില്‍ പൊതിഞ്ഞ് ഫ്രിഡ്ജിനടിയില്‍ ടേപ്പ് ചെയ്ത നിലയിലാണ് കണ്ടെത്തിയത്. ഇത്തരത്തില്‍ മൊത്തം 110,000,000 വോണ്‍ ആണ് ഇയാള്‍ക്ക് ലഭിച്ചത്, അതായത് ഏകദേശം 69,60,800 രൂപ.

   സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ, ഇയാള്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പോലീസ് പണം കണ്ടെത്തിയ ഫ്രിഡ്ജ്, ഓണ്‍ലൈനില്‍ പട്ടികപ്പെടുത്തിയ വില്‍പ്പനക്കാരനെ തിരയുകയാണ്. കൂടാതെ ഫ്രിഡ്ജ് ഇയ്യാള്‍ക്ക് എത്തിച്ച് കൊടുത്ത ആളുകളുടെ പങ്കും പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

   കാര്യങ്ങള്‍ ഇത്തരത്തില്‍ മുന്നോട്ട് പോവുമ്പോൾ, ഇത്രയും വലിയ തുക കൈവന്നിട്ടും അത് സ്വന്തമാക്കാന്‍ ശ്രമിക്കാതെ പോലീസിൽ അറിയിച്ച് തന്റെ സത്യസന്ധത തുറന്നു കാട്ടിയിരിക്കുകയാണ് ഫ്രിഡ്ജിന്റെ ഇപ്പോഴത്തെ ഉടമസ്ഥന്‍. എന്നിരുന്നാലും, ഈ വലിയ തുകയുടെ ഒരു ഭാഗം ഇയാള്‍ക്ക് തന്നെ ലഭിക്കാനും സാധ്യതയുണ്ട്. കാരണം, ദക്ഷിണ കൊറിയയിലെ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് നിയമപ്രകാരം പോലീസിന് പണത്തിന്റെ ഉടമയെ കണ്ടത്താന്‍ സാധിച്ചില്ല എങ്കില്‍, നിലവിലെ ഉടമസ്ഥന് ആ പണം സൂക്ഷിക്കാവുന്നതാണ്.   കൂടാതെ ഈ സാഹചര്യത്തില്‍ ശ്രദ്ധേയമായ മറ്റൊരു കാര്യം, പോലീസിന് പണത്തിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്താന്‍ സാധിച്ചില്ല എങ്കില്‍ ഫ്രിഡ്ജിന്റെ നിലവിലെ ഉടമസ്ഥന് മാത്രമല്ല ധനലാഭം ഉണ്ടാകാന്‍ പോകുന്നത്. മൊത്തം തുകയുടെ 22 ശതമാനം നികുതി ഒഴുവാക്കിയുള്ള മുഴുവന്‍ തുകയും ജേജു നിവസികള്‍ക്ക് ലഭിക്കുന്നതാണ്. അഥവാ, യഥാര്‍ത്ഥ ഉടമസ്ഥനെ കണ്ടെത്തുകയാണങ്കിലും ഇപ്പോഴത്തെ ഉടമയ്ക്ക് ആ പണത്തില്‍ നിന്നും ഒരു ഭാഗം ലഭിക്കുന്നതാണ്.

   അതേസമയം, ഇപ്പോള്‍ ലഭിച്ചിരിക്കുന്ന പണത്തിന് കുറ്റകൃത്യ ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടത്തുകയാണങ്കില്‍, മുഴുവന്‍ തുകയും ദക്ഷിണ കൊറിയയുടെ ഔദ്യോഗിക നിയമ നിര്‍മ്മാണ ഏജന്‍സികള്‍ കണ്ടുകെട്ടുകയും ചെയ്യും.

   ഇതില്‍ കൗതുകകരമായ കാര്യം എന്തെന്നാല്‍, അഞ്ച് വര്‍ഷം മുന്‍പ് കൊറിയ ടൈംസില്‍ വന്നൊരു റിപ്പോര്‍ട്ടുണ്ട്. അതില്‍ പറയുന്നത്, ബാങ്കുകളുടെ പലിശാ നിരക്കുകളില്‍ ഒരു റെക്കോഡ് ഇടിവ് ഉണ്ടായതിന് ശേഷം, സൗത്ത് കൊറിയയിലെ ആളുകള്‍ തങ്ങളുടെ സമ്പാദ്യത്തില്‍ അധികം വരുന്ന തുക അവരുടെ കിംചി ഫ്രിഡ്ജുകളില്‍ സൂക്ഷിക്കാന്‍ തുടങ്ങി എന്നാണ്. പരമ്പരാഗത സേഫുകളെ അപേക്ഷിച്ച് കിംചി ഫ്രിഡ്ജുകളില്‍ വലിയ തുകകളുടെ, നോട്ടുകള്‍ ഉചിതമായ താപനിലയിലും കേടുവരാത്ത ഈര്‍പ്പത്തിലും സൂക്ഷിക്കാന്‍ കഴിയും.

   കിംചി എന്നത് വളരെ പ്രശസ്തമായൊരു കൊറിയന്‍ ഭക്ഷണമാണ്. ഇത് സൂക്ഷിക്കുന്നതിന് വേണ്ടി രൂപ കല്‍പന ചെയ്ത പ്രത്യേക തരം ഫ്രിഡ്ജാണ് കിംചി ഫ്രിഡ്ജ്.
   Published by:user_57
   First published:
   )}