• HOME
  • »
  • NEWS
  • »
  • buzz
  • »
  • LAND ON EARTH MAY HAVE EMERGED AROUND 500 MILLION YEARS PRIOR TO OLDER ESTIMATES MM

നമ്മൾ കരുതിയതിനേക്കാൾ 500 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ കര രൂപപ്പെട്ടിട്ടുണ്ടാകാം എന്ന് പഠനം

ഭൂമിയുടെ പുറം പാളി രൂപപ്പെട്ടത് 3.7 ബില്യൺ വർഷങ്ങൾക്ക് മുമ്പാണെന്ന് ഒരു പുതിയ പഠനത്തിലൂടെ ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നു

ചിത്രം: റോയിട്ടേഴ്‌സ്

ചിത്രം: റോയിട്ടേഴ്‌സ്

  • Share this:
    നമ്മുടെ ഗ്രഹത്തിൽ എന്നാണ് കരപ്രദേശം രൂപപ്പെട്ടത് എന്നറിയാനുള്ള ജിജ്ഞാസ ശാസ്ത്രലോകത്തിന് എല്ലായിപ്പോഴും ഉണ്ട്. മനുഷ്യന്റെ ആദിമജീവിത്തിന്റെ ആരംഭത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വിവരം നിർണായകമാണ്. ഭൂഖണ്ഡങ്ങളെ രൂപപ്പെടുത്തുന്ന അവസാദശിലകളും കായാന്തരിത ശിലകളും ഉൾപ്പെട്ട ഭൂമിയുടെ പുറം പാളി രൂപപ്പെട്ടത് 3.7 ബില്യൺ വർഷങ്ങൾക്ക് മുമ്പാണെന്ന് ഒരു പുതിയ പഠനത്തിലൂടെ ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നു. മുമ്പത്തെ കണക്കുകൂട്ടലുകളിൽ നിന്നും 500 മില്യൺ വർഷങ്ങൾ മുമ്പാണ് ഈ കാലഘട്ടം.

    ഈ കണ്ടെത്തൽ ശരിയാണെങ്കിൽ അത് പ്ളേറ്റ് ടെക്ട്ടോണിക്സ്, ഓഷ്യൻ കെമിസ്ട്രി, ജൈവശാസ്ത്രപരമായ പരിണാമം തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങളിൽ വലിയ സ്വാധീനം ചെലുത്തും. പ്രാചീന കാലത്തെ കാലാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനായി ജിയോളജിസ്റ്റുകൾ പൊതുവെ പുരാതനമായ ശിലകളിൽ നിന്നുള്ള മറൈൻ കാർബണേറ്റുകളെയാണ് പരമ്പരാഗതമായി ആശ്രയിക്കാറുള്ളത്.

    ഗവേഷകർ ഇതുവരെ മറൈൻ കാർബണേറ്റുകളിൽ സ്ട്രോണിയം ഐസോടോപ്പുകൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്. എന്നാൽ, ഈ പാറകൾ വളരെ അപൂർവമായേ കാണാറുള്ളൂ. മാത്രമല്ല ഭൂമിശാസ്ത്രപരമായ പലതരം പ്രക്രിയകൾ മൂലം 3 ബില്യൺ വർഷങ്ങളിലധികം പഴക്കമുള്ള പാറകളിൽ സംഭരിച്ചിട്ടുള്ള കാർബണേറ്റുകൾക്ക് മാറ്റം സംഭവിക്കാനും സാധ്യതയുണ്ട്.

    അതിനാൽ, ഗവേഷകർ ഇപ്പോൾ പഴയ പാറകളുടെ ഉത്ഭവം കണ്ടെത്താൻ ബാരൈറ്റ് എന്ന പുതിയ ധാതുവിനെയാണ് ആശ്രയിക്കുന്നതെന്ന് ഡെയ്‌ലി മെയിൽ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. സമുദ്രജലത്തിലെ സൾഫേറ്റ് ഹൈഡ്രോതെർമൽ വെന്റുകളിലെ ബേരിയവുമായി സംയോജിക്കുമ്പോഴാണ് ബാരൈറ്റുകൾ രൂപപ്പെടുന്നത്. സമുദ്ര രസതന്ത്രത്തെക്കുറിച്ച് അമൂല്യമായ വിവരങ്ങൾ നൽകാൻ ബാരൈറ്റുകൾക്ക് കഴിയും എന്നാണ് കരുതപ്പെടുന്നത്.



    പ്രാചീന കാലത്തെ ഭൗമപ്രക്രിയകളെക്കുറിച്ച് മനസിലാക്കാൻ സഹായിക്കുന്ന ഒരു റെക്കോർഡർ ആണ് ഈ ധാതുവെന്ന് ഈ പഠനത്തിന്റെ ഭാഗമായി പ്രവർത്തിച്ച ഡിസൈറി റോർഡിങ്ക് പറയുന്നു. 3.2-3.5 ബില്യൺ വർഷങ്ങൾ പഴക്കമുള്ള ആറ് വ്യത്യസ്ത ബാരൈറ്റ് നിക്ഷേപങ്ങൾ ആറ് ഭൂഖണ്ഡങ്ങളിൽ നിന്ന് കണ്ടെത്തുകയും അവ പരിശോധിക്കുകയും ചെയ്ത പഠനസംഘം ഭൂമിയിൽ കരപ്രദേശങ്ങൾ രൂപപ്പെട്ട് തുടങ്ങിയത് 3.7 ബില്യൺ വർഷങ്ങൾക്ക് മുമ്പാണ് എന്ന നിഗമനത്തിൽ എത്തിച്ചേരുകയായിരുന്നു.

    "അത് വളരെ വലിയൊരു കാലഘട്ടമാണ്. ഭൂമിയിൽ ജീവൻ ഉണ്ടായതിനെക്കുറിച്ചും അതിന്റെ പരിണാമത്തെക്കുറിച്ചും നമുക്ക് നിലവിലുള്ള ധാരണകളിൽ വലിയ സ്വാധീനമുണ്ടാക്കാൻ ഈ കണ്ടെത്തലിന് കഴിയും", ഡോ. റോർഡിങ്ക് പറഞ്ഞു. ഭൂമിയിൽ കരപ്രദേശം രൂപപ്പെട്ട സമയത്ത് തന്നെ ജീവനും രൂപപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നും അവർ പറഞ്ഞു. നോർവേയിൽ നിന്നുള്ള ജിയോകെമിസ്റ്റ് ആണ് പഠന സംഘത്തെ നയിക്കുന്ന ഡോ. റോർഡിങ്ക്.

    Summary: In a new study, scientists say the continental crust -the outermost layer of Earth made up of granitic, sedimentary and metamorphic rocks that form continents and continental shelves -may have emerged 3.7 billion years ago, around 500 million years prior to older estimates

    Keywords: Land, Earth, Primitive Life, Geography, Origin of Life, Oceans, കര, ഭൂമി, ആദിമജീവിതം, ജീവന്റെ ഉത്ഭവം, സമുദ്രം
    Published by:user_57
    First published:
    )}