• HOME
  • »
  • NEWS
  • »
  • buzz
  • »
  • കോപ്പി ചെയ്യാൻ എളുപ്പവഴിയായായ കട്ട്, കോപ്പി, പേസ്റ്റ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ലാറി ടെസ്ലർ അന്തരിച്ചു

കോപ്പി ചെയ്യാൻ എളുപ്പവഴിയായായ കട്ട്, കോപ്പി, പേസ്റ്റ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ലാറി ടെസ്ലർ അന്തരിച്ചു

കട്ട്, കോപ്പി, പേസ്റ്റ് എന്നിവ കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ കമ്പ്യൂട്ടർ കൈകാര്യം ചെയ്യൽ എത്രമാത്രം പ്രയാസകരമായിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.

ലാറി ടെസ്ലർ

ലാറി ടെസ്ലർ

  • Share this:
    കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ ഏറ്റവും അധികം ഉപയോഗിക്കുന്ന കമാൻ‍ഡുകളാണ് കട്ട്, കോപ്പി, പേസ്റ്റ്. ഇവ കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ കമ്പ്യൂട്ടർ കൈകാര്യം ചെയ്യൽ എത്രമാത്രം പ്രയാസകരമായിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ഈ കമാൻഡുകൾക്ക് പിന്നിൽ ലാറി ടെസ്ലർ എന്ന ശാസ്ത്രജ്ഞനാണ്. ആപ്പിളിലെ ശാസ്ത്രജ്ഞനായിരുന്ന ടെസ്ലർ കഴിഞ്ഞ ദിവസം അന്തരിച്ചു. 74 വയസ്സായിരുന്നു.

    1945ൽ ന്യൂ യോർക്കിൽ ജനിച്ച ടെസ്ലർ സ്റ്റാൻഫോഡ് സർവകലാശാലയിൽ നിന്നാണ് കമ്പ്യൂട്ടർ പഠിക്കുന്നത്. പിന്നീട് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് ഗവേഷണം. അമേരിക്കയെ ഏറെ ഇളക്കിമറിച്ച 1960കളുടെ അവസാനത്തിൽ യുദ്ധ വിരുദ്ധ മുന്നേറ്റങ്ങളിലും കോർപറേറ്റ് വിരുദ്ധ പോരാട്ടങ്ങളിലും മുന്നണി പോരാളിയായി.

    Also Read- രവിവർമയുടെ അപൂർവ ചിത്രം 'വിശ്വാമിത്ര മഹർഷി' സോതെബി ലേലത്തിന്

    സെറോക്സ് പാലോ ആൾട്ടോ റിസർച്ച് സെന്ററിലേക്ക് ടെസ്ലർ എത്തുന്നത് 1973ലാണ്. പിന്നീടുള്ള കമ്പ്യൂട്ടർ ടെക്‌നോളജിയെ മാറ്റി മറിക്കുന്ന ഒരുപാട് ഗവേഷണങ്ങളും കണ്ടെത്തലുകളുമാണ് ഈ കാലയളവിൽ നടന്നത്. മൗസ് ഉപയോഗിച്ചുള്ള ആദ്യ യൂസർ ഇന്റർഫെയ്‌സ്‌ വികസിപ്പിക്കുന്നത് സെറോക്സ് പാർക്കാണ്. ഇതേ കാലയളവിൽ ടിം മൊട്ട് എന്ന സഹപ്രവർത്തകനുമായി ചേർന്ന് ടെസ്ലർ വികസിപ്പിക്കുന്ന വേർഡ് പ്രോസസറാണ് 'ജിപ്‌സി'. 'കട്ട്', 'കോപ്പി', 'പേസ്റ്റ്' എന്നീ ഓപ്പറേഷനുകൾ ആദ്യമായി കൊണ്ടുവരുന്നത് ജിപ്സിയാണ്.

    1980 മുതൽ 1997 വരെ ആപ്പിൾ കമ്പ്യൂട്ടറിന്റെ ഭാഗമായും ടെസ്ലർ പ്രവർത്തിച്ചു. ആപ്പിളിന്റെ യൂസർ ഇന്റർഫെയ്‌സ്‌ ഡിസൈൻ ചെയ്യുന്നതിൽ നിർണായക പങ്കുവഹിച്ച ഒരാളായാണ് ടെസ്ലറിനെ കണക്കാക്കുന്നത്. ആമസോൺ, യാഹൂ തുടങ്ങി ഇന്റർനെറ്റ് യുഗത്തിലെ പല പ്രമുഖ കമ്പനികളിലും പല റോളുകളിലായി ടെസ്ലർ എത്തിയിട്ടുണ്ട്.







    First published: