നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഡാൻസ് ബാ൪ വാക്സിനേഷൻ കേന്ദ്രമാക്കി; കുത്തിവെപ്പ് എടുക്കുന്നവർക്ക് മദ്യവും മെമ്പർഷിപ്പ് കാർഡും സൗജന്യം

  ഡാൻസ് ബാ൪ വാക്സിനേഷൻ കേന്ദ്രമാക്കി; കുത്തിവെപ്പ് എടുക്കുന്നവർക്ക് മദ്യവും മെമ്പർഷിപ്പ് കാർഡും സൗജന്യം

  വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് കാണിക്കുന്നവർക്ക് ചില സൗജന്യങ്ങളും ഇളവുകളും ബാർ ഒരുക്കിയിരുന്നു. മെമ്പർഷിപ്പ് കാർഡ്, 5 സുഹൃത്തുക്കളെ സൗജന്യമായി ക്ഷണിക്കുന്നതിനുള്ള അവസരം, ഒരു കുപ്പി മദ്യം, ഡാൻസ് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ബാർ ഒരുക്കിയിരുന്നത്.

  covid vaccine

  covid vaccine

  • Share this:
   വാക്സിൻ സ്വീകരിക്കുക എന്നത് മാത്രമാണ് കോവിഡ് മഹാമാരിയിൽ നിന്നും രക്ഷ നേടാൻ ലോകത്തിന് ചെയ്യാനാകുന്നത്. പരമാവധി ആളുകൾക്ക് വാക്സിൻ നൽകി പഴയ രീതിയിലേക്ക് തിരിച്ച് പോകാനുള്ള തീവ്ര ശ്രമത്തിലാണ് ലോക രാജ്യങ്ങൾ. വാക്സിൻ ക്ഷാമം ഒരു ഭാഗത്ത് നിലനിൽക്കുമ്പോൾ കുത്തിവെപ്പ് എടുക്കാൻ ആളുകൾ തയ്യാറാകുന്നില്ല എന്ന വെല്ലുവിളിയും മറുഭാഗത്തുണ്ട്. പരമാവധി ആളുകളെ വാക്സിൻ കേന്ദ്രത്തിൽ എത്തിക്കാൻ വ്യത്യസ്ഥമായ വഴികളും അധികൃതർ തേടുന്നു.

   അമേരിക്കയിലെ ലാസ് വേഗസിൽ തുണിയുരിഞ്ഞുള്ള നൃത്തം നടക്കുന്ന സ്ട്രിപ്പ് ബാറിലാണ് അധികൃതർ വാക്സിനേഷൻ ഒരുക്കിയത്. ബാറിൽ എത്തുന്നവർക്ക് വാക്സിൻ കുത്തിവെപ്പ് നൽകുന്നതോടൊപ്പം ചില സൗജന്യങ്ങളും അധികൃതർ നൽകിയിരുന്നു. ദ ലാരി ഫ്ലയിന്റ് ഹസ്റ്റർ ക്ലബ് എന്ന സ്ട്രിപ്പ് ബാറിനെയാണ് താൽക്കാലിക വാക്സിൻ കേന്ദ്രമാക്കി മാറ്റിയത്. ബാറ് പ്രവർത്തനം തുടങ്ങുന്നതിന് മുമ്പായി നടത്തിയ വാക്സിനേഷനിൽ 100 പേരാണ് കുത്തിവെപ്പ് എടുത്തത്. ബാറിലെ നർത്തകിമാരും വാക്സിൻ സ്വീകരിച്ചു. ഡാൻസ് ചെയ്യുന്ന സമയങ്ങളിൽ ധരിക്കുന്ന വസ്ത്രം അണിഞ്ഞാണ് ഇവർ കുത്തിവെപ്പ് എടുത്തത്.

   വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് കാണിക്കുന്നവർക്ക് ചില സൗജന്യങ്ങളും ഇളവുകളും ബാർ ഒരുക്കിയിരുന്നു. മെമ്പർഷിപ്പ് കാർഡ്, 5 സുഹൃത്തുക്കളെ സൗജന്യമായി ക്ഷണിക്കുന്നതിനുള്ള അവസരം, ഒരു കുപ്പി മദ്യം, ഡാൻസ് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ബാർ ഒരുക്കിയിരുന്നത്.

   വാക്സിനേഷൻ കൂടുതലാളുകളിലേക്ക് എത്തിക്കാനുള്ള മാർഗമായാണ് ഇതിനെ കാണുന്നത് എന്നും പുതുമ ആഗ്രഹിക്കുന്ന പലർക്കും ഇത് ഇഷ്ടപ്പെട്ടേക്കാമെന്നും ദക്ഷിണ നവേഡ ഹെൽത്ത് ജില്ലയുടെ ചീഫ് നഴ്സ് ജോൺ റുപ്പിയർ പറഞ്ഞു. ഹസ്റ്റർ കമ്പനിയുടെ ന്യൂ ഓർലാൻ്റിലുള്ള ബാറിലും സമാനമായ വാക്സിനേഷൻ പരിപാടി നടത്തിയിരുന്നുവെന്നും ഇതിന് ശേഷം കമ്പനി ആവശ്യപ്പെട്ടത് പ്രകാരമാണ് ലാസ് വേഗസിലും നടത്തിയത് എന്നും അധികൃതർ അറിയിച്ചു.

   Also Read- ഫോൺചാർജർ പ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞ് യാത്രക്കാരി ക്ഷുഭിതയായി; വിമാനം വഴിതിരിച്ചു

   “വളരെ വേഗം പഴയ നിലയിലേക്ക് സമൂഹത്തെ എത്തിക്കുക എന്നതാണ് ആഗ്രഹിക്കുന്നത്. ഒരു സ്ട്രിപ്പ് ക്ലബിന് പൊതുജനാരോഗ്യ സംവിധാനവുമായി സഹകരിച്ച് ഇത്തരം പരിപാടി നടത്താനാകുമോ എന്ന് ആളുകൾ ചിന്തിക്കുന്നുണ്ടാകും. മറ്റ് എല്ലാ ബിസിനസുകളെയും പോലെ സാധാരണ ബിസിനസാണ് ഇത്. എത്ര വൃത്തിയോടെയാണ് ഇത് നടത്തിക്കൊണ്ടു പോകുന്നത് എന്നത് ഇതിലൂടെ ജനങ്ങൾക്ക് മനസിലാക്കാനാകും” കമ്പനിയുടെ ജനറൽ മാനേജർ റാൽപ ജെയിംസ് പറഞ്ഞു.

   കൂടുതൽ ആളുകളിലേക്ക് വാക്സിൻ എത്തിക്കാൻ പല രാജ്യങ്ങളും വ്യത്യസ്ത വഴികൾ തേടുന്നുണ്ട്. വാക്സിൻ എടുക്കുന്നവർക്ക് സൗജന്യ ഗെയിം ടിക്കറ്റുകൾ, ഭക്ഷണ സാധനങ്ങൾ എന്നിങ്ങനെ പല കാര്യങ്ങളും നൽകി വരുന്നു. നവേദ സ്റ്റേറ്റിൽ സ്ക്കൂളുകൾ, പള്ളികൾ എന്നിവിടങ്ങളെയെല്ലാം താൽക്കാലിക വാക്സിനേഷൻ കേന്ദ്രങ്ങളാക്കി കുത്തിവെപ്പ് നൽകി വരുന്നുണ്ട്. സംസ്ഥാനത്ത് 12 വയസിന് താഴെയുള്ള ഏതാണ്ട് 46 ശതമാനം പേർക്കാണ് ഒറ്റ ഡോസ് വാക്സിൻ എങ്കിലും ഇതുവരെ നൽകിയിട്ടുള്ളത്. കുത്തിവെപ്പ് എടുക്കുന്നതിനുള്ള ആവശ്യക്കാർ കുറഞ്ഞതോടെയാണ് പുത്തൻ വഴികൾ തേടി അധികൃതർ രംഗത്ത് എത്തുന്നത്.
   Published by:Rajesh V
   First published:
   )}