• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ആദ്യ ബിയർ വാങ്ങാൻ പത്തു ഡോളർ': മരിച്ചു പോയ പിതാവ് കരുതിവച്ച സമ്മാനം മകന് ലഭിച്ചത് ഇരുപത്തൊന്നാം പിറന്നാൾ ദിനത്തിൽ

'ആദ്യ ബിയർ വാങ്ങാൻ പത്തു ഡോളർ': മരിച്ചു പോയ പിതാവ് കരുതിവച്ച സമ്മാനം മകന് ലഭിച്ചത് ഇരുപത്തൊന്നാം പിറന്നാൾ ദിനത്തിൽ

ഏതായാലും ഓൺലൈനിൽ പങ്കുവച്ച കുറിപ്പ് നിമിഷനേരം കൊണ്ടാണ് വൈറലായത്.

Matt Goodman

Matt Goodman

  • News18
  • Last Updated :
  • Share this:
    മകന്റെ ഇരുപത്തിയൊന്നാം പിറന്നാൾ ദിനത്തിലേക്ക് മരിച്ചുപോയ പിതാവ് കരുതിവച്ച സമ്മാനം. ഇത്തവണത്തെ പിറന്നാൾ ദിനത്തിൽ അമ്പരപ്പിക്കുന്ന സമ്മാനമായിരുന്നു മാറ്റ് ഗുഡ്മാന് എന്ന യുവാവിന് ലഭിച്ചത്. തന്റെ സഹോദരിയിൽ നിന്ന് പത്തു ഡോളറിന്റെ നോട്ട് കിട്ടിയപ്പോൾ അതിന്റെ പ്രാധാന്യം അവന് അറിയില്ലായിരുന്നു.

    ആറു വർഷം മുമ്പ് മരിച്ച പിതാവ് നൽകിയ അത്ഭുതപ്പെടുത്തുന്ന സമ്മാനമാണ് ഇരുപത്തൊന്നാം പിറന്നാൾ ദിനത്തിൽ യുവാവിന് ലഭിച്ചത്. മകന് ആദ്യത്തെ ബിയർ വാങ്ങുന്നതിനു വേണ്ടി മരിച്ചു പോയ പിതാവ് മരണത്തിനു മുമ്പായി മകളുടെ കൈയിൽ പണം ഏൽപിക്കുകയായിരുന്നു.

    This is so great! My dad passed when I was 13. What I’d give to simply have a beer, watch a game, play cards, or just have a simple conversation with him. But I know he’s in a better place and that makes me happy. 















    You may also like:കുഞ്ഞിന് ഈ രണ്ടു പേരുകളിൽ ഏതെങ്കിലും ഒന്ന് നൽകണം; എങ്കിൽ 60 വർഷത്തേക്ക് ഡോമിനോസ് പിസ നൽകും [NEWS]മുഖക്കുരുവിന്റെ സ്പെഷ്യലിസ്റ്റ് ഡോക്ടർ ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി; മുഖക്കുരു മാറ്റാനുള്ള 'മരുന്ന്' വീട്ടിൽ തന്നെയുണ്ട് [NEWS] Local Body Elections 2020 | വോട്ട് ചെയ്ത ചിത്രങ്ങൾ പങ്കുവച്ച് സീരിയൽ നടി; വോട്ട് ചെയ്യാൻ അയ്യപ്പനും ക്യൂവിൽ ഉണ്ടല്ലോയെന്ന് കമന്റുകൾ [NEWS]

    "ഏകദേശം ആറു വർഷങ്ങൾക്ക് മുമ്പ് എന്റ് പിതാവ് മരിക്കുന്നതിന് മുമ്പായി അദ്ദേഹം എന്റെ സഹോദരിയുടെ കൈയിൽ പത്തു ഡോളറിന്റെ നോട്ട് നൽകി. എന്റ് ഇരുപത്തൊന്നാം പിറന്നാൾ ദിനത്തിൽ ആദ്യ ബിയർ വാങ്ങുന്നതിന് എനിക്ക് തരുന്നതിനു വേണ്ടിയായിരുന്നു അത്. ചിയഴ്സ് പോപ്സ്, ഇത് നിനക്കുള്ളതാണ്' - ഗുഡ്മാൻ ട്വീറ്റ് ചെയ്തു.



    ഏതായാലും ഓൺലൈനിൽ പങ്കുവച്ച കുറിപ്പ് നിമിഷനേരം കൊണ്ടാണ് വൈറലായത്. നിരവധി പേരാണ് ട്വീറ്റിന് പ്രതികരണങ്ങളുമായി എത്തിയത്. പലരും വൈകാരികമായി പ്രതികരിച്ചപ്പോൾ മറ്റു ചിലർ മാതാപിതാക്കളെ നഷ്ടമായതിന്റെ വേദനയും പങ്കുവച്ചു.
    Published by:Joys Joy
    First published: