നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ബാബാ, എത്രയും വേഗം ആരോഗ്യവാനായി തിരിച്ചു വരൂ; സഞ്ജയ് ദത്തിന്റെ പുതിയ ചിത്രം കണ്ട് ആരാധകർ

  ബാബാ, എത്രയും വേഗം ആരോഗ്യവാനായി തിരിച്ചു വരൂ; സഞ്ജയ് ദത്തിന്റെ പുതിയ ചിത്രം കണ്ട് ആരാധകർ

  ആശുപത്രിയിൽ നിന്നുള്ള സഞ്ജയ് ദത്തിന്റെ ഏറ്റവും പുതിയ ചിത്രവും പുറത്തു വന്നിരുന്നു.

  Sanjay Dutt (R) snapped at a hospital

  Sanjay Dutt (R) snapped at a hospital

  • Share this:
   ക്യാൻസർ ബാധിതനാണെന്ന് അടുത്തിടെയാണ് നടൻ സഞ്ജയ് ദത്ത് ആരാധകരുമായി പങ്കുവെച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് താരം ഇപ്പോൾ. ആശുപത്രിയിൽ നിന്നുള്ള സഞ്ജയ് ദത്തിന്റെ ഏറ്റവും പുതിയ ചിത്രവും പുറത്തു വന്നിരുന്നു.

   ബാബാ, എത്രയും വേഗം ആരോഗ്യവനായി തിരിച്ചു വരൂ എന്നാണ് ചിത്രം കണ്ട് ആരാധകർ പറയുന്നത്. ചിത്രത്തിൽ ഏറെ ക്ഷീണിതനാണ് താരം.

   അസുഖബാധിതനാണെന്ന കാര്യം സഞ്ജയ് ദത്ത് തന്നെയാണ് ആദ്യമായി ആരാധകരുമായി പങ്കുവെച്ചത്. ചികിത്സയ്ക്ക് തയ്യാറെടുക്കുകയാണെന്നും ജോലിയിൽ നിന്നും താത്കാലികമായി വിട്ടു നിൽക്കുകയാണെന്നും അദ്ദേഹം സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നു.   കെജിഎഫ് രണ്ടാം ഭാഗത്തിൽ വില്ലനായി എത്താനുള്ള തയ്യാറെടുപ്പിനിടയിലാണ് താരം രോഗബാധിതനാകുന്നത്. ചികിത്സയ്ക്ക് ശേഷം പ്രിയപ്പെട്ട താരം ഉടൻ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
   You may also like:'ആ വേദന എനിക്കറിയാം.. പക്ഷെ നിങ്ങൾ ഒരു പോരാളിയാണ് ഈ ഘട്ടം മറികടക്കും': സഞ്ജയ് ദത്തിന് സുഖാശംസ നേർന്ന് യുവരാജ് സിംഗ്


   മഹേഷ് ഭട്ട് സംവിധാനം ചെയ്ത സഡ‍ക് 2 ആണ് സഞ്ജയ് ദത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഡിസ്നി+ഹോട്സ്റ്റാറിൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നില്ല ലഭിച്ചത്.

   ബുജ്:ദി പ്രൈഡ് ഓഫ് ഇന്ത്യയാണ് സഞ്ജയുടെ ഇനി പുറത്തിറങ്ങാനുള്ളത്. ഈ വർഷം അവസാനത്തോടെ ഒടിടി പ്ലാറ്റ്ഫോമിൽ ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. റൺബീർ കപൂർ, വാണി കപൂർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന യഷ് രാജ് ഫിലിംസ് ചിത്രം ശംഷേരയിലും സഞ്ജയ് ദത്ത് ഭാഗമാകുന്നുണ്ട്.
   Published by:Naseeba TC
   First published:
   )}