• HOME
  • »
  • NEWS
  • »
  • buzz
  • »
  • വാട്ട് ആൻ ഐഡിയ! കോപ്പിയടിക്കാനുള്ള കുറിപ്പുകൾ പേനയിൽ; ചിത്രം പങ്കുവെച്ച് അധ്യാപകൻ

വാട്ട് ആൻ ഐഡിയ! കോപ്പിയടിക്കാനുള്ള കുറിപ്പുകൾ പേനയിൽ; ചിത്രം പങ്കുവെച്ച് അധ്യാപകൻ

വർഷങ്ങൾക്ക് മുമ്പ് ഏതോ ഒരു വിദ്യാർത്ഥി കോപ്പി അടിക്കുന്നതിന് വേണ്ടി ഉപയോഗിച്ച പേനകളാകാം ഇതെന്നും ലുച്ചി പറഞ്ഞു.

  • Share this:
പരീക്ഷക്കിടെ കോപ്പിയടിക്കാൻ പലരീതികളും വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കോപ്പിയടിക്കാന്‍ വ്യത്യസ്തമായ രീതി കണ്ടെത്തിയ നിയമ വിദ്യാർത്ഥിയെക്കുറിച്ചുള്ള കഥ പങ്കുവെച്ചിരിക്കുകയാണ് സ്‌പെയിനിലെ (Spain) ഒരു പ്രൊഫസർ. പേനയിലാണ് കോപ്പിയടിക്കാനുള്ള വിവരങ്ങൾ കുറിച്ചിരുന്നത്. സ്പെയിനിലെ മലാഗ സർവകലാശാലയിലുള്ള നിയമ വിഭാ​ഗത്തിലെ പ്രൊഫസറായ യോലാൻഡ ഡി ലുച്ചിയാണ് പേനകൾ കണ്ടെത്തിയ കഥ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട പേനകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

കോപ്പിയടിക്കുന്നതിനെക്കുറിച്ചുള്ള ധാർമിക വശം മാറ്റിനിർത്തിയാൽ, പേന ഉപയോ​ഗിച്ച് എങ്ങനെ ഇതു സാധിച്ചു എന്നായിരുന്നു ട്വിറ്റർ ഉപയോക്താക്കളിൽ ഭൂരിഭാ​ഗം പേർക്കും അറിയേണ്ടിയിരുന്നത്. അക്കാര്യവും അധ്യാപൻ വിശദീകരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പതിനൊന്നു പേനകളാണ് ഡി ലുച്ചി കണ്ടെത്തിയത്.

ഒരു കൂട്ടം പേനകളുടെ ഉപരിതലത്തിൽ നോട്ടുകൾ എഴുതിവെച്ചിരുന്നു. ഒറ്റനോട്ടത്തിൽ സാധാരണ പേനകളാണെന്ന് തോന്നുമെങ്കിലും, സൂക്ഷ്മമായി പരിശോധിക്കുമ്പോഴാണ് പേനകളുടെ പ്ലാസ്റ്റിക് ബോഡികളിൽ ചെറിയ വാക്കുകളിൽ ഉത്തരങ്ങൾ എഴുതിവെച്ചത് മനസിലാകുക.





റൂം വൃത്തിയാക്കുന്നതിടയിലാണ് അധ്യാപകന് ഈ പേനകൾ ലഭിച്ചത്. വർഷങ്ങൾക്ക് മുമ്പ് ഏതോ ഒരു വിദ്യാർത്ഥി കോപ്പി അടിക്കുന്നതിന് വേണ്ടി ഉപയോഗിച്ച പേനകളാകാം ഇതെന്നും ലുച്ചി പറഞ്ഞു.

ലു‌ച്ചിയുടെ ട്വീറ്റ് 3.8 ലക്ഷം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. 24000 പേർ പോസ്റ്റ് റീട്വീറ്റ് ചെയ്തിട്ടുമുണ്ട്.

ഇന്ത്യൻ ആർമിയിലേക്ക് നടന്ന പരീക്ഷയിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച 28 പേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് പരീക്ഷയിൽ കോപ്പിയടിക്കാൻ ശ്രമിച്ചവരെയാണ് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച ചെന്നൈയിൽ നടന്ന ആർമി പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. ചെന്നൈയിലെ നന്ദമ്പാക്കം പ്രദേശത്തു വെച്ച് നടന്ന ആർമി റിക്രൂട്ട്മെൻ്റ് പരീക്ഷയിലാണ് യുവാക്കൾ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് പുറത്തുള്ളവരുമായി ആശയവിനിമയം നടത്താൻ ശ്രമിച്ചത്. ആർമിയിലെ ഗ്രൂപ്പ് സി വിഭാഗത്തിലേക്കുള്ള പരീക്ഷയ്ക്കിടെയാണ് സംഭവം നടന്നത്. നന്ദമ്പാക്കത്തെ ഒരു സ്കൂളിൽ വെച്ചായിരുന്നു പരീക്ഷ നടന്നത്. ഏതാണ്ട് ആയിരത്തോളം പേർ പരീക്ഷ എഴുതാനായി എത്തിയിരുന്നു.

പരീക്ഷ എഴുതുന്നതിനിടെ ചിലരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സൂപ്പർവൈസർമാർ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നുണ്ടായിരുന്നു എന്ന കാര്യം മനസ്സിലായത്. തുടർന്ന് പോലീസിനെ വിളിച്ചു. പോലീസ് ഇവർക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തു. ഇവർക്കെതിരായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം, പ്രശസ്തമായ എൻഡിഎ പരീക്ഷയിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച ഒരു ഉദ്യോഗാർത്ഥിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 2022-ലെ എൻഡിഎ 2 പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഉദ്യോഗാർത്ഥിയുടെ വീഡിയോയാണ് പ്രചരിപ്പിക്കപ്പെട്ടത്. എൻഡിഎ ജിഎടി പേപ്പർ പരീക്ഷ നടക്കുന്നതിനിടെയായിരുന്നു സംഭവം.
Published by:Arun krishna
First published: