• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജീവനാംശമായി ആയിരങ്ങളുടെ നാണയത്തുട്ടുകൾ; വീണ്ടും പീഡനമെന്ന് മുൻ ഭാര്യ


Updated: July 25, 2018, 9:14 PM IST
ജീവനാംശമായി ആയിരങ്ങളുടെ നാണയത്തുട്ടുകൾ; വീണ്ടും പീഡനമെന്ന് മുൻ ഭാര്യ

Updated: July 25, 2018, 9:14 PM IST
പലപ്പോഴും പീഡനങ്ങളാണ് ഏറിയപങ്കും വിവാഹമോചനങ്ങൾക്ക് കാരണമാകാറുള്ളത്. എന്നാൽ ജീവനാംശം നൽകുമ്പോഴും പീഡനം തുടർന്നാലോ? അത്തരത്തിലൊരു വിചിത്ര പീഡനവുമായി അഭിഭാഷകനായ മുൻ ഭർത്താവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി. ജീവനാംശമായി നൽകിയ 24600ൽ ഒരു രൂപയുടെയും രണ്ടു രൂപയുടെയും നാണയത്തുട്ടുകളായിരുന്നു കൂടുതൽ. ഇത് എണ്ണിയെണ്ണി മടുത്തുവെന്നാണ് യുവതി ആരോപിക്കുന്നത്.

പഞ്ചാബിലെ ഒരു ജില്ലാ കോടതിയിൽ അരങ്ങേറിയത് നാടകീയസംഭവങ്ങളായിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി അഭിഭാഷകനായ ആളാണ് ഭാര്യയ്ക്ക് ജീവനാംശമായി നാണയത്തുട്ടുകൾ നൽകിയത്. ഇത് തന്നെ പീഡിപ്പിക്കാനും മാനസികമായി തകർക്കാനുമുള്ള പുതിയ വഴിയാണെന്നും നിയമ വ്യവസ്ഥയെയാണ് മുൻ ഭർത്താവ് വെല്ലുവിളിച്ചിരിക്കുന്നതെന്നും യുവതി പറഞ്ഞു. 2015ലാണ് വിവാഹമോചനം തേടി ഇരുവരും കോടതിയെ സമീപിച്ചത്. വാദങ്ങൾക്കൊടുവിൽ പ്രതിമാസം 25000 രൂപ വീതം ജീവനാംശം നൽകാൻ കോടതി ഉത്തരവിട്ടു. എന്നാൽ പണം കൊടുക്കാതായതോടെ യുവതി വീണ്ടും കോടതിയെ സമീപിച്ചു. മുൻഭാര്യയ്ക്ക് നൽകാൻ കൈവശം പണമില്ലെന്നും പാപ്പരാണെന്നുമുള്ള വാദം യുവതി തള്ളി. നിരവധി കക്ഷികളുള്ള മുതിർന്ന ഹൈക്കോടതി അഭിഭാഷകനാണെന്നും, മുൻഭർത്താവിന്‍റെ പേരിൽ പല സ്ഥലങ്ങളിലും വസ്തുവകകളും വൻ ബാങ്ക് നിക്ഷേപവുമുള്ള കാര്യം യുവതി കോടതിയിൽ പറഞ്ഞു.

ഏറെ നാൾ നീണ്ട വാദങ്ങൾക്കൊടുവിൽ 24600 രൂപയുടെ നാണയമാണ് തനിക്ക് ലഭിച്ചതെന്നാണ് യുവതി കോടതിയെ അറിയിച്ചത്. ഈ നാണയത്തുട്ടുകൾ എണ്ണിയെണ്ണി മടുത്തു. ബാങ്കുകാരും കടക്കാരുമൊന്നും ഇത്രയും നാണയം സ്വീകരിക്കാൻ തയ്യാറാകുന്നില്ല. എന്നാൽ നാണയത്തുട്ട് നൽകുന്നതിനെ ന്യായീകരിക്കാനാണ് അഭിഭാഷകൻ ശ്രമിച്ചത്. 100, 500, 2000 രൂപ നോട്ടുകളിലായി പണം നൽകണമെന്ന് എവിടെയും പറഞ്ഞിട്ടില്ല. 24600 രൂപയിൽ 400 രൂപ നൂറിന്‍റെ നോട്ടുകളായാണ് നൽകിയിരിക്കുന്നത്. കേസിൽ വാദപ്രതിവാദങ്ങളുമായി യുവതിയും ആദ്യ ഭർത്താവും കസറിയതോടെ കേസ് അവധിക്ക് വെച്ചിരിക്കുകയാണ് ജില്ലാ കോടതി ജഡ്ജി.
First published: July 25, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍