'കനത്ത മഴയാണ്, യൂണിഫോം ഉണങ്ങിയിട്ടില്ല, പൊന്നുസാറല്ലേ, ഒരു അവധി പ്രതീക്ഷിക്കുന്നു'

അവധി പ്രഖ്യാപിച്ച പോസ്റ്റിനു താഴെ തങ്ങളുടെ താലൂക്കുകളിലും അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കമന്‍റുകളുടെ പ്രവാഹമാണ്.

News18 Malayalam
Updated: October 31, 2019, 8:39 AM IST
'കനത്ത മഴയാണ്, യൂണിഫോം ഉണങ്ങിയിട്ടില്ല, പൊന്നുസാറല്ലേ, ഒരു അവധി പ്രതീക്ഷിക്കുന്നു'
News 18
  • Share this:
എറണാകുളം: പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ നാലു താലൂക്കുകളിൽ മാത്രം അവധി പ്രഖ്യാപിച്ച എറണാകുളം കളക്ടർ സുഹാസ് ഇങ്ങനെയൊരു അപേക്ഷാ പ്രവാഹം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

തീരദേശ താലൂക്കുകളായ കൊച്ചി, പറവൂർ എന്നിവിടങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.എന്നാൽ, അവധി പ്രഖ്യാപിച്ച പോസ്റ്റിനു താഴെ തങ്ങളുടെ താലൂക്കുകളിലും അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കമന്‍റുകളുടെ പ്രവാഹമാണ്.ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സ്ഥിതിക്ക് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അവധി നൽകണമെന്നാണ് ഒരാളുടെ ആവശ്യം. ഇതിനിടയിൽ സ്വയം ആശ്വസിക്കാനും ഒരാൾ വഴി കണ്ടെത്തി. അവധി പ്രഖ്യാപിച്ച താലൂക്കിൽ ഉള്ളവർക്ക് ശനിയാഴ്ച പ്രവൃത്തിദിവസം ആണെന്ന് പ്രഖ്യാപിച്ചാൽ ബാക്കി താലൂക്കിലുള്ളവർക്ക് ഒരു ആശ്വാസം കിട്ടുമെന്ന് ആയിരുന്നു ഒരാളുടെ കമന്‍റ്.

ALERT: സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഇന്നത്തെ പരീക്ഷകൾ മാറ്റി

യൂണിഫോം അലക്കിയിട്ടിരിക്കുകയാണെന്നും കനത്ത മഴ ആയതിൽ യൂണിഫോം ഉണങ്ങിയിട്ടില്ലെന്നും അതിനാൽ അവധി പ്രഖ്യാപിക്കണമെന്നും വേറെ ചിലരുടെ ആവശ്യം. അവധി പ്രഖ്യാപിച്ച താലൂക്കുകളിൽ മാത്രമല്ല തങ്ങളുടെ താലൂക്കുകളിലും മഴ പെയ്യുന്നുണ്ടെന്നും സാർ വലിയവനാണ് ഒരു അവധി പ്രതീക്ഷിക്കുന്നെന്നും പറയുന്നവരും ഉണ്ട്.

First published: October 31, 2019, 8:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading