HOME » NEWS » Buzz » LEBANESE ARE FORCED TO FOLLOW VEGAN DIET DUE TO FINANCIAL CRISIS GH

കടുത്ത സാമ്പത്തിക പ്രതിസന്ധി; വീഗൻ ഭക്ഷണരീതി പിന്തുടരാൻ നിർബന്ധിതരായി ലെബനൻകാർ

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ രാജ്യത്തെ പ്രാദേശിക കറന്‍സിയുടെ മൂല്യം 90% ഇടിഞ്ഞതോടെ സാധനങ്ങളുടെ വില ലെബനനില്‍ കുതിച്ചുയര്‍ന്നിരിക്കുകയാണ്.

News18 Malayalam | news18-malayalam
Updated: July 8, 2021, 4:37 PM IST
കടുത്ത സാമ്പത്തിക പ്രതിസന്ധി; വീഗൻ ഭക്ഷണരീതി പിന്തുടരാൻ നിർബന്ധിതരായി ലെബനൻകാർ
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ രാജ്യത്തെ പ്രാദേശിക കറന്‍സിയുടെ മൂല്യം 90% ഇടിഞ്ഞതോടെ സാധനങ്ങളുടെ വില ലെബനനില്‍ കുതിച്ചുയര്‍ന്നിരിക്കുകയാണ്.
  • Share this:
ആരോഗ്യകരമായ ജീവിതശൈലിയും കാലാവസ്ഥാ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധവും ലോകമെമ്പാടും വീഗന്‍ ഭക്ഷണ രീതി ശീലിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ലെബനനില്‍ സസ്യാഹാരം ശീലമാക്കേണ്ടത് ഒരു ആവശ്യമായി മാറിയിരിക്കുകയാണ്. രാജ്യത്തെ ജനസംഖ്യയിലെ പകുതിയിലധികം ആളുകളും ദാരിദ്ര്യത്തിലാണ്. ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധി രാജ്യം അഭിമുഖീകരിക്കുമ്പോള്‍ പലര്‍ക്കും ഭക്ഷണത്തില്‍ ഇറച്ചിയോ ചിക്കനോ പോലും ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ലെന്ന് കണ്ടെത്തല്‍.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ രാജ്യത്തെ പ്രാദേശിക കറന്‍സിയുടെ മൂല്യം 90% ഇടിഞ്ഞതോടെ സാധനങ്ങളുടെ വില ലെബനനില്‍ കുതിച്ചുയര്‍ന്നിരിക്കുകയാണ്. ''രാജ്യം നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. സൈന്യത്തിന് പോലും ശരിയായ അളവില്‍ മാംസവും ചിക്കനും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ല'' ആവശ്യക്കാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സംഘടനയായ ബേസ്‌ക്യാമ്പിന്റെ ഡയറക്ടര്‍ കാമില്‍ മാഡി പറയുന്നു.

ബജറ്റ് വെട്ടിക്കുറയ്ക്കലിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഭക്ഷണത്തില്‍ നിന്ന് മാംസത്തിന്റെ അളവ് കുറയ്ക്കാന്‍ സൈന്യം നിര്‍ബന്ധിതരായി. കഴിഞ്ഞ വേനല്‍ക്കാലത്തെ ബെയ്റൂട്ട് തുറമുഖ സ്‌ഫോടനത്തിനു ശേഷമാണ് ബേസ്‌ക്യാമ്പ് ഭക്ഷണ വിതരണം ആരംഭിച്ചത്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് ദിവസേന പാഴ്‌സലുകളാക്കി വിതരണം ചെയ്തിരുന്നത്. എന്നാല്‍ സംഭാവനകള്‍ കുറയുകയും വില ഉയരുകയും ചെയ്തതോടെ ഭക്ഷണ വിതരണം ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ആവശ്യമുള്ളവര്‍ക്ക് മാസത്തില്‍ ഒന്ന് മുതല്‍ മൂന്ന് തവണ മാത്രമേ ഇപ്പോള്‍ ഭക്ഷണം വിതരണം ചെയ്യാന്‍ സാധിക്കുന്നുള്ളൂവെന്ന് മാഡി പറയുന്നു. ഇറച്ചികളോ ചിക്കനോ ഇല്ലാതെയാണ് നിലവില്‍ ഭക്ഷണ വിതരണം നടത്തുന്നത്.

സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുന്ന ബേസ്‌ക്യാമ്പും ലെബനീസ് വീഗന്‍സ് സോഷ്യല്‍ ഹബും ചേര്‍ന്ന് 100 പൊതി വീഗന്‍ ഭക്ഷണമാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. തുറമുഖ സ്‌ഫോടനം സാരമായി ബാധിച്ച ബെയ്റൂട്ടിലെ കരന്റീന പ്രദേശത്താണ് സന്നദ്ധപ്രവര്‍ത്തകര്‍ കൂടുതലും ഭക്ഷണ പാര്‍സലുകള്‍ വിതരണം ചെയ്യുന്നതെന്നും മാഡി വിശദീകരിച്ചു.

ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുന്നതിനിടെ, സോഷ്യല്‍ ഹബ് അംഗങ്ങള്‍ വീഗന്‍ ഭക്ഷണത്തെക്കുറിച്ചും എന്തുകൊണ്ട് വീഗന്‍ ഭക്ഷണ രീതി പിന്തുടരണമെന്നും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നുമുണ്ട്.

''സസ്യാഹാരം വിതരണം ചെയ്യുന്നത് ആരോഗ്യകരമാണ്, ഈ സാമ്പത്തിക സാഹചര്യത്തില്‍ വീഗന്‍ ഭക്ഷണ രീതി വളരെ അനുയോജ്യവുമാണ്. കാരണം ഒരു വ്യക്തിക്ക് മാംസത്തില്‍ നിന്ന് ലഭിക്കുന്ന പ്രോട്ടീന്‍, ചീസില്‍ നിന്ന് ലഭിക്കുന്ന കാല്‍സ്യം എന്നിവയ്ക്ക് പകരം ശരിയായ അളവില്‍ പ്രോട്ടീനും കാത്സ്യവും നല്‍കുന്ന പച്ചക്കറികളുമുണ്ട്. ഇവയ്ക്ക് വില കുറവായതിനാല്‍ നിലവിലെ സാമ്പത്തിക സ്ഥിതിയ്ക്കും അനുയോജ്യമാണെന്ന് ''ആക്ടിവിസ്റ്റ് റോളണ്ട് അസര്‍ പറയുന്നു.

ചീസ് നിറഞ്ഞ ലെബനീസ് പിസ്സയാണ് മനൗഷെ. ഇത് കഴിക്കുന്ന ഒരു കുട്ടിയ്ക്ക് ഒരു ദിവസം ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നില്ല. എന്നാല്‍ ഈ പിസ്സ വാങ്ങുന്ന തുകയ്ക്ക് ഒന്നോ രണ്ടോ കിലോ പച്ചക്കറികള്‍ വാങ്ങാം, അത് ആവശ്യമായ പോഷകങ്ങള്‍ നല്‍കുമെന്നും.''റോളണ്ട് അസര്‍ കൂട്ടിച്ചേര്‍ത്തു.
Published by: Sarath Mohanan
First published: July 8, 2021, 4:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories