പാറമേക്കാവ് രാജേന്ദ്രൻ ഇനി ഓർമ്മ; വിടവാങ്ങിയത് പകരക്കാനില്ലാത്ത ഗജവീരൻ

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം

news18-malayalam
Updated: October 14, 2019, 4:24 PM IST
പാറമേക്കാവ് രാജേന്ദ്രൻ ഇനി ഓർമ്മ; വിടവാങ്ങിയത് പകരക്കാനില്ലാത്ത ഗജവീരൻ
പാറമേക്കാവ് രാജേന്ദ്രൻ
  • Share this:
പാറമേക്കാവ് ദേവസ്വത്തിന്റെ കൊമ്പൻ പാറമേക്കാവ് രാജേന്ദ്രൻ ചെരിഞ്ഞു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആണ് അന്ത്യം. പുലർച്ചെ മൂന്ന് മണിയോടെയാണ് പാറമേക്കാവ് രാജേന്ദ്രൻ ചെരിഞ്ഞത്. എഴുപത്തിയാറു വയസ്സായിരുന്നു പ്രായം. പാറമേക്കാവ് ക്ഷേത്രത്തിൽ നടക്കിരുത്തിയ ആദ്യത്തെ ആനയായ രാജേന്ദ്രൻ നാട്ടാനകളിൽ പ്രമാണിയായിരുന്നു.

അമ്പത് വർഷത്തിലധികം തൃശ്ശൂർ പൂരത്തിൽ എല്ലാ ചടങ്ങുകളിലും പങ്കെടുത്ത രാജേന്ദ്രന് നിറയെ ആരാധകരുണ്ടായിരുന്നു. ഉത്രാളിക്കാവ്, പെരുവനം, കുട്ടനെല്ലൂർ, നെന്മാറ- വല്ലങ്ങി, കൂടൽമാണിക്യ ക്ഷേത്ര o എന്നിവിടങ്ങളിലെ ഉത്സവങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. 1955ൽ പാറമേക്കാവ് ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്ന വേണാട് പരമേശ്വരൻ നമ്പൂതിരിയാണ് ഭക്തരുടെ കയ്യിൽ നിന്നും ലഭിച്ച 4000 രൂപ കൊണ്ടാണ് ആനയെ വാങ്ങിയത്. അതിനാൽ ഭക്തരുടെ ആന എന്ന വിശേഷണവും രാജേന്ദ്രനുണ്ടായിരുന്നു.

ഗുരുവായൂർ കേശവനുമായി രാജേന്ദ്രന് മുഖസാമ്യമുണ്ടായിരുന്നു. 1982ൽ ഏഷ്യാഡിൽ പങ്കെടുത്ത അപൂർവം ആന എന്ന ബഹുമതിയും രാജേന്ദ്രനുണ്ട്. മദപ്പാടില്ലാത്ത സമയങ്ങളിലെല്ലാം ശാന്ത പ്രകൃതമായിരുന്നു. പാറമേക്കാവ് ക്ഷേത്രത്തിനടുത്തു പൊതുദർശനത്തിനു വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേരാണ് എത്തിയത്.

First published: October 14, 2019, 4:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading