നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കൂട്ടുകാരന്റെ വിവാഹ ചിത്രങ്ങൾ എടുക്കാൻ പോയ നന്ദുവിന്റെ ക്യാമറയിൽ പതിഞ്ഞത് രാജപ്പന്റെ ആരുമറിയാത്ത ജീവിതം

  കൂട്ടുകാരന്റെ വിവാഹ ചിത്രങ്ങൾ എടുക്കാൻ പോയ നന്ദുവിന്റെ ക്യാമറയിൽ പതിഞ്ഞത് രാജപ്പന്റെ ആരുമറിയാത്ത ജീവിതം

  വള്ളം തുഴഞ്ഞ് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് വിൽക്കുന്ന രാജപ്പന്റെ ജീവിതകഥ സോഷ്യൽ മീഡിയയിൽ വൈറലാണ്

  രാജപ്പൻ, നന്ദു

  രാജപ്പൻ, നന്ദു

  • Share this:
   കൂട്ടുകാരന്റെ വിവാഹചിത്രങ്ങൾ പകർത്താൻ പോയതാണ് കോട്ടയംകാരൻ നന്ദു. മണിയാപറമ്പിലെ പാലത്തിൽ നിന്നും ചിത്രങ്ങളെടുക്കവേ ഒരു വള്ളം നിറയെ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളുമായി പോകുന്ന വയോധികന്റെ കാഴ്ച നന്ദുവിന്റെ കണ്ണിലും ലെന്സിലും ഒരുപോലെ ഉടക്കി. 67 കാരൻ രാജപ്പന്റെ ഉപജീവനമാർഗ്ഗമാണത്.

   കായലിലേക്ക് ആരെല്ലാമോ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളാണ് വർഷങ്ങളായി രാജപ്പന്റെ ജീവിതമാർഗം. കൈപ്പുഴമുട്ട് സ്വദേശിയാണ്. വെള്ളമൂറ്റി കളഞ്ഞ ശേഷം ഒരു കിലോ പ്ലാസ്റ്റിക് കുപ്പി വിറ്റാൽ 12 രൂപ കിട്ടും. വള്ളം നിറയെ ഉണ്ടെങ്കിലും പലപ്പോഴും ഒന്നോ രണ്ടോ കിലോ കുപ്പി കിട്ടിയാലായി. അത്ര തന്നെ.

   ഇന്നിപ്പോൾ രാജപ്പന്റെ ജീവിതകഥ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതേപ്പറ്റി നന്ദു ഒരഭിമുഖത്തിൽ ഇങ്ങനെ പറയുന്നു.   "ആരും സഹായിക്കാനില്ലാത്ത ആ മനുഷ്യന് എന്തെങ്കിലും സഹായം കിട്ടിക്കേട്ടെ എന്നു കരുതിയാണ് എന്റെ ഫെയ്സ്ബുക്കിൽ വീഡിയോ പങ്കുവച്ചത്. ഒന്നര ലക്ഷത്തോളം പേർ വീഡിയോ കണ്ടു. അന്വേഷിച്ചെത്തിയ പത്രക്കാർക്കും ചാനലുകാർക്കും അദ്ദേഹത്തെ ബന്ധപ്പെടാനുള്ള നമ്പർ കൊടുത്തു. ആ വിഡിയോയിൽ അദ്ദേഹത്തിന്റെ അക്കൗണ്ട് നമ്പർ നൽകാമായിരുന്നു. പക്ഷേ വേണ്ടെന്നു വച്ചതാണ്. എന്റെ വീട് പണി നടക്കുന്ന സമയം ആണ്. ആ പൈസ ഞാൻ എടുക്കുന്നെന്നേ നാട്ടുകാർ പറയുന്നുള്ളൂ. മാത്രമല്ല എന്നിൽ കൂടിയല്ല, മാധ്യമങ്ങളിൽ കൂടി അദ്ദേഹത്തിന്റെ കഥ ലോകം അറിയണമെന്നാണ് ആഗ്രഹിച്ചത്." കാലിന് ചലനശേഷി ഇല്ലാത്തയാളാണ്‌ രാജപ്പൻ. ചികിത്സക്കായി പണം കണ്ടെത്തുകയെന്നതാണ് ലക്‌ഷ്യം.

   എൻജിനീയറായ നന്ദു വിദേശത്തെ ജോലി ഉപേക്ഷിച്ചാണ് ഫോട്ടോഗ്രാഫർ ആയത്. വലിയ ജോലി ഉപേക്ഷിച്ചിറങ്ങിത്തിരിച്ച ചിത്രങ്ങളുടെ ലോകം ഇതുപോലത്തെ കൊച്ചു വലിയ സന്തോഷങ്ങൾ നൽകുന്നതിന്റെ മനഃസുഖം എന്തെന്ന് നന്ദു ഇപ്പോൾ അറിയുന്നുണ്ട്.
   Published by:meera
   First published: