• HOME
  • »
  • NEWS
  • »
  • buzz
  • »
  • LEOPARD AND CAT COME FACE TO FACE AFTER FALLING INTO A WELL IN MAHARASHTRA VIRAL VIDEO KM

കിണറ്റിൽ വീണ പുള്ളിപ്പുലിയും പൂച്ചയും നേർക്കുനേർ; പൂച്ചയുടെ ധൈര്യത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയ

മഹാരാഷ്ട്രയിലെ നാസിക്കിൽ പുള്ളിപ്പുലിയും പൂച്ചയും ഏറ്റുമുട്ടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മഹാരാഷ്ട്രയിലെ നാസിക്കിൽ പുള്ളിപ്പുലിയും പൂച്ചയും ഏറ്റുമുട്ടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മഹാരാഷ്ട്രയിലെ നാസിക്കിൽ പുള്ളിപ്പുലിയും പൂച്ചയും ഏറ്റുമുട്ടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

  • Share this:
    മഹാരാഷ്ട്രയിലെ നാസിക്കിൽ പുള്ളിപ്പുലിയും പൂച്ചയും ഏറ്റുമുട്ടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. എന്നാൽ പുള്ളിപ്പുലിയുടെ മുന്നിൽ ചെറുത്ത് നിൽക്കുന്ന പൂച്ചയാണ് വീഡിയോയിലെ താരം. ഒരു കിണറിനുള്ളിലാണ് ഇരുവരും നേർക്കുനേർ ഏറ്റുമുട്ടുന്നത്. വാർത്താ ഏജൻസിയായ എഎൻഐയാണ് ട്വിറ്ററിൽ വീഡിയോ ക്ലിപ്പ് പങ്കുവച്ചത്. പൂച്ചയെ പിന്തുടരുന്നതിനിടെയാണ് പുലി കിണറ്റിൽ വീണത്.

    നാസിക് വനംവകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് മൃഗങ്ങളെ സുരക്ഷിതമായി രക്ഷിച്ചു. അവയുടെ സ്വാഭാവിക വാസസ്ഥലത്തേയ്ക്ക് വിട്ടയക്കുകയും ചെയ്തു. കിണറിന്റെ വശങ്ങളിൽ ഒരു പ്ലാറ്റ്ഫോമിൽ പുള്ളിപ്പുലിയും പൂച്ചയും മുഖാമുഖം നോക്കി ഇരിക്കുന്നതിലൂടെയാണ് ക്ലിപ്പ് ആരംഭിക്കുന്നത്. അടുത്ത നിമിഷം പുള്ളിപ്പുലി പൂച്ചയെ ആക്രമിക്കാൻ ചാടി വീഴുന്നതാണ് കാണുന്നത്. എന്നാൽ പൂച്ചയും ഒട്ടും വിട്ടു കൊടുക്കുന്നില്ല. പുള്ളിപ്പുലിയ്ക്ക് മുന്നിൽ ധൈര്യത്തോടെ ചെറുത്ത് നിൽക്കുന്ന പൂച്ചയെയാണ് വീഡിയോയിൽ കാണുന്നത്.

    സെപ്റ്റംബർ 6ന് ഓൺലൈനിൽ പങ്കുവച്ച ഈ ക്ലിപ്പ് ഇതുവരെ 1.19 ലക്ഷത്തിലധികം പേർ കണ്ടു. മൈക്രോബ്ലോഗിംഗ് സൈറ്റിൽ നാലായിരത്തോളം ലൈക്കുകളും നേടിയിട്ടുണ്ട്. പുള്ളിപ്പുലിയെ അഭിമുഖീകരിക്കുമ്പോൾ പൂച്ച കാണിച്ച ധൈര്യത്തെക്കുറിച്ചാണ് ട്വിറ്ററിൽ പല ഉപയോക്താക്കളും കുറിച്ചത്. ചില ഉപയോക്താക്കൾ പൂച്ചയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുകയും അവൾ സുരക്ഷിതയാണോ എന്ന് അന്വേഷിക്കുകയും ചെയ്തു.

    എന്നാൽ പുലി പൂച്ചയെ ആക്രമിക്കാനോ കൊല്ലാനോ ശ്രമിക്കുന്നില്ലെന്ന് മറ്റൊരു ഉപയോക്താവ് ചൂണ്ടിക്കാട്ടി. പുള്ളിപ്പുലി പൂച്ചയെ കൊല്ലാൻ ശ്രമിക്കുകയാണെങ്കിൽ ഒരു മിനിറ്റിനുള്ളിൽ തന്നെ അത് ചെയ്യാമായിരുന്നുവെന്നാണ് ഈ ഉപയോക്താവ് കുറിച്ചത്. അതേസമയം, ഏറ്റുമുട്ടൽ ഒരു കുടുംബ പോരാട്ടമാണെന്ന് ചില ഉപയോക്താക്കൾ തമാശയായി പറഞ്ഞു.

    അടുത്തിടെ ആസാമിൽ കിണറ്റിൽ വീണ പുള്ളിപ്പുലിയെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ എത്തി രക്ഷപ്പെടുത്തിയിരുന്നു. ഗുവാഹത്തിയുടെ അതിർത്തി പ്രദേശമായ മദബ് നഗറിൽ ഒരു കിണറ്റിൽ വീണ പുള്ളിപ്പുലിക്കാണ് വനപാലകർ രക്ഷകരായത്. 20 അടിയോളം താഴ്ച്ചയിലേക്കാണ് പുലി വീണിരുന്നത്. മണിക്കൂറുകളോളം തല വെള്ളത്തിൽ പൊക്കിപ്പിടിച്ച് പുലി കിണറ്റിൽ കിടന്നു. പുലിയുടെ മുരൾച്ച കേട്ട് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കിണറ്റിൽ വീണു കിടക്കുന്ന പുലിയെ കണ്ടത്. ഉടൻ തന്നെ ഇവർ വനം വകുപ്പിനെ വിവരം അറിയിച്ചു. പിന്നാലെ വനം വകുപ്പിന്റെ രക്ഷാ സംഘം സ്ഥലത്ത് എത്തുകയും പുലിയെ സുരക്ഷിതമായി പുറത്ത് എത്തിക്കുകയും ചെയ്തു. മണിക്കൂറുകളോളം വെള്ളത്തിൽ കിടന്നതിനാൽ ക്ഷീണിതനായിരുന്നു പുലി. പുറത്ത് എത്തിച്ച പുലിയെ പിന്നീട് കാട്ടിലേക്ക് തിരികെ വിടുകയും ചെയ്തു.

    തുറന്ന് കിടക്കുന്ന കിണറുകൾ വന്യമൃഗങ്ങൾക്ക് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതിനാൽ തന്നെ ഇത്തരത്തിലുള്ള സംഭവങ്ങൾ പതിവാണ്. അടുത്തിടെ മഹാരാഷ്ട്രയിലും 40 അടി താഴ്ച്ചയുള്ള കിണറ്റിലേക്ക് പുലി വീണിരുന്നു.
    Published by:Karthika M
    First published:
    )}