• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നിയമസഭയെ ഞെട്ടിച്ച 'പുലിമുരൾച്ച'

News18 Malayalam
Updated: April 2, 2018, 9:05 PM IST
നിയമസഭയെ ഞെട്ടിച്ച 'പുലിമുരൾച്ച'
News18 Malayalam
Updated: April 2, 2018, 9:05 PM IST
നിയമസഭയെ പിടിച്ചു കുലുക്കിയ പുലികൾ പലരും ഉണ്ടായിരുന്നിട്ടും ഇന്നലെ സഭ നടന്നുകൊണ്ടിരിക്കെ കേട്ട  പുലിമുരൾച്ച  ഏവരെയും അമ്പരപ്പിച്ചു. ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു തുടങ്ങിയതിനു  പിന്നാലെയാണ് അസ്വാഭാവികമായ സംഭവങ്ങൾ ഉണ്ടായത്.


'പുലി മുരളുന്ന' പോലൊരു ശബ്ദം കേൾക്കുന്നതതായി സ്പീക്കർ ശ്രീ രാമകൃഷ്‌ണൻ ആണ് സഭയിൽ പറഞ്ഞത്. പ്രസംഗം  നിർത്തിവെച്ച് മുഖ്യമന്ത്രിയും സ്പീക്കറെ 'പിന്തുണച്ചു'.സ്പീക്കറും മുഖ്യമന്ത്രിയും പറഞ്ഞ 'പുലിയെ' പിടികൂടാനായി സഭ ഒന്നടങ്കം നിശബ്ദത പാലിച്ചു.



അപ്പോഴും പുലി മുരൾച്ച കേൾക്കുന്നതായി സ്പീക്കർ ആവർത്തിച്ചു. ഉടന്‍തന്നെ ശബ്ദം നിലയ്ക്കുകയും സഭ തുടരുകയും  ചെയ്തു. സഭാംഗങ്ങളിൽ ആരോ  ഉറക്കത്തിനിടെ കൂർക്കം വലിച്ചതാണ് പുലിയുടെ മുരൾച്ച പോലെ കേട്ടത്. എന്തായാലും സഭയിലെ ഈ 'പുലി'യുടെ മറ്റു വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല.
First published: March 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...