• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ശവസംസ്കാരത്തിനിടെ ശവപ്പെട്ടിയിൽ നിന്ന് അലർച്ച; 'എന്നെ തുറന്ന് വിടൂ'

എന്നെ തുറന്നു വിടൂ, ഞാനെവിടെയാണ്. ഇവിടെയാകെ ഇരുട്ടാണ്. ഞാൻ പറയുന്നത് പുരോഹിതൻ കേൾക്കുന്നുണ്ടോ? എന്നൊക്കെയാണ് ശവപ്പെട്ടിയിൽ നിന്നുയർന്നു വന്ന ശബ്ദം.

News18 Malayalam | news18-malayalam
Updated: October 17, 2019, 4:36 PM IST
ശവസംസ്കാരത്തിനിടെ ശവപ്പെട്ടിയിൽ നിന്ന് അലർച്ച; 'എന്നെ തുറന്ന് വിടൂ'
coffin
  • Share this:
ശവ സംസ്കാര ചടങ്ങിനിടെ ശവപ്പെട്ടിക്കുള്ളിലെ ശവം തന്നെ തുറന്നു വിടാൻ പറഞ്ഞാൽ എന്താകും അവസ്ഥ? അയർലാൻഡിലെ കിൽമാനാഗിൽ ഒരു പള്ളിയിൽ നടന്ന ശവ സംസ്കാരച്ചടങ്ങിനിടെ ശവപ്പെട്ടിക്കുള്ളിൽ തട്ടും മുട്ടും അലർച്ചയും.

എന്നെ തുറന്നു വിടൂ, ഞാനെവിടെയാണ്. ഇവിടെയാകെ ഇരുട്ടാണ്. ഞാൻ പറയുന്നത് പുരോഹിതൻ കേൾക്കുന്നുണ്ടോ? എന്നൊക്കെയാണ് ശവപ്പെട്ടിയിൽ നിന്നുയർന്നു വന്ന ശബ്ദം.

also read:വണക്കം; പ്രേക്ഷകരെ സണ്ണി മാടി വിളിക്കുന്നു

ഐറിഷ് പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥനായിരുന്ന ഷായ് ബ്രാഡ് ലിയുടെ സംസ്കാരച്ചടങ്ങുകൾക്കിടെയാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. ഒക്ടോബർ 13നാണ് ഷായുടെ സംസ്കാരച്ചടങ്ങുകൾ പള്ളിയിൽ നടന്നത്. എന്നാൽ ഇതുകേട്ടിട്ടും ചുറ്റിലുമുള്ളവർ ഭയപ്പെടുകയോ, തിരിഞ്ഞോടുകയോ ചെയ്തില്ല. പകരം കൂട്ടച്ചിരി ഉയരുകയായിരുന്നു.

 



ഒക്ടോബർ 8ന് ആണ് ഷായ് മരിക്കുന്നത്. രോഗബാധിതനായി കിടപ്പിലായിരുന്നു. താൻ മരിക്കുമ്പോൾ ചുറ്റിലുമുള്ളവർ ചിരിച്ചു കൊണ്ട് തന്നെ യാത്രയാക്കണമെന്ന് ഷായ് ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം സാധ്യമാക്കുന്നതിനായി മകൾ ചെയ്ത പണിയായിരുന്നു ഇത്. ശവപ്പെട്ടിയിൽ അച്ഛന്റെ ശബ്ദം റെക്കോർഡ് ചെയ്ത് ഘടിപ്പിക്കുകയായിരുന്നു. ഇക്കാര്യം മകള്‍ പറഞ്ഞതായി മെട്രോ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
First published: October 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...