HOME » NEWS » Buzz » LET THE LOCALS SAY ANYTHING 87 YEAR OLD GRANDMA ON TRANS GRANDDAUGHTER JK

‘നാട്ടുകാർ എന്തും പറയട്ടെ’: ഭിന്നലിംഗക്കാരിയായ പേരക്കുട്ടിയെ ഒപ്പം ചേർത്ത് 87 കാരി മുത്തശ്ശി

പേരക്കുട്ടിക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കി കാളിയെ ചേര്‍ത്തു നിര്‍ത്താന്‍ മുത്തശ്ശി തീരുമാനിച്ചത്.

News18 Malayalam | news18-malayalam
Updated: July 13, 2021, 5:18 PM IST
‘നാട്ടുകാർ എന്തും പറയട്ടെ’: ഭിന്നലിംഗക്കാരിയായ പേരക്കുട്ടിയെ ഒപ്പം ചേർത്ത് 87 കാരി മുത്തശ്ശി
Credits: Screengrab from Instagram/@melantedbitch
  • Share this:
തന്റെ ശരിയായ വ്യക്തിത്വം കുടുംബത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നത് എല്‍ജിബിടിക്യു വിഭാഗത്തില്‍ പെടുന്ന ഓരോരുത്തര്‍ക്കും പ്രയാസമേറിയ കാര്യമാണ്. ഏറെ വൈകാരികമായി ആയിരിക്കും കുടുംബാംഗങ്ങള്‍ പലപ്പോഴും ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുക. കുടുംബത്തിലെ പ്രായമായവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പോലും കഴിയണം എന്നില്ല. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായ കഥയാണ് ഹൈദരാബാദില്‍ നിന്നുള്ള ഭിന്നലിംഗക്കാരിയായ കാളിക്ക് പറയാനുള്ളത്. 87 കാരിയായ മുത്തശ്ശിയാണ് കാളിയുടെ വ്യക്തിത്വത്തെ അംഗീകരിച്ച് എല്ലാ പിന്തുണയുമായി ഒപ്പമുള്ളത്.

ഹൃദയ സ്പര്‍ശിയായ കാര്യങ്ങള്‍ പങ്കുവെക്കുന്ന ഹ്യൂമന്‍സ് ഓഫ് ബോബെ എന്ന പേജിന്റെ ഇന്‍സ്റ്റഗ്രാം റീലിലാണ് കാളിയുടെയും മുത്തശ്ശിയുടെയും കഥ പറയുന്നത്. എല്ലാവരുടെയും പോലെ കാളിയുടെ ശരിയായ വ്യക്തിത്വത്തെ കുറിച്ച് ആദ്യമായി അറിഞ്ഞപ്പോള്‍ മുത്തശ്ശിക്കും അത് ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു. സമൂഹം ഇതിനെ എങ്ങനെ നോക്കി കാണും എന്നായിരുന്നു മുത്തശ്ശിയുടെ പ്രധാന ആശങ്ക.

Also Read-നടുറോഡില്‍ കേരളാ പൊലീസിന് തെരുവ് നായയുടെ സല്യൂട്ട്; അടിക്കുറിപ്പ് മത്സരവുമായി പൊലീസ്

നാട്ടുകാരിലും കുടുംബാംഗങ്ങളിലും ഇതേ കുറിച്ച് ധാരാളം സംസാരം നടക്കുമെന്നതും മുത്തശ്ശിയുടെ ആശങ്ക വര്‍ദ്ധിപ്പിച്ചു. കാളി നേരിടാന്‍ പോകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും മുത്തശ്ശിക്ക് ചിന്തിക്കാനാകുമായിരുന്നു. സ്വന്തം കുടുംബത്തില്‍ നിന്നു പോലും കാളിക്ക് പിന്തുണ ലഭിച്ചില്ല. പേരക്കുട്ടിയില്‍ എത്ര വലിയ പ്രശ്‌നങ്ങളാണ് ഇതുണ്ടാക്കുന്നത് എന്ന് മുത്തശ്ശി മനസിലാക്കി. ഇതോടെയാണ് പേരക്കുട്ടിക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കി കാളിയെ ചേര്‍ത്തു നിര്‍ത്താന്‍ മുത്തശ്ശി തീരുമാനിച്ചത്.




ചെറിയ ഒരു വീഡിയോയിലൂടെയാണ് കാളിയെയും മുത്തശ്ശിയെയും കുറിച്ച് വിവരിക്കുന്നത്. മൊബൈലില്‍ ആണ്‍ കുട്ടിയായ കാളിയുടെ ചിത്രം മുത്തശ്ശി നോക്കി നില്‍ക്കുന്നിടത്തു നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ട്രാന്‍സ് വുമണായുള്ള കാളിയുടെ മാറ്റവും മുത്തശ്ശി നല്‍കുന്ന പിന്തുണയും പിന്നീട് വീഡിയോ വിവരിക്കുന്നു. ആഭരണങ്ങളും മറ്റും കാളിയെ മുത്തശ്ശി അണിയിപ്പിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയുന്നു. കാളിയുടെ സന്തോഷത്തിനാണ് താന്‍ പ്രഥമ പരിഗണന നല്‍കുന്നത് എന്നാണ് മുത്തശ്ശി പറയുന്നത്. ട്രാന്‍സ് വുമണാണെന്ന് അറിഞ്ഞിട്ടും കാളിയെ മുത്തശ്ശിക്ക് സ്വീകരിക്കാം എങ്കില്‍ എന്തുകൊണ്ട് സമൂഹത്തിന് ആയിക്കൂടാ എന്ന എഴുത്തിലാണ് വീഡിയോ അവസാനിക്കുന്നത്.

Also Read-മുംബൈ ഇന്ത്യൻസിനോടും മാഞ്ചസ്റ്റർ യുണൈറ്റഡിനോടുമുള്ള ഇഷ്ടം, വ്യത്യസ്തമായി വധുവിന്റെ മെഹന്ദി ഡിസൈൻ

''എനിക്ക് 87 വയസുണ്ട്. നാട്ടുകാര്‍ എന്തു പറയും എന്നതിനെ കുറിച്ച് ഞാന്‍ ശ്രദ്ധിക്കുന്നില്ല. കാളി എന്ന എന്റെ പേരക്കുട്ടിയെ ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു'' എന്ന അടിക്കുറിപ്പോടെയാണ് ഹ്യൂമന്‍സ് ഓഫ് ബോബെ ഇന്‍സ്റ്റഗ്രാം റീലില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ധാരാളം ആളുകള്‍ കണ്ട വീഡിയോക്ക് ഇതിനോടകം മൂന്ന് ലക്ഷത്തില്‍ അധികം ലൈക്കാണ് ലഭിച്ചിരിക്കുന്നത്. മുത്തശ്ശിയുടെ നിലപാടിനെയും പേരക്കുട്ടിക്ക് നല്‍കുന്ന പിന്തുണയേയും അഭിനന്ദിച്ച് കൊണ്ട് ധാരാളം പേര്‍ രംഗത്ത് എത്തി. വീഡിയോക്ക് താഴെ മുത്തശ്ശിയെ കുറിച്ച് കാളിയും കമന്റ് എഴുതി. ''തനിക്ക് എപ്പോഴും ശക്തമായ പിന്തുണ നല്‍കി ഒപ്പമുള്ളത് മുത്തശ്ശിയാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരെ അവരുടെ കുടംബങ്ങള്‍ സ്വീകരിക്കാന്‍ തങ്ങളുടെ ജീവിത കഥ സഹായിക്കും എന്ന് മുത്തശ്ശി വിശ്വസിക്കുന്നു,'' കാളി കുറിച്ചു.
Published by: Jayesh Krishnan
First published: July 13, 2021, 5:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories