നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ആഡംബര അപ്പാർട്ട്മെന്റിലേക്ക് താമസം മാറ്റി ഹാർദിക് പാണ്ഡ്യയും ക്രുണാൽ പാണ്ഡ്യയും

  ആഡംബര അപ്പാർട്ട്മെന്റിലേക്ക് താമസം മാറ്റി ഹാർദിക് പാണ്ഡ്യയും ക്രുണാൽ പാണ്ഡ്യയും

  എട്ട് കിടപ്പുമുറികളുള്ള, ഹാർദിക്കിന്റെയും ക്രുണാലിന്റെയും പുതിയ അപ്പാർട്ട്മെന്റിൽ സ്വകാര്യ തീയേറ്റർ, സ്പാ, ഗെയിം റൂം, സ്വിമ്മിങ് പൂൾ തുടങ്ങി ഒരാൾക്ക് ചിന്തിക്കാൻ കഴിയുന്ന ആഡംബര സൗകര്യങ്ങളെല്ലാം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

  Image: Hardik pandya/ Instagram

  Image: Hardik pandya/ Instagram

  • Share this:
   മുബൈ ഇന്ത്യൻസിന്റെ ഓൾ റൗണ്ടർമാരും സഹോദരങ്ങളുമായ ഹാർദ്ദിക് പാണ്ഡ്യയും  ക്രുണാൽ പാണ്ഡ്യയും മുംബൈയിൽ ധാരാളം സെലിബ്രിറ്റികൾ താമസിക്കുന്ന ബാന്ദ്ര ഖറിലേക്ക് അടുത്തിടെ താമസം മാറി. 8 കിടപ്പുമുറികളുള്ള, ഹാർദിക്കിന്റെയും ക്രുണാലിന്റെയും പുതിയ അപ്പാർട്ട്മെന്റിൽ സ്വകാര്യ തീയേറ്റർ, സ്പാ, ഗെയിം റൂം, സ്വിമ്മിങ് പൂൾ തുടങ്ങി ഒരാൾക്ക് ചിന്തിക്കാൻ കഴിയുന്ന ആഡംബര സൗകര്യങ്ങളെല്ലാം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 3838 ചതുരശ്ര അടി വിസ്തൃതിയിലാണ് ഈ വലിയ അപ്പാർട്മെന്റിന്റെ കിടപ്പ്.

   ഡി എൻ എ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഈ അപ്പാർട്ട്മെന്റിന്റെ മൂല്യം 28 കോടിയ്ക്കും 30 കോടിയ്ക്കും ഇടയിലാണ്. അറബിക്കടലിന്റെ അതിമനോഹരമായ ദൃശ്യം ഈ അപ്പാർട്ട്മെന്റിൽ നിന്ന് കാണാൻ കഴിയുമെന്നും പ്രസ്തുത റിപ്പോർട്ട് സൂചിപ്പിക്കുന്നു. കൃത്രിമമായി നിർമിച്ച റോക്ക് ക്ലൈംബിങ് സൗകര്യം ഉൾപ്പെടെയുള്ള ഔട്ട്ഡോർ ഫിറ്റ്നസ് സൗകര്യങ്ങളും ഈ താരങ്ങൾ തങ്ങളുടെ അപ്പാർട്ട്മെന്റിൽ ഒരുക്കിയിട്ടുണ്ട്.

   പാണ്ഡ്യ സഹോദരങ്ങളുടെ പുതിയ വീട്ടിലെ ആഡംബര സൗകര്യങ്ങളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം:

   സ്വകാര്യ തീയേറ്റർ: ആർക്കാണ് ഒരു നല്ല ചലച്ചിത്രം കാണാൻ ആഗ്രഹം ഇല്ലാത്തത്? എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് വിനോദത്തിനായി സമയം കണ്ടെത്തുക എന്നത്. അതിൽ തന്നെ വലിയൊരു ഭാഗം നമ്മൾ നീക്കിവെയ്ക്കുക മനോഹരമായ ചലച്ചിത്രങ്ങൾ കണ്ട് ആസ്വദിക്കാനായിരിക്കും. വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് തീയേറ്ററിൽ നിന്ന് സിനിമ കാണുന്ന അതേ അനുഭവം പുനഃസൃഷ്ടിക്കാൻ കഴിയുക എന്നത് എല്ലാവർക്കും കഴിയുന്ന കാര്യമല്ല. ഖാർ വെസ്റ്റിലെ റസ്റ്റംജീ പാരമൗണ്ടിലെ ഈ അപ്പാർട്ട്മെന്റിൽ പാണ്ഡ്യ സഹോദരങ്ങൾ തങ്ങൾക്കായി ഒരു സ്വകാര്യ തീയേറ്റർ ഒരുക്കിയിട്ടുണ്ട്. തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റികൊണ്ട് പ്രത്യേകം സജ്ജീകരിച്ച സംവിധാനങ്ങളോടെയാണ് ഈ തീയേറ്റർ ഒരുക്കിയിരിക്കുന്നത്.

   സ്വിമ്മിങ് പൂൾ: കായികതാരങ്ങളെ സംബന്ധിച്ചിടത്തോളം നീന്തൽക്കുളങ്ങൾ അവർക്ക് വളരെ അനിവാര്യമായ ഒന്നാണ്. തിരക്ക് പിടിച്ച ഒരു ദിവസത്തിനൊടുവിൽ സമാധാനം കണ്ടെത്താനും പേശികളെ അയച്ചുകൊണ്ട് അൽപ്പസമയം വിശ്രമിക്കാനും പറ്റിയ പ്രവൃത്തിയാണ് നീന്തൽ. പ്രധാനപ്പെട്ട ഒരു വ്യായാമം കൂടിയാണ് നീന്തൽ. താരങ്ങളുടെ ഫ്ലെക്സിബിലിറ്റി മെച്ചപ്പെടുത്താൻ നീന്തൽ സഹായിക്കും. ക്രുണാലിനും ഹാർദ്ദിക്കിനും തങ്ങളുടെ ആഡംബര അപ്പാർട്ട്മെന്റിൽ സ്വന്തമായി ഒരു സ്വകാര്യ നീന്തൽക്കുളവും ഉണ്ട്.

   ഇൻഡോർ ഗെയ്മിങ് സോൺ: കഠിനമായ പരിശീലനത്തിന് ശേഷം കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ലഘുവായ കളികളിൽ ഏർപ്പെട്ട് സമയം ചെലവഴിക്കാനായി ഒരു ഇൻഡോർ ഗെയ്മിങ് സോണും പാണ്ഡ്യ സഹോദരങ്ങൾ തങ്ങളുടെ പുതിയ അപ്പാർട്ട്മെന്റിൽ ഒരുക്കിയിട്ടുണ്ട്.

   ജിംനേഷ്യം: കായികതാരങ്ങളെ സംബന്ധിച്ചിടത്തോളം ജിം ഒരു അടിസ്ഥാന ആവശ്യമാണ്. കോവിഡ് മഹാമാരിയുടെ കാലത്ത് കളിക്കാർ എല്ലാവിധ സൗകര്യങ്ങളും തങ്ങളുടെ ജിംനേഷ്യത്തിൽ ആഗ്രഹിക്കുന്നുണ്ട്. സകല സജ്ജീകരണങ്ങളോടും കൂടിയ ഒരു സ്വകാര്യ ജിംനേഷ്യവും ഈ അപ്പാർട്ട്മെന്റിലുണ്ട്.
   Published by:Naveen
   First published:
   )}