• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'എൻ' വിലക്കി ചൈന

Gowthamy GG
Updated: April 2, 2018, 8:46 PM IST
'എൻ' വിലക്കി ചൈന
File image of China's President President Xi Jinping. (Image: Reuters)
Gowthamy GG
Updated: April 2, 2018, 8:46 PM IST
ബീജിങ്: പല നിരോധനങ്ങളെക്കുറിച്ചും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, ഇതാദ്യമായിട്ടാണ് ഒരു അക്ഷരത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നുവെന്ന് കേൾക്കുന്നത്. ചൈനയിലാണ് സംഭവം. ചൈനയിൽ 'എൻ' എന്ന അക്ഷരത്തിന് വിലക്കേർപ്പെടുത്തി.


സോഷ്യൽ മീഡിയയിലെ വിമതരെ ഭയന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റെ ഈ നടപടി. ചൈനയുടെ ആജീവനാന്ത പ്രസി‍ഡന്റ് ആകാനായി പ്രസിഡന്റിന്റെ കാലാവധി എടുത്തുകളഞ്ഞ ഷി ജിൻപിങിന്റെ ശ്രമം ലോകമെങ്ങും വിമർശനത്തിനു വഴിവെച്ചിരുന്നു. ഇതു തടയുന്നതിനാണ് 'എൻ' അക്ഷരം നിരോധിച്ചിരിക്കുന്നത്.



ഫെബ്രുവരി അഞ്ചിനാണ് പ്രസിഡന്റിന്റെ രണ്ടുവർഷത്തെ കാലാവധി എടുത്തുകളഞ്ഞു കൊണ്ട് അപ്രതീക്ഷിത വിധി പുറപ്പെടുവിച്ചത്. ഇത് ചൈനയിലും പുറത്തും ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ചൈനീസ് ഭാഷയില്‍, ചൈനീസ് അക്ഷരങ്ങൾ ഇംഗ്ലീഷ് അക്ഷരം 'എൻ' ചേർത്ത് ഉപയോഗിക്കാൻ കഴിയും. ഒരാൾ ഒരു കാര്യം ആവര്‍ത്തിച്ചു ചെയ്യുന്നതിനെ പരിഹാസ്യമായി സൂചിപ്പിക്കാനാണ് 'എന്‍' ഉപയോഗിക്കുന്നത്.
Loading...

ഇതിനുപുറമേ ഇമ്മോർട്ടാലിറ്റി, അസെൻഡ് ആൻഡ് ത്രോൺ എന്നീ വാക്കുകൾക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു. അതേസമയം, ഒരു ദിവസത്തേക്ക് മാത്രമേ നിരോധനം ഉണ്ടായിരുന്നുള്ളു എന്നാണ് ചൈന ഡിജിറ്റൽ ടൈംസ് പറയുന്നത്.


നേരത്തെ, ബാലമാസികയിലെ കഥാപാത്രമായ തേന്‍ ഇഷ്ടപ്പെടുന്ന കരടിയായ 'വിന്നി ദ പൂഫി'ന് സോഷ്യൽ മീഡിയയിൽ നിരോധനം ഉണ്ടായിരുന്നു. 2013ൽ ബരാക് ഒബാമയ്ക്കൊപ്പം നടക്കുന്ന ഷി ജിൻപിങിന്റെ ചിത്രത്തോട് ഉപമിച്ച് വിന്നി ദി പൂഫിന്റെയും സുഹൃത്തായ കടുവയുടെയും ചിത്രം പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ ആയിരുന്നു നിരോധനം ഏർപ്പെടുത്തിയത്.
First published: March 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍