ലൈബ്രറി പുസ്തകങ്ങള്‍ എടുക്കുമ്പോള്‍ നിശ്ചിത തീയതിക്കുള്ളില്‍ തിരിച്ച് നല്‍കണമെന്ന് സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന കാലം മുതലേ നമുക്ക് അറിയാവുന്ന കാര്യമാണ്. ചിലര്‍ക്ക് പുസ്തകങ്ങള്‍ തിരിച്ചുനല്‍കാത്തതിന്റെ പേരില്‍ പിഴ അടയ്ക്കേണ്ടതായി വന്നിട്ടുണ്ടാകും. വര്‍ഷങ്ങളോളം സമയമൊന്നും ഒരു പുസ്തകം തിരികെ നല്കാന് ആരും അനുവദിക്കാറില്ല. എന്നാൽ 51 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് (after 51 years) ഒരു പുസ്തകം വാന്‍കൂവര്‍ പബ്ലിക് ലൈബ്രറിക്ക് (vancouver public library) തിരികെ ലഭിച്ചിരിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയയിലാണ് സംഭവം. പുസ്തകത്തിന്റെ ചിത്രം ലൈബ്രറി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
പുസ്തകം തിരികെ നല്കാന് വൈകിയതിന് ക്ഷമാപണം നടത്തിക്കൊണ്ടുള്ള ഒരു നോട്ടും ലൈബ്രറി ബുക്കിനൊടൊപ്പം കാണാം. പുസ്തകം തിരികെ നല്കാന് അല്‍പ്പം വൈകിപ്പോയെന്നും എന്നാല്‍ പുസ്തകത്തിന് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും അതില്‍ പറയുന്നു. പിഴ ഈടാക്കുന്ന രീതി വാന്‍കൂവര്‍ ലൈബ്രറി നീക്കം ചെയ്തതിനാല്‍ ഇത്രയും വര്‍ഷത്തെ പിഴ (fine) ഈടാക്കില്ലെന്നും ലൈബ്രറി പോസ്റ്റില്‍ പറയുന്നു.
1971 ഏപ്രിലിലാണ് പുസ്തകം എടുത്തിരിക്കുന്നത്. ഹാരി എഡ്വാര്‍ഡ് നീലിന്റെ ദി ടെലസ്കോപ്പ് (the telescope) എന്ന പുസ്തകമാണ് തിരികെ എത്തിച്ചിരിക്കുന്നത്.
Also Read-
Leave Application | ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ലീവ് അനുവദിക്കണം; രസകരമായ അപേക്ഷ പങ്കുവെച്ച് മേലുദ്യോഗസ്ഥൻ
1970കളില്‍ എടുത്ത ഒരു പുസ്തകവും മറ്റൊരു ലൈബ്രറിയില്‍ തിരികെ ലഭിച്ചത് വാർത്തയായിരുന്നു. പുസ്തകത്തിനുള്ളില്‍ ലൈബ്രറി കാര്‍ഡും ഉണ്ടായിരുന്നു. യുഎസിലെ ഒക്ലഹോമിയയിലെ ഒവാസ്സോ ലൈബ്രറിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മോളി കോണിന്റെ ആനി, ആനി എന്ന പുസ്തകമാണ് തിരികെ ലഭിച്ചത്. കാര്‍ഡിലെ കണക്കനുസരിച്ച് 1976 സെപ്റ്റംബര്‍ 8നാണ് പുസ്തകം ലൈബ്രറിയില്‍ തിരിച്ചേല്‍പ്പിക്കേണ്ടിയിരുന്നത്. എന്നാല്‍, 2022 മെയ് 27നാണ് പുസ്തകം ലൈബ്രറിയില്‍ തിരിച്ചെത്തിയത്. 46 വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ ലഭിച്ച പുസ്തകത്തിന്റെ ചിത്രങ്ങള്‍ സഹിതം ലൈബ്രറി ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.
സ്കോട്ട്ലന്‍ഡിലും ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അവിടെ 73 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുസ്തകം തിരികെ ലഭിച്ചത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു ലൈബ്രറി അംഗം എടുത്ത പുസ്തകം ഒടുവില്‍ ഏകദേശം 73 വര്‍ഷത്തിന് ശേഷമാണ് സ്കോട്ട്ലന്‍ഡിലെ ഫൈഫിലുള്ള ഡണ്ഫെറംലൈനിലെ സെന്‍ട്രല്‍ ലൈബ്രറിയിലേക്ക് തിരികെ എത്തിയത്.
റൂപര്‍ട്ട് ഹ്യൂസിന്റെ 'സ്റ്റേറ്റ്ലി ടിംബര്‍' എന്ന ഈ പുസ്തകം 1948 നവംബര്‍ 6ന് ഡണ്ഫെറംലൈന് കാര്‍നെഗീ ലൈബ്രറി ആന്‍ഡ് ഗാലറിയിലേക്ക് തിരികെ നല്‍കേണ്ടതായിരുന്നു. എന്നാല്‍ ഏഴു പതിറ്റാണ്ടുകള്‍ക്കു ശേഷം പുസ്തകം തിരികെ ലഭിച്ചപ്പോള്‍ ലൈബ്രേറിയന്മാര് അമ്പരന്നു. ലൈബ്രറിയില്‍ നിന്ന് പുസ്തകം എടുത്തയാളുടെ മകള്‍ ക്രോമാര്ട്ടി ടൗണില്‍ നിന്ന് പാഴ്സലായാണ് പുസ്തകം തിരികെ അയച്ചത്.
Also Read-
Viral Video | വിവാഹച്ചടങ്ങിനിടെ നൃത്തം, വരന് ചുവടുതെറ്റി; വധുവിന് മുഖത്ത് ചവിട്ടേറ്റു
പാഴ്സലായി എത്തിയ പുസ്തകത്തോടൊപ്പം ഒരു കത്തും ഉണ്ടായിരുന്നു. തന്റെ പരേതനായ പിതാവ് 1948ല്‍ ഫൈഫിലെ തോണ്‍ടണില്‍ താമസിച്ചിരുന്നുവെന്നും അദ്ദേഹത്തിന് 20 വയസ്സുള്ളപ്പോഴാണ് പുസ്തകം ലൈബ്രററിയില്‍ നിന്ന് എടുത്തതെന്നും കത്തില്‍ പുസ്തകം എടുത്തയാളുടെ മകള്‍ കുറിച്ചു. തന്റെ പിതാവ് ആ പുസ്തകം തിരികെ നല്കാന് മറന്നതാണോ അതോ കൈയില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചതാണോ എന്ന് തനിക്കറിയില്ലെന്നും അവര്‍ കത്തില്‍ പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.