'കോൻ ബനേഗ ക്രോർപതി'യിൽ സുശീൽ കുമാർ നേടിയത് അഞ്ച് കോടി; എന്നാൽ പിന്നീട് സംഭവിച്ചത്

വലിയ തുക നേടിയതിന് ശേഷം ജീവിതത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് താൻ കടന്നുപോയതെന്ന് സുശീൽ

News18 Malayalam | news18-malayalam
Updated: September 15, 2020, 4:19 PM IST
'കോൻ ബനേഗ ക്രോർപതി'യിൽ സുശീൽ കുമാർ നേടിയത് അഞ്ച് കോടി; എന്നാൽ പിന്നീട് സംഭവിച്ചത്
കോൻ ബനേഗ ക്രോർപതിയിൽ സുശീൽ കുമാർ
  • Share this:
അമിതാബ് ബച്ചൻ അവതരിപ്പിച്ച പ്രശസ്ത ടെലിവിഷൻ പരിപാടിയായ കോൻ ബനേഗ ക്രോർപതിയിലാണ് സുശീൽ കുമാർ എന്ന രാജസ്ഥാൻ സ്വദേശി പങ്കെടുത്തത്. പരിപാടിയിൽ നിന്നും വലിയ സമ്മാന തുകയായ അഞ്ച് കോടി രൂപ ലഭിച്ച സുശീൽ കുമാർ അന്നത്തെ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.

അഞ്ച് കോടി രൂപയെന്ന വലിയ തുക സമ്മാനം ലഭിച്ച സുശീൽ കുമാറിന്റെ ജീവിതം രക്ഷപെട്ടുവെന്ന ചിന്തയിലാകും എല്ലാവരും. എന്നാൽ അതിന് ശേഷം താൻ ജീവിതത്തിൽ അനുഭവിച്ച ബുദ്ധിമുട്ടുകൾ പങ്കുവെക്കുകയാണ് സുശീൽ. വലിയ തുക നേടിയതിന് ശേഷം ജീവിതത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് താൻ കടന്നുപോയതെന്ന് സുശീൽ പറയുന്നു.

കെ‌ബി‌സിയിലെ വിജയം ആ സമയങ്ങളിൽ പ്രശസ്തിയിലേക്ക് നയിച്ചു എന്നാൽ നിർഭാഗ്യവശാൽ ആ പണവും പ്രശസ്തിയും നന്നായി കൈകാര്യം ചെയ്യാൻ തനിക്ക് കഴിഞ്ഞില്ലെന്ന് സുശീൽ ഫേസ്ബുക്കിൽ കുറിച്ചു. നേടിയ പണം ഉപയോഗിച്ച് പല തവണ പല ബിസിനസ്സ് ആരംഭിക്കാൻ ശ്രമിച്ചു എന്നാൽ അതെല്ലാം എല്ലായ്പ്പോഴും നഷ്ടത്തിലാണ് അവസാനിച്ചത്.

Also Read: രണ്ടു കുട്ടികളുടെ അമ്മയായ യുവതി മരത്തെ വിവാഹം ചെയ്തു; ഒന്നാം വിവാഹ വാർഷികാഘോഷം ഇങ്ങനെ

പിന്നീട് താമസം ദില്ലിയിലേക്കും അവിടുന്ന് മുംബൈയിലേക്കും മാറി. എന്നാൽ അവിടെയൊന്നും ആഗ്രഹിച്ച പോലെ മനസമാധാനം നേടാനായില്ല. ഭാര്യയുമായുള്ള ബന്ധവും ഇത് മൂലം മോശമായി. 2015-2016 വർഷങ്ങൾ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയമായിരുന്നു. ബിഹാറിൽ എല്ലാ മാസവും 10 മുതൽ 15 വരെ പരിപാടികളിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. ഒരു പ്രാദേശിക സെലിബ്രിറ്റി എന്ന നിലയിൽ തനിക്ക് പഠനം തുടരാനായില്ലെന്നും സുശീൽ പറയുന്നു.

ബീഹാറിലെ ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടതോടെ പിന്നീട് ദില്ലിയിലേക്ക് പോയി അവിടെ ഒരു സുഹൃത്തിനൊപ്പം ടാക്സി ക്യാബുകൾ ഓടിക്കാൻ തുടങ്ങി. ദില്ലിയിൽ ജെ‌എൻ‌യു, ഐ‌ഐ‌എം‌സി, കലാകാരന്മാർ എന്നിവരെയെല്ലാം കണ്ടുമുട്ടിയതും പരിചയപ്പെട്ടതും തന്റെ ജീവിതത്തിൽ ഒരു അനുഭവമായിരുന്നു. എന്നാൽ ദില്ലിയിലെ ജീവിതത്തിനിടയിൽ സിഗരറ്റിനും മദ്യത്തിനും അടിമയായി. ഭാര്യയുമായുള്ള ബന്ധം വഷളായി, ഒരുഘട്ടത്തിൽ ഭാര്യ വിവാഹമോചനം പോലും ആവശ്യപ്പെട്ടു.

Also Read: Ahaana Krishnakumar | 'കാര്യങ്ങൾ മനസ്സിലാക്കുന്ന മക്കളെ ദൈവം തന്നു; എത്ര നന്ദി പറഞ്ഞാലും തീരില്ല': മനസു തുറന്ന് കൃഷ്ണകുമാർ

സിനിമകളിൽ ഭാഗ്യം പരീക്ഷിക്കാനായി പിന്നീട് മുംബൈയിലേക്ക് പോയി. അവിടെയും വിജയിച്ചില്ല. ഒരു സംവിധായകനാകാൻ വേണ്ടിയല്ല താൻ മുംബൈയിൽ വന്നതെന്നും തന്റെ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതിനു പകരം ഓടിപ്പോവുകയായിരുന്നുവെന്ന് പിന്നീട് താൻ മനസിലാക്കിയെന്നും സുശിൽ കുറിച്ചു. പണം ലഭിച്ചതിന് ശേഷം താൻ എത്ര അഹങ്കാരിയായിത്തീർന്നുവെന്നും നല്ലവനും വിനീതനുമായിരിക്കുന്നതാണ് എപ്പോഴും നല്ലതെന്നും പിന്നീട് താൻ മനസ്സിലാക്കിയതായി സുശീൽ ഫേസ്ബുക്കിൽ കുറിച്ചു.

അവസാനം സുശീൽ താൻ ജനിച്ച് വളർന്ന ഗ്രാമത്തിലേക്ക് തന്നെ തിരിച്ചുപോയി. അവിടെ അദ്ധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായി ജോലി ചെയ്യാൻ തുടങ്ങി. ഇപ്പോൾ നല്ല സമാധാനം തോന്നുന്നുവെന്ന് പറഞ്ഞാണ് സുശീൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Published by: user_49
First published: September 15, 2020, 4:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading