നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | കടല്‍ത്തീരത്തിലൂടെ നടക്കണമെന്ന് ആഗ്രഹം; 95കാരിയെ വാരിയെടുത്ത് ബീച്ചില്‍ ചുറ്റിക്കറങ്ങി ലൈഫ്ഗാര്‍ഡ്സ്

  Viral | കടല്‍ത്തീരത്തിലൂടെ നടക്കണമെന്ന് ആഗ്രഹം; 95കാരിയെ വാരിയെടുത്ത് ബീച്ചില്‍ ചുറ്റിക്കറങ്ങി ലൈഫ്ഗാര്‍ഡ്സ്

  തന്റെ മനസ്സിലെ ഈ ആഗ്രഹം സഫലമാക്കാൻ 95 വയസ്സുള്ള ഈ മുത്തശ്ശിയ്ക്ക് വളരെ പ്രയാസമായിരുന്നു

  • Share this:
   കടത്തീരങ്ങളിലൂടെയുള്ള നടത്തം എല്ലാവർക്കും ഇഷ്ടപ്പെട്ട കാര്യമാണ്. ഒപ്പം ആരോഗ്യത്തിനും നല്ലതാണ്. കടത്തീരങ്ങളിലെ വിശ്രമ-വിനോദങ്ങൾ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ സന്തോഷിപ്പിക്കുന്ന ഒന്നാണ്. അതിനിപ്പോൾ, നിങ്ങൾക്ക് നൂറ് വയസ്സ് പ്രായമുണ്ടെങ്കിൽ പോലും കടത്തീരത്തിലൂടെയുള്ള സഞ്ചാരം നിങ്ങളെ ആവേശഭരിതരാക്കും. അതുപോലെ, അലബാമയിലെ ഓറഞ്ച് ബീച്ചിലെ മണലിലൂടെ നടക്കാനും കടൽക്കാറ്റ് അനുഭവിക്കാനും നവതി കഴിഞ്ഞ ഡോട്ടി ഷ്‌നൈഡറും ആഗ്രഹിച്ചു. എങ്കിലും തന്റെ മനസ്സിലെ ഈ ആഗ്രഹം സഫലമാക്കാൻ 95 വയസ്സുള്ള ഈ മുത്തശ്ശിയ്ക്ക് വളരെ പ്രയാസമായിരുന്നു.

   എങ്കിലും ഡോട്ടിയുടെ ആഗ്രഹം സഫലമാക്കാൻ ഓറഞ്ച് ബീച്ചിലെ ലൈഫ് ഗാർഡുകൾ സന്നദ്ധ പ്രകടിപ്പിച്ചു. അവിടുത്തെ ലൈഫ്ഗാർഡ് അവരെ കൈകളിൽ വാരിയെടുത്ത് കടൽത്തീരത്തിലൂടെ സഞ്ചരിക്കുകയും അവരുടെ പാദങ്ങൾ മണൽ തരികളിലും കടൽവെള്ളത്തിലും ഒരിക്കൽ കൂടി സ്പൾക്കാനുമുള്ള അവസരം നൽകി. അങ്ങനെ ഡോട്ടിയുടെ ആഗ്രഹം നിറവേറി. ഡോട്ടിയും കുടുംബവും ബീച്ചിലെ റിസോർട്ടിൽ ഉണ്ടായിരുന്ന ആഴ്ച മുഴുവൻ, ലൈഫ് ഗാർഡുകൾ അവരെ റിസോർട്ടിൽ നിന്ന് ബീച്ചിലേക്ക് കൊണ്ടുപോയി.

   ഡോട്ടിയുമൊത്തുള്ള ലൈഫ് ഗാർഡുകളുടെ ചിത്രങ്ങൾ ബീച്ചിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടായ 'ഓറഞ്ച്ബീച്ച് സർഫ്രെസ്‌ക്യൂ' എന്ന പേജിൽ അധികൃതർ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ചിത്രങ്ങളോടൊപ്പം ബീച്ച് അധികൃതർ പങ്കുവച്ച അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു, ''ലൈഫ് ഗാർഡുകൾ പൊതുജന സേവകരാണ്. മിസ്സിസ് ഡോട്ടി ഷ്‌നൈഡർ ഈയിടെ 95-ാം വയസ്സിൽ ഓറഞ്ച് ബീച്ചിൽ ഞങ്ങളെ സന്ദർശിക്കുകയും ബീച്ച് ആസ്വദിക്കാൻ ആഗ്രഹിക്കുകയും ചെയ്തു, പക്ഷേ സ്വന്തമായി മണലിലൂടെ അവർക്ക് നടക്കാൻ കഴിഞ്ഞില്ല.''

   ഓറഞ്ച് ബീച്ചിൽ ആ ആഴ്ചയിലെ എല്ലാ ദിവസവും അവർ ഡോട്ടിയെ എങ്ങനെ സഹായിച്ചുവെന്നതിനെ സംബന്ധിച്ചും അവർ അടിക്കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. ''ആഴ്ചയുടെ അവസാനം ഒരു ഫ്രിഡ്ജ് നിറയെ ഭക്ഷണവുമായി ആ കുടുംബം ഞങ്ങൾക്ക് നന്ദി പറഞ്ഞു,'' എന്നും അടിക്കുറിപ്പിൽ കൂട്ടിച്ചേർത്തിരുന്നു. ദുർബലമായ ശാരീരിക അവസ്ഥലായിരുന്നിട്ടും, മിസ്സിസ് ഡോട്ടിക്ക് പരമാവധി ആസ്വാദിക്കാൻ കഴിയുന്ന തരത്തിൽ അവരെ കടത്തീരത്തിലൂടെ കൊണ്ടുപോയ ലൈഫ് ഗാർഡുകൾക്ക് അഭിനന്ദനം അറിയിച്ചും നന്ദി പറഞ്ഞും ഒട്ടേറെ നെറ്റിസണുകൾ കമന്റുകൾ കുറിച്ചു.

   ഒക്ടോബർ 19ന് ഓറഞ്ച്ബീച്ച് സർഫ്രെസ്‌ക്യൂ പങ്കുവച്ച ചിത്രത്തിന് ഇൻസ്റ്റഗ്രാം ഉപയോക്താകൾ കുറിച്ച ചില കമന്റുകൾ ഇങ്ങനെയാണ്:

   'ഇത് വളരെ അമൂല്യമാണ്'

   'ഈ ആളുകൾ ജനങ്ങളുടെ ഹീറോയാണ്'

   'ഇതാണ് മറ്റെല്ലാ അവധിക്കാല ലോക്കേഷനുകളിൽ നിന്നും ഓറഞ്ച് ബീച്ചിനെ വ്യത്യസ്തമാക്കുന്നത്. വൗ!'

   'വിശിഷ്ടരായ മനുഷ്യർ. എത്ര മഹത്തായ കാര്യങ്ങൾ!'
   Published by:Karthika M
   First published:
   )}