• HOME
 • »
 • NEWS
 • »
 • buzz
 • »
 • LIMESTONE CAVE AS OLD AS 11000 YEARS TRACED IN TELANGANA MM

പതിനോരായിരം വർഷത്തിലേറെ പഴക്കമുള്ള ചുണ്ണാമ്പുകല്ല് ഗുഹ തെലങ്കാനയിൽ കണ്ടെത്തി

മറഞ്ഞിരുന്നതും വിലപ്പെട്ടതുമായ ഭൂമിശാസ്ത്ര സമ്പത്തിന്റെ ഒരു നിധിയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്ന് ​ഗവേഷക‍ർ പറഞ്ഞു

ഗവേഷകർ കണ്ടെത്തിയ ചുണ്ണാമ്പുകല്ല് ഗുഹ

ഗവേഷകർ കണ്ടെത്തിയ ചുണ്ണാമ്പുകല്ല് ഗുഹ

 • Share this:
  തെലങ്കാനയിലെ ആസിഫാബാദിൽ 11,000 വർഷത്തിലേറെ പഴക്കമുള്ള ചുണ്ണാമ്പുകല്ല് ഗുഹ കണ്ടെത്തി. PRIHAH (ദി പബ്ലിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹിസ്റ്ററി, ആർക്കിയോളജി, ഹെറിറ്റേജ്) എന്ന സ്വതന്ത്ര സംഘടനയാണ് വനപ്രദേശത്ത് നിന്ന് ​ഗുഹ കണ്ടെത്തിയത്. ഗുഹ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണെന്നും ദീർഘകാലമെടുത്താകാം നിലവിലെ രൂപത്തിലേക്ക് പരിണമിച്ചതെന്നും പുരാവസ്തു ഗവേഷക‍ർ വ്യക്തമാക്കി. മറഞ്ഞിരുന്നതും വിലപ്പെട്ടതുമായ ഭൂമിശാസ്ത്ര സമ്പത്തിന്റെ ഒരു നിധിയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്ന് ​ഗവേഷക‍ർ പറഞ്ഞു. വനംവകുപ്പിന്റെ സഹായത്തോടെ സംഘടന ഗുഹയിൽ സർവേ നടത്തി.

  പ്രാദേശികമായി അർജുൻ ലോഡി എന്നറിയപ്പെടുന്ന ഈ ഗുഹ ആസിഫാബാദ് ജില്ലയിലെ തിരിയാണി മണ്ഡലത്തിലെ പ്രകൃതിയുടെ നിധികളിലൊന്നാണെന്ന് പര്യവേഷണത്തിന് നേതൃത്വം നൽകിയ പ്രിഹയുടെ ജനറൽ സെക്രട്ടറി എം. എ. ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.

  ലക്ഷക്കണക്കിന് വർഷങ്ങളെടുത്ത ഭൂമിശാസ്ത്ര പ്രക്രിയ സൃഷ്ടിച്ച ചുണ്ണാമ്പുകല്ല് ഗുഹ എന്നാണ് അദ്ദേഹം ഈ ഘടനയെ വിശേഷിപ്പിച്ചത്. പുറം ലോകത്തിന് അറിയില്ലെങ്കിലും പ്രാദേശിക ഗോത്രവർഗക്കാർ, ഗോണ്ട്സ്, പർദാൻമാർ എന്നിവർ ഗുഹയ്ക്കുള്ളിലെ ശിലാ സൃഷ്ടിയെ ‘അർജുൻ പെൻ’ എന്നാണ് വിളിക്കുന്നത്. വിളവെടുപ്പ്, മറ്റ് ഉത്സവങ്ങൾ തുടങ്ങിയ ചില അവസരങ്ങളിൽ ഗുഹയ്ക്കുള്ളിലെ ഈ രൂപം പ്രാദേശിക ഗോത്രക്കാർ ആരാധിക്കാറുണ്ട്.  കവാൽ ടൈഗർ റിസർവിനുള്ളിൽ സ്ഥിതിചെയ്യുന്ന ഈ ഗുഹയിലേയ്ക്ക് ഒരു ചെളി നിറഞ്ഞ പാതയിലൂടെ മാത്രമേ എത്തിച്ചേരാനാകൂ. തിരിയാണി മണ്ഡൽ ഓഫീസിൽ നിന്ന് നാല്ചക്ര വാഹനത്തിൽ വേണം സഞ്ചരിക്കാൻ.

  1,25,000 നും 11,000 വർഷങ്ങൾക്കുമുമ്പ് നടന്ന ഭൗമശാസ്ത്ര പ്രക്രിയകളുടെ ഫലമായാണ് ഗുഹ വികസിച്ചതെന്ന് PRIHAHയ്ക്ക് ലഭിച്ച ഭൂമിശാസ്ത്രപരമായ തെളിവുകൾ സ്ഥിരീകരിച്ച ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വിരമിച്ച ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ചക്കിലാം വേണുഗോപാൽ റാവു പറഞ്ഞു. നിയോപ്രോട്ടോറോസോയിക് യുഗത്തിൽ, ഭൂഗർഭജലം ഭൂമിയിലെ ഇത്തരം ചുണ്ണാമ്പുകല്ലുകൾ നശിപ്പിക്കുകയും ഗുഹകൾക്ക് കാരണമാവുകയും ചെയ്തു. ഈ മനോഹരമായ സ്ഥലത്തിന്റെ പ്രാചീനത കണക്കാക്കാൻ കർണൂൽ ഗുഹകളുടെ സമഗ്രമായ പരിശോധന ആവശ്യമാണെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു.

  കാണ്ടാമൃഗത്തിന്റെ അസ്ഥികൂടങ്ങൾ പോലുള്ള ഫോസിൽ വസ്തുക്കൾ ഉപയോഗിച്ചാണ് കർനൂൾ ഗുഹകൾ കണ്ടെത്തിയതെങ്കിലും അർജുൻ ലോഡി ഗുഹയിൽ നിന്ന് ഫോസിലുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് വിദഗ്ദ്ധർ പറഞ്ഞു. ഈ “ഗുഹ വളരെ ആഴമുള്ളതാണ്, അതിൽ ഒരു ചെറിയ ഭാഗം മാത്രമേ ഇതുവരെ ഖനനം ചെയ്തിട്ടുള്ളൂ. ​ഗുഹയുടെ ചില സ്ഥലങ്ങളിൽ ഇഴഞ്ഞ് നീങ്ങേണ്ടി വന്നിരുന്നു. ​ഗുഹയിൽ കൂടുതൽ കണ്ടെത്തലുകൾ നടത്താനും തെലങ്കാനയുടെ ചരിത്രത്തിലേയ്ക്ക് കൂടുതൽ സംഭാവന നൽകാനും ഇത് സ​ഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ”ശ്രീനിവാസ് കൂട്ടിച്ചേർത്തു.

  1000 വർഷം പഴക്കമുള്ള മുട്ട ഇസ്രായേലിലെ യാവ്‌നെ നഗരത്തിൽ നിന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. പുരാതനമായ മനുഷ്യ വിസർജ്യമടക്കം കണ്ടെത്തിയ ഒരു മാലിന്യക്കുഴിയിൽ നിന്നാണ് മുട്ട കണ്ടെത്തിയത്.

  Summary: A hitherto undiscovered prehistoric limestone cave has been discovered in the woodlands of Asifabad. An independent organisation named PRIHAH (The Public Research Institute for History, Archaeology, and Heritage) is behind this discovery
  Published by:user_57
  First published:
  )}