• HOME
  • »
  • NEWS
  • »
  • buzz
  • »
  • Lineman | ഹെല്‍മറ്റ് വെക്കാത്തതിന് 500 രൂപ പിഴ ഈടാക്കിയതിന് ലൈന്‍മാന്‍ പൊലീസ് സ്റ്റേഷനിലെ വൈദ്യുതി കട്ട് ചെയ്തു

Lineman | ഹെല്‍മറ്റ് വെക്കാത്തതിന് 500 രൂപ പിഴ ഈടാക്കിയതിന് ലൈന്‍മാന്‍ പൊലീസ് സ്റ്റേഷനിലെ വൈദ്യുതി കട്ട് ചെയ്തു

പൊലീസ് ചെക്ക്പോസ്റ്റില്‍ നിന്ന് ലൈന്‍മാന്‍ നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലേക്കുള്ള വൈദ്യുതി കട്ട് ചെയ്യുകയായിരുന്നു.

  • Share this:
    ബറേലി: ഹെല്‍മറ്റ് വെക്കാത്തതിന് പിഴ ഈടാക്കിയതിന് പൊലീസ് സ്റ്റേഷനിലെ വൈദ്യുതി കട്ട് ചെയ്ത് ലൈന്‍മാന്‍. ബറേലി ഇലക്ട്രിസറ്റി ബോര്‍ഡ് ഉദ്യോഗസ്ഥനായ വ്യക്തി ഡ്യൂട്ടിയുടെ ഭാഗമായി ലൈന്‍ പരിശോധിക്കാന്‍ പോകുന്നതിനിടെയായിരുന്നു പൊലീസ് പിഴയിടാക്കിയത്.

    ലൈന്‍മാന്‍ ഹെല്‍മറ്റ് വെച്ചിരുന്നില്ലെന്നത് പൊലീസിന്റെ ശ്രദ്ധയില്‍പെടുകയും അദ്ദേഹത്തിന് 500 രൂപ പിഴയിടുകയും ചെയ്യുകയായിരുന്നു. കൂടാതെ വാഹനം പിടിച്ചെടുക്കാനുള്ള വകുപ്പുണ്ടെന്ന് ഭീഷണിപെടുത്തുകയും ചെയ്തു. പൊലീസ് ചെക്ക്പോസ്റ്റില്‍ നിന്ന് ലൈന്‍മാന്‍ നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലേക്കുള്ള വൈദ്യുതി കട്ട് ചെയ്യുകയായിരുന്നു.

    Also Read-Leave Application | ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ലീവ് അനുവദിക്കണം; രസകരമായ അപേക്ഷ പങ്കുവെച്ച് മേലുദ്യോ​ഗസ്ഥൻ

    എന്നാല്‍ പൊലീസ് സ്റ്റേഷനിലേക്ക് അനധികൃതമായി നല്‍കിയിരുന്ന കണക്ഷനാണ് താന്‍ വിച്ഛേദിക്കുന്നതെന്നായിരുന്നു ലൈന്‍മാന്‍ നല്‍കിയ വിശദീകരണം. അതേസമയം അനധികൃതമായാണ് വൈദ്യുതി ലഭിച്ചിരുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

    Also Read-Penalty | തിരക്കേറിയ റോഡിൽ തുറന്ന ഓഡി കാറിൽ ഡാൻസും സെൽഫിയും; വരന് രണ്ട് ലക്ഷം രൂപ പിഴ

    സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. ലൈന്‍മാന്റെ പ്രതികാര നടപടിയായാണോ വൈദ്യുത ബന്ധം വിച്ഛേദിച്ചതെന്ന് അറിയില്ലെന്നും പൊലീസ് പറഞ്ഞു.
    Published by:Jayesh Krishnan
    First published: