'47കാരിയായ ഞാൻ ഇങ്ങനെയാണ്'; മേക്കപ്പില്ലാത്ത ചിത്രം ആരാധകർക്കായി പങ്കുവെച്ച് നടി

നടിയെ പ്രശംസിച്ച് സോഷ്യൽ മീഡിയ

news18
Updated: September 18, 2019, 11:43 AM IST
'47കാരിയായ ഞാൻ ഇങ്ങനെയാണ്'; മേക്കപ്പില്ലാത്ത ചിത്രം ആരാധകർക്കായി പങ്കുവെച്ച് നടി
നടിയെ പ്രശംസിച്ച് സോഷ്യൽ മീഡിയ
  • News18
  • Last Updated: September 18, 2019, 11:43 AM IST
  • Share this:
ന്യൂഡൽഹി: പ്രായം എത്രയായാലും സിനിമാ താരങ്ങളിൽ പലരും യൗവനം തുടിക്കുന്ന ചിത്രങ്ങൾ മാത്രം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഇവരിൽ നിന്നും വ്യത്യസ്തയാവുകയാണ് നടിയും മോഡലുമായ ലിസ റായി. തന്റെ മേക്കപ്പ് ഇല്ലാത്ത സെൽഫി ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ച് ഞെട്ടിച്ചിരിക്കുകയാണ് താരം. കണ്‍തടത്തില്‍ കറുപ്പും ശരീരത്തില്‍ ചുളിവും വെളിവാക്കിയാണ് ബോളിവുഡ് നടിയുടെ പോസ്റ്റ്. നടിയുടെ നടപടിയെ വാനോളം പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ.

Also Read- ബാഡ്മിന്റൻ താരം സിന്ധുവിനെ കല്യാണം കഴിക്കണം; ഇല്ലെങ്കിൽ തട്ടിക്കൊണ്ടുപോകുമെന്ന് 70കാരൻ
'47 കാരിയായ ഞാന്‍ ഇങ്ങനെയാണ്. എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചത്. നമ്മള്‍ എങ്ങനെയാണോ അങ്ങനെ ഇരിക്കാനുള്ള ധൈര്യം നമുക്കുണ്ടോ? ചെറുപ്പത്തില്‍ എനിക്കില്ലായിരുന്നു. എല്ലാവരും നമ്മുടെ മൂല്യം മനസിലാക്കണം എന്നില്ല. പക്ഷെ നിങ്ങളുടെ ശരീരത്തേയും അത് പറയുന്ന കഥയേയും നിങ്ങളുടെ അനുഭവങ്ങളേയും നിങ്ങളുടെ ഉള്ളിനേയും സ്‌നേഹിക്കൂ. നിങ്ങളുടെ മൂല്യം എന്തെന്നറിയൂ. നിങ്ങളുടെ തിളക്കം ലോകത്തില്‍ പ്രതിഫലിക്കും. ഇപ്പോള്‍ അങ്ങനെയെങ്കിലും നിങ്ങളെ സ്‌നേഹിക്കൂ' -താരം കുറിച്ചു.

ലിസ റായിയുടെ നടപടിയെ പിന്തുണച്ച് പലരും തങ്ങളുടെ മേക്കപ്പില്ലാത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയാണ്.

First published: September 18, 2019, 11:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading