നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Cuckoo കുയിലിന് തീറ്റയുമായി ചെറിയ പക്ഷി; വൈറല്‍ വീഡിയോ പങ്കുവച്ച IFS ഓഫീസര്‍ക്ക് വിമര്‍ശനം

  Viral Cuckoo കുയിലിന് തീറ്റയുമായി ചെറിയ പക്ഷി; വൈറല്‍ വീഡിയോ പങ്കുവച്ച IFS ഓഫീസര്‍ക്ക് വിമര്‍ശനം

  മനുഷ്യരെപ്പോലെ പക്ഷികള്‍ക്ക് വൃദ്ധസദനമില്ലെന്ന അടിക്കുറിപ്പോടെയായിരുന്നു അദ്ദേഹം വീഡിയോ പങ്കിട്ടത്

  • Share this:
   വൈമാനികനായ അനില്‍ ചോപ്ര പങ്കുവച്ച, ഒരു പ്രായമായ കുയിലിന് ഒരു ചെറിയ പക്ഷി ഭക്ഷണം നല്‍കുന്നതിന്റെ ദൃശ്യം ട്വിറ്ററില്‍ ഇപ്പോള്‍ വൈറലാണ്. മനുഷ്യരെപ്പോലെ പക്ഷികള്‍ക്ക് വൃദ്ധസദനമില്ലെന്ന അടിക്കുറിപ്പോടെയായിരുന്നു അദ്ദേഹം വീഡിയോ പങ്കിട്ടത്.  അദ്ദേഹത്തിന്റെ ട്വീറ്റിന് മറുപടിയായി ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പര്‍വീന്‍ കസ്വാന്‍ തന്റെ ട്വിറ്ററില്‍ കുയിലിനെക്കുറിച്ചുള്ള രസകരമായ ഒരു വസ്തുത പങ്കുവെച്ചു.

   ദൃശ്യങ്ങള്‍ വീണ്ടും പങ്കുവച്ചുക്കൊണ്ട് പര്‍വീന്‍ എഴുതിയതിങ്ങനെയാണ്, ''കുയിലുകള്‍ പരാന്നഭോജികളെ വളര്‍ത്തുകയാണ്, അവ കൂടുകള്‍ ഉണ്ടാക്കുന്നില്ല. അവര്‍ മറ്റുള്ളവരുടെ കൂടുകള്‍ക്കായി നോക്കിനടക്കുന്നു. പെണ്‍ കുയിലുകള്‍ മറ്റുള്ളവരുടെ കൂടുകളില്‍ മുട്ടയിട്ട് ഓടിപ്പോകുന്നു,''  അദ്ദേഹം വെളിപ്പെടുത്തി. ''കുയിലുകള്‍ ആതിഥേയരുടെ കുട്ടികളെയും കൊല്ലുന്നു. ആതിഥേയ പക്ഷി അവരെ സ്വന്തമായി വളര്‍ത്തുകയും യാഥാര്‍ത്ഥ്യത്തെക്കുറിച്ച് വൈകി അറിയുകയും ചെയ്യുന്നു. ഇവിടെയുള്ള ചെറിയ പക്ഷി യഥാര്‍ത്ഥത്തില്‍ പ്രായമുള്ളതാണ്,'' പര്‍വീന്‍ വിശദീകരിച്ചു.

   സെപ്റ്റംബര്‍ 23ന്, മൈക്രോബ്ലോഗിംഗ് സൈറ്റില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ 40000-ലധികം വ്യൂകളും ഒട്ടേറെ കമന്റുകളും നേടിയിട്ടുണ്ട്.  അതെസമയം ഇത് കുയില്‍ അല്ലെന്നും ഇത്തരം പോസ്റ്റുകള്‍ ഇടുമ്പോള്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ നന്നായി പരിശോധിച്ചിട്ട് ഇടണമെന്നും അനില്‍ ചോപ്രയ്ക്കും പര്‍വീന്‍ കസ്വാനും ട്വീറ്റര്‍ ഉപയോക്താകള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ചിലരുടെ കമന്റുകള്‍ ഇപ്രകാരമായിരുന്നു -
   ''ഏത് കുയിലും അതിന്റെ സ്വഭാവം കാണിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ വീഡിയോ പങ്കിട്ട വ്യക്തി ആ കുഞ്ഞുപക്ഷി എങ്ങനെയാണ് ഭക്ഷണം കഴിക്കുന്നതെന്ന് പറയാന്‍ ശ്രമിച്ചു. എങ്ങനെയാണ് കുഞ്ഞുപക്ഷി അവള്‍ക്ക് വേണ്ടി അത് ചെയ്യുന്നത്. നിങ്ങളുടെ അഭിപ്രായത്തില്‍ കുയില്‍ ഒരു പരാന്നഭോജിയാണ്, പക്ഷേ ദൈവം അവളെ ഇങ്ങനെയാക്കി. ഇത് പ്രകൃതിയാണ്, സര്‍.''
   'മറ്റൊരു ഉപയോക്താവ് ട്വീറ്റ് ചെയ്തു, 'വലിയ പക്ഷി ഒരു കുയിലിനെ പോലെ തോന്നുന്നില്ല.'

   'വളര്‍ത്തു മാതാപിതാക്കള്‍ ഭക്ഷണം നല്‍കുന്ന ഒരു കുയില്‍ കുഞ്ഞ്..പ്രകൃതിയുടെ വിളയാട്ടങ്ങള്‍..'
   'വൗ! മനുഷ്യര്‍ മാത്രമാണ് അവരുടെ പ്രായമായവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതെന്ന് ആരാണ് പറയുന്നത് ??? ഇപ്പോള്‍ ഞാന്‍ കരുതുന്നത് അത് ഒരു കെട്ടുകഥയാണെന്നാണ്!'

   'ഈ കാലഘട്ടത്തില്‍ മനുഷ്യരേക്കാള്‍ മികച്ച പരിണാമവും സഹാനുഭൂതിയും മൃഗങ്ങളും പക്ഷികളും പ്രദര്‍ശിപ്പിക്കുന്നു'
   ഐഎഫ്എസ് ഓഫീസറായ പര്‍വീന്‍ പലപ്പോഴും തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പക്ഷികളെയും മൃഗങ്ങളെയും കുറിച്ചുള്ള വിജ്ഞാനപ്രദമായ ട്വീറ്റുകളും രസകരമായ വസ്തുതകളും പങ്കുവയ്ക്കാറുണ്ട്. നേരത്തെ, സെപ്റ്റംബര്‍ 22ന് ലോക കാണ്ടാമൃഗ ദിനത്തില്‍, കാണ്ടാമൃഗങ്ങളെക്കുറിച്ചും ലോകത്തിലെ നിലവിലെ അഞ്ച് കാണ്ടാമൃഗ സ്പീഷീസുകളായ വെളുത്ത കാണ്ടാമൃഗം, കറുത്ത കാണ്ടാമൃഗം, സുമാത്രന്‍ കാണ്ടാമൃഗം, വലിയ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗം (ഇന്ത്യന്‍ കാണ്ടാമൃഗം), ജാവന്‍ കാണ്ടാമൃഗം തുടങ്ങിയവയെക്കുറിച്ചും അദ്ദേഹം വിവരങ്ങള്‍ പങ്കിട്ടിരുന്നു.
   Published by:Karthika M
   First published:
   )}