• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral | വേനലിൽ കനിവ് വറ്റാതെ കൊച്ചുമിടുക്കന്‍; തെരുവോര കച്ചവടക്കാര്‍ക്ക് കുടിവെള്ളം നല്‍കുന്ന വീഡിയോ വൈറല്‍

Viral | വേനലിൽ കനിവ് വറ്റാതെ കൊച്ചുമിടുക്കന്‍; തെരുവോര കച്ചവടക്കാര്‍ക്ക് കുടിവെള്ളം നല്‍കുന്ന വീഡിയോ വൈറല്‍

സൗജന്യമായാണ് അവന്‍ എല്ലാവര്‍ക്കും കുടിവെള്ള കുപ്പികള്‍ നല്‍കുന്നത്. കുട്ടിയുടെ ഈ പ്രവൃത്തി കണ്ട് വികാരാധീനയാകുന്ന ഒരു സ്ത്രീയെയും നമുക്ക് വീഡിയോയില്‍ കാണാം.

 • Share this:
  ഉത്തരേന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കടുത്ത ഉഷ്ണ തരംഗമാണ് (heatwave) അനുഭവപ്പെടുന്നത്. പല നഗരങ്ങളിലും കൂടിയ താപനില 45 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ഈ സാഹചര്യത്തില്‍ ഒട്ടുമിക്ക ആളുകളും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാനായിരിക്കും ആഗ്രഹിക്കുക. എന്നാല്‍ തെരുവു കച്ചവടക്കാര്‍ക്ക് ഇതിനാകില്ല.

  എത്ര ചുട്ടുപൊള്ളുന്ന വെയിലിലും ഉപജീവനത്തിനായി അവര്‍ കഷ്ടപ്പെടാന്‍ നിര്‍ബന്ധിതരാകുകയാണ്. ഇങ്ങനെയുള്ള വഴിയോരക്കച്ചവടക്കാര്‍ക്ക് കുടിവെള്ളം നല്‍കുന്ന ഒരു ബാലന്റെ (little boy) വീഡിയോ ആണ് ഓണ്‍ലൈനില്‍ പ്രശംസ നേടുന്നത്. ഒരു കവറില്‍ കുടിവെള്ള കുപ്പികള്‍ (water bottles) ചുമന്ന് തെരുവോരക്കച്ചവടക്കാര്‍ക്ക് (street vendors) വിതരണം ചെയ്യുകയാണ് ഈ കൊച്ചുമിടുക്കന്‍.

  സൗജന്യമായാണ് അവന്‍ എല്ലാവര്‍ക്കും കുടിവെള്ള കുപ്പികള്‍ നല്‍കുന്നത്. കുട്ടിയുടെ ഈ പ്രവൃത്തി കണ്ട് വികാരാധീനയാകുന്ന ഒരു സ്ത്രീയെയും നമുക്ക് വീഡിയോയില്‍ കാണാം.

  ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (IAS) ഉദ്യോഗസ്ഥന്‍ അവനീഷ് ശരണ്‍ ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. '' ഒരാളെ സന്തോഷിപ്പിക്കാന്‍ നിങ്ങളുടെ ദയ മതി'' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. മെയ് ഒന്നിന് പോസ്റ്റ് ചെയ്ത ഈ വീഡിയോ 2 ലക്ഷത്തിലധികം പേരാണ് കണ്ടത്. നിരവധി പ്രതികരണങ്ങളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. '' ഇത് വളരെ ആകര്‍ഷണീയമായ ഒരു പ്രവൃത്തിയാണ്. ഈ വേനല്‍ക്കാലത്തെ യഥാര്‍ത്ഥ ആവശ്യം എന്തെന്നാണ് ഈ കുട്ടി കാണിച്ചുതരുന്നത്'' എന്നായിരുന്നു ഒരു ഉപയോക്താവിന്റെ പ്രതികരണം.

  '' ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കുടുംബത്തില്‍ നിന്ന് പിന്തുണ വേണം. പല കുടുംബങ്ങളിലും അത് കാണുന്നില്ല, ഈ കുട്ടിക്കും അവന്റെ പിതാവിനും ഒരു സല്യൂട്ട്'', എന്നായിരുന്നു മറ്റൊരു കമന്റ്. '' എത്ര സുന്ദരം! ദൈവം നിന്നെയും നിന്റെ മാതാപിതാക്കളെയും അനുഗ്രഹിക്കട്ടെ, നീ എന്റെ ദിവസം മനോഹരമാക്കി'' ഇങ്ങനെയായിരുന്നു മറ്റൊരു പ്രതികരണം.

  ഡല്‍ഹിയിലെ ചൂടിന് അടുത്ത ദിവസങ്ങളില്‍ ശമനമുണ്ടാകാന്‍ സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറന്‍, മധ്യ ഇന്ത്യ എന്നിവിടങ്ങളില്‍ ഉഷ്ണ തരംഗം തുടരുമെങ്കിലും അതിന്റെ തീവ്രത കുറയുമെന്നാണ് പ്രതീക്ഷ.

  അതേസമയം, ഇന്ന് (ബുധനാഴ്ച) ഡല്‍ഹിയില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നത്തെ ഡല്‍ഹിയിലെ ഏറ്റവും കുറഞ്ഞ താപനില 25-27 ഡിഗ്രി സെല്‍ഷ്യസ് ആണ്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് അടുത്ത രണ്ട് മൂന്ന് ദിവസത്തേക്ക് ദേശീയ തലസ്ഥാനത്ത് ഉഷ്ണതരംഗ സാഹചര്യങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.

  രാജ്യത്തെ പല സ്ഥലങ്ങളും ഏപ്രിലില്‍ എക്കാലത്തെയും ഉയര്‍ന്ന താപനിലയ്ക്ക് സാക്ഷ്യം വഹിച്ചിരുന്നു. സാധാരണയായി, ദേശീയ തലസ്ഥാനത്ത് ഏപ്രിലിലെ പ്രതിമാസ ശരാശരി താപനില 36.30 ഡിഗ്രി സെല്‍ഷ്യസാണ്.
  Published by:Jayashankar Av
  First published: