• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral | ക്ഷീണിതനായ അച്ഛനെ മാമൂട്ടി മകൾ; കണ്ണു നിറഞ്ഞെന്ന് കാഴ്ചക്കാർ; വൈറൽ വീ‍ഡിയോ

Viral | ക്ഷീണിതനായ അച്ഛനെ മാമൂട്ടി മകൾ; കണ്ണു നിറഞ്ഞെന്ന് കാഴ്ചക്കാർ; വൈറൽ വീ‍ഡിയോ

മകൾ സ്നേഹത്തോടെ പിതാവിന് പഴങ്ങൾ നൽകുന്നതും കാണാം.

 • Last Updated :
 • Share this:
  ദിവസവും ദശലക്ഷക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന യാത്രാ മാർ​ഗമാണ് മുംബൈയിലെ ലോക്കൽ ട്രെനിനുകൾ. കോളേജ് വിദ്യാർത്ഥികൾ മുതൽ കോർപ്പറേറ്റ് തൊഴിലാളികൾ വരെയുള്ളവക്കാർ ഇവിടുത്തെ സ്ഥിര യാത്രക്കാരാണ്. ചില യാത്രകൾ പലർക്കും മറക്കാനാകാത്ത ഓർമകളാണ് സമ്മാനിക്കുന്നതും. സാക്ഷി മെഹ്‌റോത്ര എന്ന ഡിജിറ്റൽ ക്രിയേറ്റർ അത്തരമൊരു അനുഭവമാണ് പങ്കുവെച്ചിരിക്കുന്നത്.

  ട്രെനിനിൽ ഭക്ഷണസാധനങ്ങളും മറ്റു വസ്തുക്കളുമൊക്കെ വിൽക്കുന്ന കച്ചവടക്കാർ എത്താറുണ്ട്. അത്തരമൊരു കച്ചവടക്കാരനെക്കുറിച്ചാണ് സാക്ഷിയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്. തന്റെ കൊച്ചു മകളോടൊപ്പം വാതിൽക്കൽ ഇരിക്കുന്ന ക്ഷീണിതനായ ഒരു കച്ചവടക്കാരനെക്കുറിച്ചാണ് പോസ്റ്റ്. സംഭവത്തിന്റെ വീഡിയോയും സാക്ഷി പങ്കുവെച്ചിട്ടുണ്ട്.

  വീഡിയോയിൽ കാണുന്ന കച്ചവടക്കാരൻ അത്യന്തം ക്ഷീണിതനായാണ് ഇരിക്കുന്നത്. മകൾ സ്നേഹത്തോടെ പിതാവിന് പഴങ്ങൾ നൽകുന്നതും കാണാം. പഴം കഴിച്ച അച്ഛന്‌ മകളെ ഊഷ്മളമായി ആലിംഗനം ചെയ്യുന്നതും വീഡിയോയിലുണ്ട്.

  Also Read-Elephant | എന്തുകൊണ്ടാണ് ആനയ്ക്ക് ചാടാൻ സാധിക്കാത്തത്? പഠനം പറയുന്നത് ഇങ്ങനെ

  വീഡിയോ നിമിഷ നേരം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി. ആ വീഡിയോ കണ്ട് കണ്ണു നിറഞ്ഞെന്ന് ചിലർ കുറിച്ചപ്പോൾ ഇയാളായിരിക്കണം ഈ ലോകത്തിലെ ഏറ്റവും നല്ല അച്ഛൻ എന്നാണ് മറ്റൊരാളുടെ കമന്റ്. അവർക്ക് പണം ഇല്ലായിരിക്കാം, എങ്കിലും സമ്പന്നരെക്കാൾ സന്തോഷം അവരുടെ ജീവിതത്തിൽ ഉണ്ട് എന്ന് മറ്റൊരാൾ കുറിച്ചു.

  സമീപകാലത്ത് ഇന്റർനെറ്റിൽ കണ്ട ഏറ്റവും നല്ല വീഡിയോ ആണ് ഇതെന്നാണ് മറ്റൊരാളുടെ അഭിപ്രായം. അതിരുകളില്ലാത്ത സ്നേഹത്തിന് ഉദാഹരണമാണ് ഈ അച്ഛന്റെയും മകളുടെയും വീഡിയോ എന്നും ചിലർ കുറിച്ചു.
  അച്ഛനും മകളും തമ്മിലുള്ള സ്നേഹം വ്യക്തമാക്കുന്ന മറ്റു വാർത്തകളും മുൻപ് പുറത്തു വന്നിട്ടുണ്ട്. മകളെ രക്ഷിക്കാൻ അച്ഛൻ പുള്ളിപ്പുലിയെ കഴുത്ത് ഞെരിച്ച് കൊന്ന വാർത്ത ബം​ഗളൂരുവിൽ നിന്നും പുറത്തു വന്നിരുന്നു. മകളുടെ കാലിൽ കടിച്ച പുള്ളിപ്പുലിയെയാണ് അച്ഛൻ കഴുത്തു ഞെരിച്ചു കൊന്നത്. കർണാടകയിലെ ഹാസൻ അരസിക്കെരെയിൽ ബൈക്കിൽ പോകുകയായിരുന്ന രാജഗോപാൽ നായിക്കിനും കുടുംബത്തിനു നേർക്കും പൊന്തക്കാട്ടിൽ നിന്നു പുലി ചാടിവീഴുകയായിരുന്നു. മകൾ കിരണിനെ ആക്രമിക്കുന്നതു കണ്ടതോടെ നായിക്ക് പുലിയുടെ കഴുത്തിൽ പിടിമുറുക്കി. പുലി തനിക്കു നേരെ തിരിഞ്ഞിട്ടും മുഖത്തു മുറിവേറ്റു രക്തം വാർന്നൊഴുകിയിട്ടും പിടിവിട്ടില്ല. ഒടുവിൽ പുലി ചത്തുവീണു. രാജഗോപാലിന്റെ ഭാര്യ ചന്ദ്രമ്മ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പുലി ചത്തുകിടക്കുന്നതിന്റെയും നാട്ടുകാർ ഓടിക്കൂടുന്നതിന്റെയുമെല്ലാം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

  Also Read-Nude Photoshoot | നഗ്ന ഫോട്ടോഷൂട്ട് നടത്തിയ രൺവീർസിംഗിനെതിരെ പരാതി; സ്ത്രീ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം

  മകൾക്കൊപ്പം അച്ഛനും ഡോക്ടർ പഠനത്തിന് പ്രവേശനം നേടിയ വാർത്തയും അടുത്തിടെ പുറത്തു വന്നിരുന്നു. ബിപിസിഎൽ കൊച്ചി റിഫൈനറി ചീഫ് മാനേജർ ലഫ്. കേണൽ ആർ മുരുഗയ്യൻ (54), മകൾ ആർ എം ശീതൾ (18) എന്നിവർക്കാണ് എംബിബിഎസ് പ്രവേശനം ലഭിച്ചത്. ഒരേ ദിവസമാണ് ഇരുവരും നീറ്റ് പരീക്ഷയെഴുതിയത്. ജോലി കഴിഞ്ഞ് വന്ന ശേഷമാണ് മകളോടൊപ്പം മുരുഗയ്യൻ നീറ്റ് പരീക്ഷയ്ക്ക് പഠിച്ചത്. പൂർണ പിന്തുണയുമായി ഭാര്യ മാലതിയും ഒപ്പമുണ്ടായിരുന്നു.
  Published by:Jayesh Krishnan
  First published: