നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഒളിമ്പിക്സ് മെഡൽ ജേതാവ് മീരഭായ് ചാനുവിനെ അനുകരിച്ച് കുഞ്ഞു ആരാധിക; വീഡിയോ വൈറൽ

  ഒളിമ്പിക്സ് മെഡൽ ജേതാവ് മീരഭായ് ചാനുവിനെ അനുകരിച്ച് കുഞ്ഞു ആരാധിക; വീഡിയോ വൈറൽ

  വൈറലായ ഈ പോസ്റ്റ് ഷെയര്‍ ചെയ്ത ചാനു ' വീഡിയോ വളരെ മനോഹരമായിട്ടുണ്ടെന്നും. ഇത് ഇഷ്ടപ്പെട്ടുവെന്നും' കുറിച്ചു.

  News18 Malayalam

  News18 Malayalam

  • Share this:
   ടോക്യോ 2020 ഒളിമ്പിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിയ അഭിമാന താരമാണ് മീരഭായ് ചാനു. ശനിയാഴ്ച സ്ത്രീകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് മീരാഭായ് വെള്ളി നേടിയത്. കര്‍ണം മല്ലേശ്വരിക്ക് ശേഷം ഒളിമ്പിക് വെയ്റ്റ് ലിഫ്റ്റിംഗ് മെഡല്‍ നേടിയ ഇന്ത്യയിലെ രണ്ടാമത്തെ വനിതാ വെയ്റ്റ് ലിഫ്റ്ററാണ് മീരഭായ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കണ്ട സ്വപ്നമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്ന് ചാനു പി ടി ഐയോട് പറഞ്ഞു.

   ചാനുവിന്റെ മെഡല്‍ നേട്ടം ഇന്ത്യയൊട്ടാകെ പ്രശംസിക്കപ്പെട്ടിരുന്നു. മഹത്തായ കായികമേളയില്‍ സന്തോഷകരമായ തുടക്കമാണ് ചാനു കൈപ്പിടിയിലൊതുക്കിയത്. സോഷ്യല്‍ മീഡിയയിലെ അഭിനന്ദന പ്രവാഹങ്ങള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായത് ചാനുവിന്റെ ഒരു കുട്ടി ആരാധികയുടെ വീഡിയോയാണ്. ചാനുവിന്റെ ഭാരോദ്വഹനവും മെഡല്‍ നേട്ടവുമൊക്കെയാണ് കുട്ടിതാരം അനുകരിക്കുന്നത്.

   വെയ്റ്റ് ലിഫ്റ്ററും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ സതീഷ് ശിവലിംഗം പങ്കുവച്ച ഈ വീഡോയയില്‍, ''ജൂനിയര്‍ @mirabai_chanu ഇതാണ് യഥാര്‍ത്ഥ പ്രചോദനം'' എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. വീഡിയോയില്‍ ഒരു കൊച്ചു പെണ്‍കുട്ടി ചാനുവിന്റെ വെയ്റ്റ് ലിഫ്റ്റ് അനുകരിക്കുന്നതാണ് കാണിക്കുന്നത്. കുട്ടിയുടെ പിന്നില്‍ ടിവിയില്‍ ചാനു വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്നതും കാണാം.

   പെണ്‍കുട്ടി ഭാരം ഉയര്‍ത്തുകയും ചാനുവിനെ പോലെ മെഡല്‍ ധരിച്ച് കൈ ഉയര്‍ത്തുന്നതും വീഡിയോയില്‍ കാണാം. വൈറലായ ഈ പോസ്റ്റ് ഷെയര്‍ ചെയ്ത ചാനു ' വീഡിയോ വളരെ മനോഹരമായിട്ടുണ്ടെന്നും. ഇത് ഇഷ്ടപ്പെട്ടുവെന്നും' കുറിച്ചു. പോസ്റ്റ് വൈറലായതോടെ നിരവധി പേര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്ത് രംഗത്തെത്തി.   ചാനുവിന്റെ വിജയത്തെത്തുടര്‍ന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് തിങ്കളാഴ്ച സംസ്ഥാന പോലീസ് വകുപ്പിലെ അഡീഷണല്‍ പോലീസ് സൂപ്രണ്ടായി ചാനുവിനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 49 കിലോ ഭാരദ്വോഹത്തില്‍ സ്നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 115 കിലോയുമാണ് മീരാഭായ് ചാനു ഉയര്‍ത്തിയത്. ചൈനയുടെ ഷിയൂഹി ഹൗവിനാണ് സ്വര്‍ണം. ഇന്തോനേഷ്യയുടെ വിന്‍ഡി കാന്റിക്ക ഐസ വെങ്കലം നേടി.

   മണിപ്പൂരിലെ ഈസ്റ്റ് ഇംഫാലില്‍ 1994 ഓഗസ്റ്റ് എട്ടിന് ജനിച്ച സായ്‌കോം മീരഭായ് ചാനു 2016ല്‍ ഗുവാഹത്തിയില്‍ നടന്ന സാഫ് ഗെയിംസില്‍ വനിതകളുടെ 48 കിലോ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയിരുന്നു. ഗ്‌ളാസ്‌ഗോയില്‍ 2014-ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ നേടി. റിയോ ഒളിമ്പിക്സിലും വനിതകളുടെ 48 കിലോ ഗ്രാം ഭാരോദ്വഹനത്തില്‍ ചാനു ഇന്ത്യക്ക് വേണ്ടി മത്സരിച്ചിരുന്നെങ്കിലും മെഡല്‍ നേടാനായിരുന്നില്ല.

   ചാനുവിന്റെ മെഡല്‍ നേട്ടത്തിന് പിന്നാലെ അഭിനന്ദനവുമായി കര്‍ണം മല്ലേശ്വരിയുമെത്തി. ഇന്ത്യയുടെ അഭിമാന നിമിഷം എന്നായിരുന്നു വാര്‍ത്ത വന്നതിന് പിന്നാലെ കര്‍ണം മല്ലേശ്വരിയുടെ പ്രതികരണം.
   Published by:Sarath Mohanan
   First published:
   )}