നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Viral Video | പ്രേതബാധയുള്ള പാവയെ പരിചയപ്പെടുത്തി കൊച്ചുപെൺകുട്ടി; വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

    Viral Video | പ്രേതബാധയുള്ള പാവയെ പരിചയപ്പെടുത്തി കൊച്ചുപെൺകുട്ടി; വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

    ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത ഭയപ്പെടുത്തുന്ന രീതിയിലുള്ള ഒരു വീഡിയോയിൽ ഒരു കൊച്ചു പെൺകുട്ടി താൻ വാങ്ങിയ പാവയ്ക്ക് പ്രേതബാധയുള്ളതാണെന്ന് അവകാശപ്പെടുന്നു.

    Ghost_Doll

    Ghost_Doll

    • Share this:
      അനബല്ല, ദി കോണ്‍ജ്വറിംഗ് (The Conjuring) എന്നീ സിനിമകളിലൂടെ ആയിരുന്നു പ്രേതബാധയുള്ള പാവകളെ (ghost doll movie) നമ്മളിൽ പലരും പരിചയപ്പെട്ടത്. അതിനുശേഷം ഏതൊരു പാവയെ കണ്ടാലും ആദ്യം പലരുടെയും മനസിലേക്ക് ഓടിയെത്തുക ഈ സിനിമകളായിരിക്കും. ഇപ്പോൾ ഇതുപോലൊരു പ്രേതബാധയുള്ള പാവയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

      ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത ഭയപ്പെടുത്തുന്നരീതിയിലുള്ള ഒരു വീഡിയോ ആണ് ഇത്. വീഡിയോയിൽ ഒരു കൊച്ചു പെൺകുട്ടി താൻ വാങ്ങിയ പാവയ്ക്ക് പ്രേതബാധയുള്ളതാണെന്ന് അവകാശപ്പെടുന്നു. പാവയെ വീഡിയോയിൽ കാണിക്കുമ്പോൾ അതിനു പ്രേതബാധയുണ്ടെന്നാണ് അവ എന്ന കൊച്ചു പെൺകുട്ടി കാഴ്ചക്കാരോട് പറയുന്നത്. എന്തേ? നിങ്ങളും ഒന്ന് ഞെട്ടിയില്ലേ?

      വീഡിയോയിൽ അവ പാവയെ പരിചയപ്പെടുത്തുകയും അതിനു പ്രേതബാധയുണ്ടെന്നു പറയുകയും ചെയ്യുന്നു. എന്നാൽ ഇത് കേട്ട പെൺകുട്ടിയുടെ ആന്റി “അയ്യോ ദൈവമേ, എന്തിനാണ് അവാ നീ അങ്ങനെ പറയുന്നത്?” എന്ന് ഭീതിയോടെ ചോദിക്കുന്നുണ്ട്.

      പാവയെ വാങ്ങിക്കുന്നതിനു മുൻപ് പെൺകുട്ടി ഈ പാവയെ വേണമെന്ന് പറഞ്ഞു വാശിപിടിച്ചിരുന്നുവത്രേ. തനിക്ക് സൂസി എന്ന ഈ പാവയെവേണം എന്നാണ് ആ കൊച്ചു പെൺകുട്ടി അവളുടെ അമ്മയോട് വാശിപിടിച്ച് കരഞ്ഞത്. പ്രേതബാധയുണ്ടെന്നു പെൺകുട്ടി പറയുന്നഈ പാവയുടെ വീഡിയോ ഇതിനകം നിരവധി പേരാണ് സോഷ്യൽ മീഡിയ വഴി കണ്ടത്. വീഡിയോയ്ക്ക് ഇതുവരെ 1.7 ദശലക്ഷത്തിലധികം ലൈക്കുകളും ലഭിച്ചു.

      ഈ പാവയുടെ വീഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്. 13,000 പേരാണ് വീഡിയോയോട് ഇതിനോടകം പ്രതികരിച്ചത്. ഇതിൽ വളരെ രസകരമായ കമന്റുകളും ഉൾപ്പെടുന്നു. ഭയത്തോടൊപ്പം ആളുകൾ വളരെ തമാശ രീതിയിലും ഈ വീഡിയോ സ്വീകരിച്ചുഎന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്.

      Also Read- Viral Video | ചോക്ലേറ്റിൽ ഭീമൻ തിമിംഗലം; പാചകവിദഗ്ദ്ധന്റെ നിർമാണ വീഡിയോ വൈറൽ

      സോഷ്യൽ മീഡിയയിൽ വീഡിയോ കണ്ട ഒരാൾ പ്രതികരിച്ചത് ഏതൊരു ഹൊറർ സിനിമയും തുടങ്ങുന്നത് ഇങ്ങനെയാണെന്നാണ്. ഇതിൽ നിന്നും വ്യത്യസ്തമായി പെൺകുട്ടിയുടെ അമ്മയോട് ഒരു കാഴ്ചക്കാരൻ ഇങ്ങനെ പറയുന്നു, ഇതുപോലെ ഉള്ള പാവകൾക്കു വേണ്ടി വാശി പിടിക്കുക ആണെങ്കിൽ ഞാൻ അവളെയും പാവയെയും കടയിൽ ഉപേക്ഷിക്കുമായിരുന്നു എന്നാണ്.

      എന്നാൽ മികച്ച അഭിപ്രായങ്ങളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. ഈ കൊച്ചു പെൺകുട്ടി വീട്ടിലേക്ക് ഇത്തരത്തിലുള്ള ഒരു കളിപ്പാട്ടം കൊണ്ടുപോകാൻ വാശി പിടിക്കുമ്പോൾ ആ പെൺകുട്ടിയുടെ അമ്മ എത്രമാത്രം അസ്വസ്ഥയാണെന്ന് ചിലർ കമന്റിലൂടെ വ്യക്തമാക്കുന്നു. പെൺകുട്ടിയെയും അമ്മയെയും കുറിച്ച് ചിന്തിച്ചപ്പോൾ ആശങ്കയുണ്ടെന്നും ചിലർ രേഖപ്പെടുത്തി.

      പ്രേതബാധയുള്ള പാവകളുടെ നിരവധി സിനിമകൾ എത്തുന്നതിനാൽ പലർക്കും ഇന്ന് ഇങ്ങനെയുള്ള പാവ കാണുന്നത് തന്നെ ഭയമാണ് എന്നുള്ളതിന് തെളിവാണ് ഈ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണം.
      Published by:Anuraj GR
      First published:
      )}