• HOME
 • »
 • NEWS
 • »
 • buzz
 • »
 • ട്രെയിൻ കാത്തു നിന്ന സൈനികന്റെ അടുത്തേക്ക് ഓടിയെത്തി കാൽതൊട്ട് വന്ദിച്ച് കുരുന്ന്; വൈറല്‍ വീഡിയോ

ട്രെയിൻ കാത്തു നിന്ന സൈനികന്റെ അടുത്തേക്ക് ഓടിയെത്തി കാൽതൊട്ട് വന്ദിച്ച് കുരുന്ന്; വൈറല്‍ വീഡിയോ

ട്രെയിൻ കാത്തുനിന്ന സൈനികന്റെ അടുത്തേക്ക് എത്തിയ കൊച്ചുകുട്ടി ഒരു നിമിഷം സൈനികനെ നോക്കിയ ശേഷം കാൽ തൊട്ട് വന്ദിക്കുകയായിരുന്നു.

 • Last Updated :
 • Share this:
  സമൂഹമാധ്യമങ്ങളിൽ കൊച്ചുകട്ടികളുടെ നിരവധി വീഡിയോ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലൊരു കൊച്ചു കുട്ടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മെട്രോ സ്റ്റേഷനിൽ സൈനികനെ കാൽ‌തൊട്ട് വന്ദിക്കുന്ന കൊച്ചുക്കുട്ടിയാണ് താരമായിരിക്കുന്നത്.

  ട്രെയിൻ കാത്തുനിന്ന സൈനികന്റെ അടുത്തേക്ക് എത്തിയ കൊച്ചുകുട്ടി ഒരു നിമിഷം സൈനികനെ നോക്കിയ ശേഷം കാൽ തൊട്ട് വന്ദിക്കുകയായിരുന്നു. ഉടനെ തന്നെ സൈനികൻ കുട്ടിയെ കവിളിൽ തൊട്ട് കൊഞ്ചിക്കുന്നതും വീഡിയോയിൽ കാണാം.

  കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണെന്ന കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 10 ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞിരിക്കുന്നത്.  കുത്തിവെക്കല്ലേ, പേടിയാണ്; വാവിട്ടു കരയുന്ന പോലീസുകാരന്റെ വീഡിയോ ശ്രദ്ധനേടുന്നു

  കുത്തിവയ്പ്പ് എടുക്കുന്നത് ആളുകൾക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് വളരെയധികം ഭയം ജനിപ്പിക്കുന്ന കാര്യമാവും. നിങ്ങളുടെ കൈയിൽ ഒരു സൂചി അൽപ്പനേരം ആഴ്ന്നിറങ്ങുന്നത് അനുഭവപ്പെടുന്നിടത്ത് എന്ത് സംഭവിക്കുമെന്ന ആശങ്കയാണ് പലരിലും ഈ ഭയം സൃഷ്‌ടിക്കുന്നത്‌. രക്തപരിശോധന നടത്തുമ്പോൾ തളർന്നുപോകുന്ന ചിലരുണ്ട്, ചിലർ കൊച്ചുകുട്ടികളെപ്പോലെ അലറിക്കരയുന്നു. കോവിഡ് വാക്‌സിൻ എടുക്കുന്ന കാര്യത്തിൽ ഭയക്കുന്ന പല മുതിർന്നവരും മരങ്ങൾ കയറുന്നതും മറ്റു ശാരീരികാധ്വാനം വേണ്ട ജോലികളും വളരെ ആയാസരഹിതമായി ചെയ്യുന്നത് നമുക്ക് കാണാൻ സാധിക്കുന്നതാണ്.

  സമാനമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ (video on social media) പ്രചരിക്കുന്നുണ്ട്. ഇതിൽ രക്തപരിശോധനയ്‌ക്ക്‌ എത്തിയ ഒരു പോലീസുകാരൻ കൊച്ചു കുട്ടിയെപ്പോലെ നിലവിളിക്കുകയും രക്തപരിശോധനയെ ചെറുക്കുകയും ചെയ്യുന്നത് കാണാം. ഉത്തർപ്രദേശിലെ ഉന്നാവിലെ പോലീസ് പരിശീലന ക്യാമ്പിൽ നിന്നുള്ളതാണ് വീഡിയോ. പോലീസുകാരന് വൈദ്യപരിശോധനയ്‌ക്കായി രക്തസാമ്പിൾ നൽകേണ്ടിവന്നു.

  മെഡിക്കൽ അസിസ്റ്റന്റ് സിറിഞ്ചുമായി ഒരു കസേരയിൽ ഇരിക്കുന്ന പോലീസുകാരന്റെ അടുത്തേക്ക് നീങ്ങിയതും അയാൾ കൂപ്പുകൈകളോടെ കരയാൻ തുടങ്ങി. മറ്റൊരു പോലീസുകാരന് ഇദ്ദേഹത്തിന്റെ കൈ പിടിക്കേണ്ടിവന്നു. എന്നാൽ പരിശോധനയെ ചെറുക്കാൻ തുടങ്ങിയപ്പോൾ രണ്ട് ആളുകൾ ചേർന്ന് രണ്ട് കൈകളും പിടിച്ചുകെട്ടി.

  Also Read-'പറപ്പിക്കില്ലടാ ഇൻഡിഗോയെ നിന്നെ ഒന്നും'; ഇൻഡിഗോ ഫേസ്ബുക്ക് പേജിൽ ട്രോൾമഴ

  സൂചി കയറിയ ഉടൻ തന്നെ പോലീസുകാരൻ കരയാനും ചില വിചിത്രമായ ശബ്ദങ്ങൾ പുറപ്പെടുവിക്കാനും തുടങ്ങി. ഇത് സഹപ്രവർത്തകരെ കുടുകുടാ ചിരിപ്പിച്ചു. കുറച്ച് സമയത്തിനുള്ളിൽ സാമ്പിൾ ശേഖരണം പൂർത്തിയാക്കിയപ്പോൾ സൂചി കുത്തിയിടത്ത് പഞ്ഞി വെച്ച്, കൈ മടക്കി വച്ച് അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ മുതുകിൽ തട്ടി. വീഡിയോ ചുവടെ കാണാം.

  മറ്റ് പോലീസുകാർ അതോടുകൂടി പിൻവാങ്ങുകയും ചെയ്‌തു. എന്നാൽ ആ കരച്ചിലിലെ തമാശ കണ്ട് ചിരിക്കാതിരിക്കാൻ പലർക്കും കഴിഞ്ഞില്ല. അവസാനം ചിരിച്ചുകൊണ്ട് പിന്നിൽ നിന്ന മറ്റൊരു പോലീസുകാരൻ കണ്ണുനീർ തുടയ്ക്കുന്നത് കാണാമായിരുന്നു. വീഡിയോ കണ്ടതിന് ശേഷം നെറ്റിസൺസ് സമാനമായ രീതിയിൽ തന്നെ പ്രതികരിക്കുകയും, ചിരിക്കുന്ന ഇമോജികൾ കൊണ്ട് കമന്റുകൾ നൽകുകയും ചെയ്തു.
  Published by:Jayesh Krishnan
  First published: