• HOME
  • »
  • NEWS
  • »
  • buzz
  • »
  • LITTLE GIRLS GYMNASTICS VIDEO VIRAL ON TWITTER JS

ട്വിറ്ററിൽ തരംഗമായി കൊച്ചു പെൺകുട്ടിയുടെ ജിംനാസ്റ്റിക്സ് ; ആശംസകളുമായി നാദിയ കോമനേച്ചിയും സേവാഗും

അഞ്ച് തവണ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവായ നാദിയ കോമനേസി അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഒരു ജിംനാസ്റ്റിക് പരിശീലന കേന്ദ്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ ക്ലിപ്പ് റീട്വീറ്റ് ചെയ്തിരുന്നു

അഞ്ച് തവണ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവായ നാദിയ കോമനേസി അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഒരു ജിംനാസ്റ്റിക് പരിശീലന കേന്ദ്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ ക്ലിപ്പ് റീട്വീറ്റ് ചെയ്തിരുന്നു

അഞ്ച് തവണ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവായ നാദിയ കോമനേസി അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഒരു ജിംനാസ്റ്റിക് പരിശീലന കേന്ദ്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ ക്ലിപ്പ് റീട്വീറ്റ് ചെയ്തിരുന്നു

  • Share this:
    ഇന്റര്‍നെറ്റില്‍ ദിവസവും അതിശയകരമായ നിരവധി വീഡിയോകള്‍ പ്രചരിക്കാറുണ്ട്. ഇത്തരം വീഡിയോകളില്‍ ചുരുക്കം ചിലത് പ്രശസ്തരായ ആളുകള്‍ ശ്രദ്ധിക്കുകയും കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്യാറുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

    അഞ്ച് തവണ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവായ നാദിയ കോമനേസി അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഒരു ജിംനാസ്റ്റിക് പരിശീലന കേന്ദ്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ ക്ലിപ്പ് റീട്വീറ്റ് ചെയ്തിരുന്നു. ചുവന്ന ഷര്‍ട്ടും പാന്റും ധരിച്ച ഈ കുട്ടി താരം ഒന്നിനു പുറകെ മറ്റൊന്നായി ആകര്‍ഷകമായ മെയ് വഴക്കത്തോടെ ഓരോ പ്രകടനങ്ങളും നടത്തുന്നത് കാണാം. പെണ്‍കുട്ടിയുടെ പതിവ് പരിശീലനം അവളുടെ സഹപാഠികള്‍ ഉറ്റുനോക്കിയിരിക്കുന്നതും വീഡിയോയില്‍ കാണാം.

    വീഡിയോ ഉടന്‍ തന്നെ വൈറലാവുകയും ഇന്നലെ മുതല്‍ മൈക്രോബ്ലോഗിംഗ് സൈറ്റില്‍ 4.8 മില്യണിലധികം വ്യൂകള്‍ നേടുകയും ചെയ്തു. ആയിരക്കണക്കിന് ലൈക്കുകളും നൂറുകണക്കിന് കമന്റുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. വീഡിയോ പങ്കുവച്ച കോമനേസി കുട്ടിയുടെ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തു. ''കൊള്ളാം, എന്തൊരു കഴിവ്, എത്ര ശാന്തത, ''എന്നാണ് ഒളിമ്പിക് ഇതിഹാസം പങ്കുവച്ച വീഡിയോയ്ക്ക് അടിക്കുറിപ്പായി എഴുതിയത്.

    തന്റെ പതിവ് പരിശീലനം ഓണ്‍ലൈനില്‍ ഇങ്ങനെ വൈറലാകുമെന്ന് ആ പെണ്‍കുട്ടി ചിന്തിച്ചിട്ട് പോലും ഉണ്ടാവില്ല. ഒളിമ്പിക്‌സില്‍ 10 സമ്മാനം ലഭിച്ച ആദ്യ ജിംനാസ്റ്റാണ് റൊമാനിയന്‍ ഇതിഹാസമായ നാദിയ കോമനേസി. കോമനേസിയുടെ പ്രശംസയ്ക്ക് പിന്നാലെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗും ട്വിറ്ററില്‍ ഈ മികച്ച പ്രകടനത്തിന്റെ ക്ലിപ്പ് പങ്കിട്ടിരുന്നു.



    'മനുഷ്യര്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാന്‍ കഴിയും,' എന്ന് ക്ലിപ്പ് പോസ്റ്റ് ചെയ്ത സേവാഗ് അടിക്കുറിപ്പായി എഴുതി. പെണ്‍കുട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ രംഗത്തെത്തി. ഭൂരിഭാഗം പേരും പെണ്‍കുട്ടിയുടെ മെയ്വഴക്കത്തെയാണ് പ്രശംസിച്ചത്. അതേസമയം ചിലര്‍ ഇത് കുട്ടിയുടെ ആരോഗ്യത്തിന് നല്ലതാണോ എന്ന ആശങ്ക പ്രകടിപ്പിച്ചു.



    'ഭാവി ഗോള്‍ഡ് മെഡലിസ്റ്റ്,' എന്ന് ഒരു ഉപയോക്താവ് എഴുതി. ''അവിശ്വസനീയമായ വഴക്കം മാത്രമല്ല, ഈ പ്രായത്തിലുള്ള അച്ചടക്കവും ശ്രദ്ധയും അതിശയകരമാണ്!'' എന്ന് മറ്റൊരാള്‍ കുറിച്ചു.





    'ഈ വീഡിയോ വളരെ ശ്രദ്ധേയമാണെങ്കിലും, അവളുടെ പ്രായം കൂടി പരിഗണിക്കേണ്ടതുണ്ട്. പെണ്‍കുട്ടിയുടെ ശരീരത്തിലെ അസ്ഥികള്‍, പേശികള്‍ എന്നിവ അസ്വാഭാവികമായ രീതിയില്‍ ഇങ്ങനെ വളയ്ക്കുന്നത് തുടര്‍ന്നാല്‍ അവള്‍ക്ക് 20 വയസ്സാകുമ്പോഴേയ്ക്കും സന്ധി സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായേക്കാമെന്ന് ഒരു ഉപയോക്താവ് കുറിച്ചു.



    അമിതമായ കഴിവുള്ള അല്ലെങ്കില്‍ എന്തെങ്കിലും കാര്യങ്ങളില്‍ വൈദഗ്ധ്യമുള്ള ചെറിയ കുട്ടികളെ കാണുമ്പോഴെല്ലാം അവരുടെ പിന്നില്‍ രക്ഷിതാക്കളുടെ സമ്മര്‍ദ്ദമുണ്ടെന്നും അവരുടെ വഴി മുതിര്‍ന്നവര്‍ തിരഞ്ഞെടുക്കുന്നതു പോലെ തോന്നാറുണ്ടെന്നും മറ്റൊരാള്‍ പറഞ്ഞു.

    Published by:Jayashankar AV
    First published:
    )}