Viral Video | സ്കൂൾ തുറക്കാൻ കാത്തിരിക്കുന്നത് ശരിക്കും മാതാപിതാക്കൾ; തുറക്കരുതേന്ന് പ്രാർത്ഥിക്കുന്ന കുട്ടികളും ഇവിടുണ്ട്

നിഷ്കളങ്കമായ നമ്മുടെ ബാല്യകാലത്ത് നമ്മളും ഇതേ മാനസികാവസ്ഥയിലൂടെ കടന്നു പോയിരിക്കാമെന്ന് ഒരാൾ കമന്റ് ചെയ്തു. ഏതായാലും കുട്ടിയുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നെന്നും അവർ പറഞ്ഞു.

News18 Malayalam | news18
Updated: August 12, 2020, 5:30 PM IST
Viral Video | സ്കൂൾ തുറക്കാൻ കാത്തിരിക്കുന്നത് ശരിക്കും മാതാപിതാക്കൾ; തുറക്കരുതേന്ന് പ്രാർത്ഥിക്കുന്ന കുട്ടികളും ഇവിടുണ്ട്
വീഡിയോയിൽ നിന്ന്
  • News18
  • Last Updated: August 12, 2020, 5:30 PM IST
  • Share this:
കോവിഡ് 19 മഹാമാരിയെ തുടർന്ന് രാജ്യമെങ്ങും സ്കൂളുകൾ അടച്ചിട്ട നിലയിലാണ്. ഉള്ളതു പറഞ്ഞാൽ മിക്ക കുട്ടികളും കിട്ടിയ അവസരം അവധിക്കാലമായി വീട്ടിൽ ആഘോഷിക്കുകയാണ്. അതുകൊണ്ടു തന്നെ പലർക്കും സ്കൂൾ തുറക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് പോലും സഹിക്കാൻ പറ്റുന്നില്ല. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. കുട്ടിയുടെ സങ്കടം നെറ്റിസൻസും ഏറ്റെടുത്തു കഴിഞ്ഞു.

ട്വിറ്ററിൽ വൈറലായ വീഡിയോയിൽ ഒരു ചെറിയ ആൺകുട്ടിയോട് സ്കൂൾ തുറക്കാൻ പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയാണ്. ഓഗസ്റ്റ് പതിനഞ്ചിന് വീണ്ടും സ്കൂളുകൾ തുറക്കണമെന്ന് പ്രാർത്ഥിക്കാൻ ആവശ്യപ്പെടുമ്പോൾ 'ഇല്ല' എന്നു പറഞ്ഞ് വിതുമ്പിക്കരയുകാണ് കുട്ടി. ഡോ. അരവിന്ദ് മായരൻ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Ab kya karen!! 😂😂 pic.twitter.com/qpws0sxrR7



അറുപതിനായിരത്തിലധികം ആളുകളാണ് രണ്ട് ദിവസം മുമ്പ് പങ്കുവെച്ചിരിക്കുന്ന വീഡിയോ ട്വിറ്ററിൽ കണ്ടത്. ഏതായാലും, കുട്ടിയോട് അനുഭാവം പ്രകടിപ്പിക്കുന്നവർ ആയിരുന്നു ഭൂരിഭാഗം നെറ്റിസൻസും.

You may also like:അമേരിക്കയിലെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയ്ക്ക് ഇന്ത്യയുമായുള്ള ബന്ധം എങ്ങനെ [NEWS]കമല ഹാരിസിന് കരുത്തായത് പുരോഗമന വാദിയായ മുത്തച്ഛൻ [NEWS] സ്വർണ്ണവില താഴേക്ക്; പവന് 1600 രൂപ കുറഞ്ഞു [NEWS]

നിഷ്കളങ്കമായ നമ്മുടെ ബാല്യകാലത്ത് നമ്മളും ഇതേ മാനസികാവസ്ഥയിലൂടെ കടന്നു പോയിരിക്കാമെന്ന് ഒരാൾ കമന്റ് ചെയ്തു. ഏതായാലും കുട്ടിയുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നെന്നും അവർ പറഞ്ഞു.

അതേസമയം, രാജ്യത്ത് സ്കൂളുകളും കോളേജുകളും തുറക്കാൻ ഇതുവരെ നരേന്ദ്ര മോദി സർക്കാർ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. സെപ്തംബർ ഒന്നു മുതൽ തുറക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അത് പിന്നീട് തള്ളിക്കളഞ്ഞു. സ്കൂളുകൾ എന്ന് തുറക്കാമെന്നതിനെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്.
Published by: Joys Joy
First published: August 12, 2020, 5:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading