HOME » NEWS » Buzz » LIVE TURTLE FOUND INSIDE STOMACH OF FISH BY BIOLOGISTS IN FLORIDA AA

മത്സ്യത്തിന്റെ വയറ്റിൽ ജീവനുള്ള ആമയെ കണ്ടെത്തി ഫ്ലോറിഡയിലെ ശാസ്ത്രജ്ഞർ

ആമ എങ്ങനെ അകത്ത് കടന്നുവെന്ന് വിശ്വസിക്കാനാവാതെയിരിക്കുകയാണ് ശാസ്ത്രജ്ഞരും ഇന്റർനെറ്റ് ഉപയോക്താക്കളും.

News18 Malayalam | news18-malayalam
Updated: March 7, 2021, 6:24 AM IST
മത്സ്യത്തിന്റെ വയറ്റിൽ ജീവനുള്ള ആമയെ കണ്ടെത്തി ഫ്ലോറിഡയിലെ ശാസ്ത്രജ്ഞർ
News18
  • Share this:
മത്സ്യങ്ങളുടെയും മറ്റു കടൽ ജീവികളുടെയും ശരീരത്തിൽ പ്ലാസ്റ്റിക്കും മറ്റു മലിന വസ്തുക്കളും കണ്ടെത്തിയെന്ന സങ്കടപ്പെടുത്തുന്ന വാർത്തകൾ നാം സ്ഥിരം വായിക്കാറുള്ളതാണ്. എന്നാൽ മത്സ്യ ശരീരത്തിനകത്തു നിന്ന് ആദ്യമായിട്ടായിരിക്കും ജീവനുള്ള ഒരു ആമയെ കണ്ടെത്തുന്നത്. ഫ്ലോറിഡയിലെ  ഫിഷ് ആന്റ് വൈൽഡ് ലൈഫ്  കണ്സർവേഷ൯ കമ്മീഷനിലെ (FFWCC) ജീവശാസ്ത്രജ്ഞനാണ് മത്സ്യ ശരീരിത്തിൽ ആമയെ കണ്ടെത്തിയത്ത്. ആമ എങ്ങനെ അകത്ത് കടന്നുവെന്ന് വിശ്വസിക്കാനാവാതെയിരിക്കുകയാണ് ശാസ്ത്രജ്ഞരും ഇന്റർനെറ്റ് ഉപയോക്താക്കളും.

FFWCC യും വൈൽഡ് ലൈഫ് റിസർച്ച് ഇ൯സ്റ്റിറ്റ്യൂട്ടും ഈ വിഷയത്തിൽ കൂടുതൽ പഠനം നടത്തുന്നതിനായി തങ്ങളുടെ പ്രതിനിധികളെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. ഇവർ ഗവേഷണ ആവശ്യങ്ങൾക്കായി മത്സ്യത്തിന്റെ ടിഷ്യൂ ശേഖരിക്കും.

മത്സ്യത്തിന്റെ വയറിന്റെ ഭാഗത്ത് അനക്കം കണ്ടെത്തിയതിനെ തുടർന്ന് ശാസ്ത്രജ്ഞർ കൂടുതൽ പരിശോധന നടത്തുകയായിരുന്നു. വൈൽഡ് ലൈഫ് റിസർച്ച് ഇ൯സ്റ്റിറ്റ്യൂട്ട് സംഭവം വിശദമായി ഫെയ്സ്ബുക്കിൽ കുറിച്ചതോടെയാണ് സംഭവം പുറം ലോകത്തെത്തിയത്. ‘ഒരു ശുദ്ധജല ജീവശാസ്ത്രജ്ഞന്റെ അനുഭവക്കുറിപ്പുകൾ: എങ്ങനെ ഒരു ആമ ദുരന്തം ഒഴിവാക്കാം’ എന്ന തലക്കെട്ടോടെയാണ് സംഭവം എഴുതിയിരിക്കുന്നത്. വളരെ കാവ്യമായ രൂപത്തിൽ എഴുതിയ ഈ കുറിപ്പ് തുടങ്ങുന്നത് ഫ്ലോറിഡയിലെ കടലിന്റെ വശ്യമായ കാഴ്ച്ചകളൊക്കെ വിശദീകരിച്ചു കൊണ്ടാണ്.

Also Read വാട്സാപ്പിൽ കണ്ട ചെക്കനല്ല, വിവാഹ വേദിയിൽ നിന്നും വധു ഇറങ്ങിപ്പോയി

ഇനി ലാബിൽ വെച്ച് മത്സ്യത്തിന്റെ ശേഖരിച്ച ടിഷ്യൂ സാംപിളുകളിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തും. ഏത് ഇനത്തിൽപ്പെട്ട മത്സ്യമാണെന്ന് കണ്ടെത്തൽ, ലിംഗ നിർണ്ണയം എന്നിവ ഇതിന്റെ ഭാഗമാണ്.


“സാധാരണ കണ്ട് പരിചയമില്ലാത്ത ഒരു കാഴ്ച്ച ജീവ ശാസത്രജ്ഞന്റെ ശ്രദ്ധയിൽപ്പെടുന്നു…. മത്സ്യത്തിന്റെ വയറിന്റെ  ഭാഗത്ത് നിന്ന് പ്രത്യേകം ചലനം കണ്ട് ഉടനെ വയറ് തുറന്നു പരിശോധിച്ചു.. തികച്ചും അപ്രതീക്ഷിതമായി ഒരു ജീവനുള്ള ആമ പുറത്തേക്കു വരുന്നു,” പോസ്റ്റിങ്ങനെ വായിക്കാം.

പോസ്റ്റിനൊപ്പം അപ്ലോഡ് ചെയ്ത ചിത്രത്തിൽ പച്ച നിറമുള്ള ചെറിയ ഒരു ആമക്കുഞ്ഞിനെയും കാണാം. പോസ്റ്റ് അവസാനിക്കുന്നത് സൂര്യ൯ അസ്തമിക്കുന്ന വിവരണത്തോടെയാണ്. എല്ലാ ശാസ്ത്രജ്ഞരും ഇത്തരം മനോഹരമായ രീതിൽ എഴുതണെന്ന് ഒരു ഫെയ്സ്ബുക്ക് യൂസർ കമന്റ് ചെയ്തു. മുന്പ് ഒരു യൂറ്റ്യൂബർ മത്സ്യ ശരീരിത്തിൽ നിന്ന് ആമയെ കണ്ടെത്തിയ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
Published by: Aneesh Anirudhan
First published: March 7, 2021, 6:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories