നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Crocodile Fish | പതിവുപോലെ വലയെറിഞ്ഞു, വലയിലായത് 'മുതല മത്സ്യം'; അപൂർവമത്സ്യത്തെ പിടികൂടി മത്സ്യത്തൊഴിലാളി

    Crocodile Fish | പതിവുപോലെ വലയെറിഞ്ഞു, വലയിലായത് 'മുതല മത്സ്യം'; അപൂർവമത്സ്യത്തെ പിടികൂടി മത്സ്യത്തൊഴിലാളി

    ഇതിന്റെ വായിനോട് ചേര്‍ത്ത് ഒരു ചെറിയ തടി കഷ്ണം ഇട്ടുകൊടുത്തപ്പോള്‍, ഒരു മിനിറ്റിനുള്ളില്‍ ആ മരത്തടി അത് കഷ്ണങ്ങളാക്കി.

    News18

    News18

    • Share this:
      ഭൂമിയില്‍ മനുഷ്യന്‍ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ധാരാളം ജീവജാലങ്ങളുണ്ട്. ചില ജീവജാലങ്ങളാകട്ടെ ഒരു പ്രത്യേക പ്രദേശത്ത് മാത്രം കാണപ്പെടുന്നവയുമായിരിക്കും. അത്തരം ജീവജാലങ്ങളെ യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു ഭൂപ്രദേശത്ത് അപൂര്‍വ്വമായി കണ്ടെത്താറുമുണ്ട്. എന്തുതന്നെയാലും പ്രകൃതി എപ്പോഴും നമ്മെ അമ്പരപ്പിച്ചു കൊണ്ടേയിരിക്കും. ഇപ്പോള്‍ ജാര്‍ഖണ്ഡിലെ (Jharkhand) ഒരു ഗ്രാമത്തിലെ ജനങ്ങള്‍ അത്തരമൊരു അമ്പരപ്പിലാണ്.

      ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ (Dhanbad) നിന്നുള്ള ഒരു പ്രാദേശിക മത്സ്യത്തൊഴിലാളിയായ ജൊരിയ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മത്സ്യത്തെ പിടികൂടിയിരിക്കുകയാണ്. ധന്‍ബാദിലെ ഗോവിന്ദ്പൂര്‍ ബ്ലോക്കിലെ അംലതാന്‍ഡ് ഗ്രാമത്തില്‍ നിന്നാണ് ഇതിനെ പിടികൂടിയത്. ഇതിനെ 'മുതല മത്സ്യം' (Crocodile Fish) എന്നാണ് പ്രദേശവാസികളും ജൊരിയയോടൊപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും വിശേഷിപ്പിച്ചത്. മുതലയുടെ ശരീരത്തോട് സാമ്യമുള്ളതും എന്നാല്‍ സാധാരണ മത്സ്യത്തെപ്പോലെ വായയുള്ളതുമായ ഒരു ജീവിയാണിത്.

      ഒക്ടോബര്‍ 17 ന്, ജൊരിയയും ഗ്രാമത്തിലെ മറ്റ് പ്രാദേശിക മത്സ്യത്തൊഴിലാളികളും മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഇതിനെ പിടികൂടിയത്. മത്സ്യമാണെന്ന് കരുതി ജൊരിയ ഇതിനെ വെള്ളത്തില്‍ നിന്ന് വലിച്ചിട്ടപ്പോള്‍, ഇതുവരെ കണ്ടിട്ടില്ലാത്ത തരം മത്സ്യത്തെ കണ്ട് അവര്‍ എല്ലാവരും ഞെട്ടി. നീളമുള്ളതും മൂര്‍ച്ചയുള്ളതുമായ പല്ലുകളുള്ള ഇതിന് മനുഷ്യരെ ആക്രമിക്കാനും കഴിയും. പ്രദേശവാസികള്‍ ഇതിന്റെ വായിനോട് ചേര്‍ത്ത് ഒരു ചെറിയ തടി കഷ്ണം ഇട്ടുകൊടുത്തപ്പോള്‍, ഒരു മിനിറ്റിനുള്ളില്‍ ആ മരത്തടി അത് കഷ്ണങ്ങളാക്കി. തുടര്‍ന്ന്, ഉപദ്രവിക്കുമെന്ന് ഭയന്ന് ആളുകള്‍ അതിന്റെ സമീപത്ത് പോകുന്നത് ഒഴിവാക്കി.

      ആളുകള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മത്സ്യമായതിനാല്‍, സമീപ ഗ്രാമങ്ങളില്‍ നിന്നുള്ള ജനങ്ങളും 'മുതല മത്സ്യ'ത്തെ കാണാന്‍ എത്തുന്നുണ്ട്. ജീവിതത്തിലാദ്യമായി ഇത്തരമൊരു മത്സ്യത്തെ കണ്ടതിന്റെ ആവേശത്തിലാണ് നാട്ടുകാര്‍. നിലവില്‍ ജൊരിയ തന്റെ വീട്ടില്‍ ഒരു പാത്രത്തില്‍ ഇതിനെ സൂക്ഷിച്ചിരിക്കുകയാണ്. ''ഞങ്ങള്‍ പതിവുപോലെ ഞങ്ങളുടെ ഗ്രാമത്തിലെ കുളത്തില്‍ മീന്‍ പിടിക്കുകയായിരുന്നു. എന്റെ വലയിലായിരുന്നു ഈ മുതല മത്സ്യം കുടുങ്ങിയത്. ഈ ജീവിയെ കണ്ട് ഞങ്ങള്‍ സ്തംഭിച്ചുപോയി. ഞങ്ങള്‍ അതിനെ ഉടന്‍ തന്നെ ഒരു ബക്കറ്റില്‍ ഇട്ട് വീട്ടിലേക്ക് കൊണ്ടുപോന്നു'', ജൊരിയ പറഞ്ഞു. മുതല മത്സ്യത്തെ സംബന്ധിച്ച്ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഗ്രാമവാസികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.

      ഇതൊരുപക്ഷെ 'അലിഗേറ്റര്‍ ഗാര്‍' എന്ന ജീവിയാകാനാണ് സാധ്യതയെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ വിശദമായ പരിശോധനയ്ക്ക് ശേഷമെ അത് സ്ഥിരീകരിക്കുകയുള്ളൂ. ഇതിനെ അപകടകാരിയായ ജീവിയായിട്ടാണ് കണക്കാക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, അലിഗേറ്റര്‍ ഗാറിന് തടാകത്തിലെ മറ്റെല്ലാ മത്സ്യങ്ങളെയും കൊല്ലാന്‍ കഴിയും. അതിനാല്‍ ജൈവവൈവിധ്യത്തില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കാന്‍ ഇവയ്ക്ക് കഴിയും. ഈ ജീവികള്‍ ചെറിയ മത്സ്യം, ഞണ്ട്, ആമകള്‍, പക്ഷികള്‍, ചെറിയ സസ്തനികള്‍ എന്നിവയെ ഭക്ഷിക്കുന്നു. അലിഗേറ്റര്‍ ഗാറുകള്‍ക്ക് റേസര്റിന്റെ മൂര്‍ച്ചയുള്ള പല്ലുകള്‍ ഉണ്ട്. അവ 10 അടി നീളത്തിലും 350 പൗണ്ട് വരെ ഭാരത്തിലും വളരും. വടക്കേ അമേരിക്കയിലെ കാണപ്പെടുന്ന അലിഗേറ്റര്‍ ഗാര്‍ അവിടുത്തെ ഏറ്റവും വലിയ ശുദ്ധജല മത്സ്യങ്ങളില്‍ ഒന്നാണ്.
      Published by:Sarath Mohanan
      First published:
      )}