• HOME
  • »
  • NEWS
  • »
  • buzz
  • »
  • യുവാവിന്‍റെ ജനനേന്ദ്രിയം കടിച്ചെടുത്ത നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

യുവാവിന്‍റെ ജനനേന്ദ്രിയം കടിച്ചെടുത്ത നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

യുവാവിന്‍റെ നിലവിളി കേട്ട് സമീപത്തെ ഗ്രാമവാസികൾ എത്തി പരിശോധിച്ചപ്പോൾ സ്വകാര്യഭാഗത്ത് നിന്ന് രക്തം വാർന്നൊലിച്ച് നിലത്ത് കിടക്കുന്നതാണ് കണ്ടത്.

  • Share this:

    യുവാവിന്‍റെ ജനനേന്ദ്രിയം കടിച്ചെടുത്ത നായയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലുള്ള കരണ്‍ എന്ന മുപ്പതുകാരന് നേരെയാണ് പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയുടെ ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാവിലെ പാടത്ത് ജോലിയില്‍ ഏര്‍പ്പെടുന്നതിനിടയിലാണ് നായ യുവാവിന്‍റെ ജനനേന്ദ്രിയം കടിച്ചെടുത്തത്. ഗുരുതരമായി പരുക്കേറ്റ കരണിനെ നാട്ടുകാര്‍ ചേര്‍ന്ന് ഗാരോണ്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നിടെ ആരോഗ്യനില ഗുരുതരമായതോടെ കര്‍ണാലിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് നായയെ തല്ലിക്കൊന്നു.

    കൃഷിയിടത്തിലെ യന്ത്രത്തിനിടയില്‍ ഇരിക്കുകയായിരുന്ന പിറ്റബുള്‍ നായ യുവാവ് യന്ത്രം പ്രവര്‍ത്തിപ്പിക്കാനെത്തിയതോടെ കരണിന് നേര്‍ക്ക് പാഞ്ഞെടുത്ത് ജനനേന്ദ്രീയത്തില്‍ ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. നായയെ പലതവണ വേര്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടും നടന്നില്ല ഒടുവില്‍ സമീപത്ത് കിടന്ന തുണികഷ്ണം നായയുടെ വായിലേക്ക് കയറ്റിയ ശേഷമാണ് യുവാവിന് ജനനേന്ദ്രീയം പുറത്തെടുക്കാനായത്.

    കരണിന്റെ നിലവിളി കേട്ട് സമീപത്തെ ഗ്രാമവാസികൾ എത്തി പരിശോധിച്ചപ്പോൾ സ്വകാര്യഭാഗത്ത് നിന്ന് രക്തം വാർന്നൊലിച്ച് നിലത്ത് കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നല്‍കി. യുവാവിന്‍റെ പരാതിയില്‍ നായയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു.

    Published by:Arun krishna
    First published: